കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വനിതകളെ സര്‍ക്കാര്‍ മറന്നോ?

  • By Meera Balan
Google Oneindia Malayalam News

സൗദി: കൈനിറയെ പണം, നല്ല വസ്ത്രങ്ങള്‍, ആഹാരം കുടുംബത്തെ അല്ലലില്ലാതെ പോറ്റുക ഇങ്ങനെ ഒട്ടേറെ സ്വപ്‌നങ്ങളുമായാണ് ഓരോരുത്തരും അന്യ നാടുകളിലേയക്ക് തൊഴില്‍ തേടി പോകുന്നത്. എന്നാല്‍ എത്തിപ്പെടുന്ന രാജ്യങ്ങളില്‍ ഇവര്‍ എത്രത്തോളും സുരക്ഷിതരാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന സ്ത്രീകളുടെ ദുരവസ്ഥയെപ്പറ്റി ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിയ്ക്കപ്പെടുന്നു.

വീട്ട്‌ ജോലിയ്ക്കായി യുഎഇയിലും സൗദിയിലുമൊക്കെ എത്തിപ്പെടുന്ന സ്ത്രീകളാണ് ഗാര്‍ഹിക പീഡനത്തിന് അധികവും ഇരയാക്കാപ്പെടുന്നത്. മുംബൈയില്‍ നിന്നും ഫാഷന്‍ ഡിസൈനര്‍ ജോലിയ്ക്ക് ദുബായിലെത്തിയ പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച സംഭവം അടുത്തിടെയാണ് നടന്നത്.

Rape

24 കാരിയായ പെണ്‍കുട്ടി പലതവണയാണ് കൂട്ടബലാത്സഗംത്തിന് ഇരയായത്. ഇന്ത്യക്കാരായസ്ത്രീകള്‍ മാത്രമല്ല മറ്റ രാജ്യങ്ങളില്‍ നിന്നുള്ളവരും കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. കഴിഞ്ഞ ദിവസം എത്തിയോപ്യ കാരിയായ വീട്ടു ജോലിക്കാരി പൊള്ളലേറ്റ മുഖവുമായി പൊലീസ് സ്റ്റേഷനിലെത്തി.

തൊഴിലുടമ ചൂടുള്ള വസ്തുകൊണ്ട് തന്റെ മുഖം പൊള്ളിച്ചതാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. തനിയ്ക്ക് ഇത്തരം പീഡനങ്ങള്‍ പലപ്പോഴും ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞു. സദ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പൊലീസ് തൊഴിലുടമയെ ചോദ്യം ചെയ്തതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒട്ടേറെ സ്ത്രീകള്‍ക്കാണ് ഇത്തരത്തില്‍ പീഡനങ്ങളും അപമാന ശ്രമങ്ങളും നേരിടേണ്ടി വരുന്നത്. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയ്ക്ക് പോലും യുഎസില്‍ വേണ്ട പരിരക്ഷ ഉറപ്പാക്കുന്നതില്‍ രാജ്യം വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ളതാണ്. ലോക വനിത ദിനത്തിന് നാല് ദിനങ്ങള്‍ കൂടി അവശേഷിയ്‌ക്കെ പ്രവാസികളായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു എന്നത് പരിശോധിക്കേണ്ടതാണ്.

English summary
Saudi tortures maid by burning her face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X