കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ല്യാണം മാറ്റി വെച്ച് അതിര്‍ത്തി കാക്കുന്ന സൗദി ഭടന്‍....!!!!!

Google Oneindia Malayalam News

സൗദി: ഈ മാസം 15 ഇനു നടക്കേണ്ടിയിരുന്ന തന്റെ വിവാഹം മാറ്റി വെച്ച് , സൗദി യമന്‍ അതിര്‍ത്തിയില്‍ ഹൂത്തികളുടെ നുഴഞ്ഞു കയറ്റം ചെറുക്കാനായി അതിര്‍ത്തി രക്ഷാസേനയില്‍ മുന്‍ നിരയില്‍ തന്നെ നിലയുറപ്പിച്ച്, തന്റെ ദേശത്തോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയാണു അതിര്‍ത്തി രക്ഷാ ഭടനായ അലി മുഹമ്മദ് സാഫിര്‍ അല്‍ യാമി.

നജ്രാനിലെ അക്ഫാ എന്ന പ്രദേശത്താണു അലി അതിര്‍ത്തി രക്ഷാ സൈന്യത്തോടൊപ്പം നില കൊള്ളുന്നത്. തന്റെ രാജ്യത്തിന്റെ വിജയം കണ്ട ശേഷമേ ഇനി വിവാഹം കഴിക്കൂ എന്നാണു അലിയുടെ നിലപാട്. തന്റെ വിവാഹത്തിനു ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ക്ഷണിച്ചിരുന്നുവെന്നും യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ എല്ലാം റദ്ദാക്കുകയും, ക്ഷണിച്ചവര്‍ക്കെല്ലാം മാപ്പപേക്ഷിച്ച് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും അലി പറഞ്ഞു.

saudi-guard

രാജ്യം യുദ്ധം ചെയ്യുംബോള്‍ താന്‍ കല്ല്യാണത്തെ കുറിച്ച് ചിന്തിക്കുന്നത് ആലോചിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ അലി , യുദ്ധത്തിനു ശേഷം താന്‍ ജീവിച്ചിരുന്നാല്‍ വിവാഹം കഴിക്കുമെന്നും വിധി തിരിച്ചാണെങ്കില്‍ തന്റെ രാജ്യത്തിനു വേണ്ടി ജീവനര്‍പ്പിച്ച രക്ത സാക്ഷിയായിട്ടായിരിക്കും താന്‍ മരിക്കുന്നതെന്നും പറഞ്ഞു.

യുദ്ധത്തില്‍ സഖ്യ സേന വിജയിക്കുമെന്നും തന്റെ സഹ പ്രവര്‍ത്തകര്‍ക്ക് തന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നും പ്രത്യശ പ്രകടിപ്പിച്ച അലി , താന്‍ മരിക്കുകയാണെങ്കില്‍ തന്റെ സഹ പ്രവര്‍ത്തകര്‍ ഒരു രക്ത സാക്ഷിയായി തന്നെ മറവ് ചെയ്യുന്നതായിരിക്കും തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയെന്നും പറഞ്ഞു.

English summary
Sergeant cancels wedding to remain on the frontlines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X