കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഞ്ചനാകുറ്റം ചുമത്തിയ മലയാളിയെ ഷാര്‍ജ അപ്പീല്‍ കോടതി കുറ്റ വിമുക്തനാക്കി

Google Oneindia Malayalam News

ഷാര്‍ജ: കമ്പനിയുടെ ബില്ലുകള്‍ വ്യാജമായി നിര്‍മ്മിച്ച് പണം അപഹരിച്ചുവെന്ന കമ്പനി ഉടമയുടെ പരാതിയില്‍ കോടതി നാല് മാസം ജയില്‍ ശിക്ഷ വിധിച്ച പാലക്കാട് ഒറ്റപ്പാലം സ്വദേശി രാമചന്ദ്രനെയാണ് അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കിയത്. ഷാര്‍ജയിലെ മെറ്റല്‍ കെയര്‍ സെന്ററില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന രാമചന്ദ്രനെതിരെ കമ്പനി ഉടമസ്ഥനായ കൃഷ്ണ കുമാറാണ് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ മുഖേന ഹമരിയ പോലീസില്‍ പരാതി നല്‍കിയത്.

കേസ് കോടതിയിലെത്തിയപ്പോള്‍ ഇയാള്‍ തിരിമറി നടത്തിയെന്നു കാണിക്കുന്ന ചില ബില്ലുകളും കോടതിയില്‍ ഹാജരാക്കി. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ കോടതി പ്രതിക്ക് നാല് മാസം ജയില്‍ശിക്ഷ വിധിച്ചു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് കാണിച്ച് ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന രാമചന്ദ്രന്‍ അപ്പില്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ramachandran

പ്രോസിക്യൂഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ കൃതൃമമായി ഉണ്ടാക്കിയതാണെന്നും, യഥാര്‍ത്ഥ ഇന്‍വോയിസുകള്‍ പരാതിക്കാരന്റെ കൈവശമുള്ളപ്പോള്‍ അതിന്റെ പകര്‍പ്പ് പ്രതി എടുത്ത് തിരുത്തലുകള്‍ വരുത്തി എന്ന വാദം നിലനില്‍ക്കുന്നതല്ലന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അലി ഇബ്രാഹീം വാദിച്ചു. പണം അപഹരിച്ചതായ പ്രതിയുടെ സമ്മത പത്രമുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞെങ്കിലും അത്തരമൊരു രേഖ കോടതി മുമ്പാകെ ഹാജരാക്കാതിരുന്നതും കോടതി പരിഗണനയിലെടുത്തു.

കുറ്റം സമ്മതിക്കുന്നതായി കാണിച്ച കരാറില്‍ ഒപ്പിട്ട് നല്‍കാന്‍ സമ്മര്‍ദ്ധം ചെലുത്തിയെങ്കിലും ഒപ്പിട്ട് നല്‍കിയിരുന്നില്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നാണ് കീഴ് കോടതിയുടെ വിധി റദ്ദ് ചെയ്തു പ്രതിയെ കുറ്റ വിമുക്തനാക്കുന്നതായി ഷാര്‍ജ അപ്പീല്‍ കോടതി അറിയിച്ചത്. തൊഴിലുടമയുടെ സമ്മര്‍ദ്ധമോ സ്വാധീനമോ ഭയന്ന് കുറ്റം ചെയ്തതായി സമ്മതിക്കുന്ന രേഖകളില്‍ ഒപ്പിട്ട് നല്‍കാന്‍ നിര്‍ബന്ധിച്ചാല്‍ ഒപ്പിട്ട് നല്‍കരുതെന്നും ഒപ്പിട്ട് നല്‍കിയാല്‍ അത് കൊടതി പ്രതികള്‍ക്കെതിരെ തെളിവായി പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും സാമൂഹികപ്രവര്‍ത്തകനും നിയമ പ്രതിനിധിയുമായ സലാം പാപ്പിനിശ്ശേരി പറഞ്ഞു.

English summary
Sharjah court released a malayali driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X