കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി;കാറോടിച്ച സ്ത്രീയ്ക്ക് 150 ചാട്ടയടിയും തടവും

  • By Meera Balan
Google Oneindia Malayalam News

Lash
റിയാദ്:ഒരു സ്ത്രീ വാഹനമോടിയ്ക്കുന്നത് ഏറ്റവും ഭീകരമായ കുറ്റകൃത്യമാണോ? സൗദിയില്‍ വാഹനമോടിച്ച സ്ത്രീയ്ക്ക് 150 ചാട്ടയടിയ്ക്കും എട്ട് മാസത്തെ ജയില്‍ ശിക്ഷയ്ക്കും വിധിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ആഗോള മാധ്യമങ്ങളെപ്പോലും ഇത്തരത്തില്‍ ചിന്തിപ്പിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. ശിക്ഷ വിധിച്ചതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

ചില വെബ്‌സൈറ്റുകളിലും പാശ്ചാത്യ മാധ്യമങ്ങളിലുമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളുള്ളത്. വാഹനമോടിയ്ക്കുകയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടയുകയും ചെയ്തതിനാണ് യുവതിയ്ക്ക് എട്ട് മാസത്തെ തടവും 150 ചാട്ടയടിയ്ക്കും കോടതി ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്ലാം നിയമങ്ങള്‍ക്കനുസൃതമായിട്ടാണ് സൗദി പ്രവര്‍ത്തിയ്ക്കുന്നത്. എന്നല്‍ നിയമത്തിലെവിെടയും സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നത് വിലക്കുന്നില്ലെന്നാണ് ഫെമിനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. മതം വിലക്കാതിരുന്നിട്ടും ഭരണാധികാരികള്‍ വാഹനമോടിയ്ക്കാനുള്ള അവകാശത്തെ നിഷേധിയ്ക്കുന്നതിനെതിരെ സ്ത്രീകള്‍ രാജ്യത്ത് പലതവണ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇത്തരം പ്രതിഷേധം നടത്തുന്നവരെ ശിക്ഷിയ്ക്കുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. സൗദിയിലെ മതപണ്ഡിതരാണ് സ്ത്രീകളെ വാഹനമോടിയ്ക്കുന്നതില്‍ നിന്ന് വിലക്കിയിരിയ്ക്കുന്നത്. വാഹനമോടിച്ചാല്‍ സ്ത്രീയുടെ ഗര്‍ഭപാത്രത്തിന് തകരാറ് സംഭവിയ്ക്കും എന്നിങ്ങനെ ഒട്ടേറെ വാദങ്ങളാണ് ഇവര്‍ നിരത്തുന്നത്. സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ഈ അവകാശ ലംഘനത്തിനെതിരെ ലോകത്ത് പലയിടത്തും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

English summary
Saudi Woman Receives 150 Lashes and 8 Months in Jail for the Horrific Crime of…Driving a Car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X