വെള്ളവും വൈദ്യുതിയും അടുത്ത തലമുറക്കും കരുതിവെക്കണം, ഷാര്‍ജ ജുലൈ ഒന്നിന് പീക്ക് അവര്‍ ആചരിക്കും
ഷാര്‍ജ: ശക്തമായ ബോധവല്‍കരണത്തിലൂടെ മാത്രമെ വൈദ്യുതിജല ഉപയോഗം കുറക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് ഷാര്‍ജ വൈദ്യുതി ജല അതോറിറ്റി ചെയര്‍മാന്‍ ഡോ.റാഷിദ് അല്‍ ലീം വ്യക്തമാക്കി. വരും തലമുറകള്‍ക്ക് കൂടി കരുതി വെക്കേണ്ട ജലവും വൈദ്യുതിയും അനാവശ്യമായി ചിലവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. എത്ര മാത്രം അമൂല്യമാണ് ജലവും വൈദ്യുതിയും എന്ന അറിവില്ലായ്മയാണ് ഇതിനു പ്രധാന കാരണം.
രാജ്യത്ത് ചൂട് 50 ഡിഗ്രിക്ക് മുകളില്‍ പോയിട്ടും നമ്മളില്‍ പലരുടേയും വീട്ടില്‍ ഹീറ്റര്‍ പോലുള്ള വൈദ്യുതി ഉപയോഗം കൂടുതലാവശ്യം വരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള പാഴ്‌ചെലവുകളാണ് നാം ആദ്യം തിരുത്തേണ്ടത്. കേവലം വൈദ്യുതി ചാര്‍ജു കുറയുന്നതിലുപരി ഭാവി സമൂഹത്തിനു വേണ്ടിയുള്ള ഒരു സല്‍കര്‍മ്മമായി ഇതിനെ കാണണമെന്നും അദ്ധേഹം പറഞ്ഞു. എന്നും കര്‍മ്മ രഹിതരായിട്ടുള്ള ജീവനക്കാരാണ് സീവയ്ക്കുള്ളത് ദിവസം 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്.
ബോധവല്‍കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്‌മെന്റിന് രൂപം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറെ കാലങ്ങളായി വീടു തോറും ഫ്ല്‍റ്റ് തോറും കയറി വിവിധ ഭാഷകളില്‍ തയ്യാറാക്കിയിട്ടുളള ലഘു ലേഖനങ്ങള്‍ നല്‍കിയും നേരിട്ടും ബോധവല്‍കരണ പരിപാടികള്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തി വരുന്നുണ്ട്. ഇത്തരം പരിപാടികള്‍ ഏറെ ഗുണം ചെയ്തുവെന്നും ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ജുലൈ ഒന്ന് സീവയെ സംബന്ധിച്ച് ഏറെ ചിന്തിപ്പിക്കുന്ന ദിവസമായിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വൈദ്യുതിജല ഉപയോഗം രേഖപ്പെടുത്തിയത് ജൂലൈ ഒന്ന് ഉച്ചയ്ക്ക് രണ്ടര മുതല്‍ 3.30 വരെയുള്ള സമയമായിരുന്നു.

ഏതാണ്ട് 2200 മെഗാവാട്ട് വൈദ്യുതിയും 11 ദശലക്ഷം ഗാലന്‍ വെള്ളവുമാണ് ആ സമയത്തെ ഉപയോഗമെന്ന് അദ്ധേഹം വെളിപ്പെടുത്തി. അത്‌കൊണ്ടു തന്നെ എല്ലാ വര്‍ഷവും ജുലൈ ഒന്നിന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ പീക് അവറായി ആചരിക്കാന്‍ അതോറിറ്റി തീരുമാനിച്ചു. പരമാവധി ജനങ്ങള്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് സീവ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ ഓഫ് ചെയ്തും വീടുകളിലും ഫല്‍റ്റുകളിലും ഒരേ സമയം പ്രവര്‍ത്തിക്കുന്ന എയര്‍കണ്ടീഷനുകളുടെ എണ്ണം കുറച്ചും പൊതുജനങ്ങള്‍ക്ക് കാമ്പയിനിന്റെ ഭാഗമാകാം. ബോധവല്‍കരണത്തിലൂടെ ഏതാണ്ട് 40 ശതമാനം ഉപഭോഗം കുറക്കുവാനാണ് സീവ ലക്ഷ്യമിടുന്നത്.
എമിറേറ്റില്‍ 1100 ലധികം പള്ളികളുണ്ട് പല പള്ളികളിലും നമസ്‌കാരം കഴിഞ്ഞും വൈദ്യുതി ഉപകരണങ്ങള്‍ അനാവശ്യമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പരീക്ഷണിടാസ്ഥാനത്തില്‍ ചില പള്ളികളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചപ്പോള്‍ ഏതാണ്ട 50 ശതമാനം വൈദ്യുതിജല ഉപയോഗം കുറക്കാന്‍ പ്റ്റിയിരുന്നതായും അദ്ധേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യ വാരത്തില്‍ ഷാര്‍ജയില്‍ നടക്കുന്ന ഊര്‍ജ ഉച്ചകോടിക്ക് ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അനുവാദം ലഭിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. എക്‌സലന്‍സ് മാനേജര്‍ മഹമ്മദ് അബ്ദുള്ള ഹുസൈന്‍, കണ്‍സര്‍വേഷന്‍ മാനേജര്‍ എന്‍ജിനീയര്‍ ഗാധ ജുമാ സലീം, മീഡിയാ മാനേജര്‍ മോസാ ജമാല്‍ തുടങ്ങിയവര്‍ സീവ ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications