കെട്ട് വൈകിച്ചാല്‍ വീട്ടുകാരെ കോടതി കയറ്റുന്ന സുന്ദരിമാര്‍
റിയാദ്: വിവാഹം കഴിപ്പിച്ചയയ്ക്കാത്ത്തിന് മാതാപിതാക്കല്‍ക്കെതിരെ പരാതി നല്‍കുന്ന സൗദി യുവതികളുടെ എണ്ണം കൂടുന്നു. 23 ഓളം പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചിരിയ്ക്കുന്നത്. നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് (എഎസ്എച്ച്ആര്‍) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിയ്ക്കുന്നത്.
റിയാദില്‍ നിന്ന് 11 ഓളം പെണ്‍കുട്ടികള്‍ തങ്ങളെ വിവാഹം കഴിപ്പിച്ചയ്ക്കാത്തതിനെതിരെ കോടതിയെ സമീപിച്ചത്. മദീനയില്‍ നിന്ന് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദില്‍ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആദിലില്‍ നിന്ന് നിയമപരമായ സംരക്ഷണം സ്്ത്രീകള്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

സൗദിയില്‍ മാതാപിതാക്കളുടെ അനുവാദമില്ലാതെ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിയ്ക്കാന്‍ സാധിയ്ക്കില്ല. എന്നാല്‍ പ്രായം കടന്നിട്ടും തങ്ങളെ വിവാഹം കഴിപ്പിച്ചയ്ക്കാത്തതോടെയാണ് സൗദിയിലെ സുന്ദരിമാര്‍ വീട്ടുകാരെ കോടതി കയറ്റാന്‍ തീരുമാനിച്ചത്. പെണ്‍മക്കളുടെ ശമ്പള ഉള്‍പ്പടെ വിവാഹശേഷം നഷ്ടമാകുമെന്ന് ഭയന്നാണ് വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയയ്ക്കാത്തതെന്നും എന്‍എസ്എച്ച്ആര്‍ പറയുന്നു.












Click it and Unblock the Notifications