കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് 66 ലക്ഷം രൂപയുടെ നഷ്ടപരിഹാരം കൈമാറി

Google Oneindia Malayalam News

ഷാര്‍ജ: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് സലീമിന് ഷാര്‍ജ സിവില്‍ കോടതി നഷ്ടപരിഹാരമായി വിധിച്ച 66 ലക്ഷം ഇന്ത്യന്‍ രൂപ ( 3,66,450 ദിര്‍ഹം) കൈമാറി. സന്ദര്‍ശന വിസയിലത്തെി ജോലി നോക്കുതിനിടയിലാണ് അപകടമുണ്ടായത്. 2011ല്‍ ഷാര്‍ജയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാര്‍ജ മുന്‍സിപാലിറ്റിയുടെ വാഹനം തട്ടി സലീമിന് സാരമായ പരുക്ക് പറ്റുകയായിരുന്നു.

പരുക്കേറ്റ മുഹമ്മദ് സലീമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേസ് നടത്തിപ്പിനായി അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഷാര്‍ജ സിവില്‍ കോടതിയില്‍ 10 ലക്ഷംദിര്‍ഹം ( രണ്ട് കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ ഇന്‍ഷ്വൂറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ചെയ്തു. ഇതിലാണ് കോടതി സലീമിന് 66 ലക്ഷം രൂപ നഷ്ട പരിഹാരം വിധിച്ചത്.

muhmsdsaleemcompmimage1

ഇതിനെതിരെ ഇരു ഭാഗം അഭിഭാഷകരും അപ്പീല്‍ കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും ഇരു കോടതികളും കീഴ് കോടതി വിധി ശരിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് നടത്തിയ ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് ഓഫീസില്‍ നിന്ന് സലീം തുക കൈപറ്റി.

English summary
Sharjah accident victim got 66 lakhs as compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X