ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 38 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഷാര്‍ജ: ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചു വരുന്ന 38 പേരെ പോലീസ് അറസ്റ്റ് ചെയ്തതു. ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്‌പോണ്‍സര്‍മാരുടെ കണ്ണുവെട്ടിച്ച് ഷാര്‍ജയില്‍ നിയമപരമല്ലാതെ താമസിച്ചു വരുന്നവരാണ് 38 പേരും. കാര്‍ കഴുക്കല്‍, ഭിക്ഷാടനം, തെരുവ് കച്ചവടം, മൊബൈല്‍ കാര്‍ഡ് വില്‍പന, എന്നിങ്ങനെയുള്ള ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്.

യുഎഇയിലെ വ്യാവസായിക, വാണിജ്യ, വാസയോഗ്യമായ മേഖലയില്‍ ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് തുടര്‍ന്ന് വരികയാണ്.
ഏതെങ്കിലും മേഖലകളില്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാതെ താമസിക്കുന്നവരെ കണ്ടാല്‍ ഏജന്‍സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഷാര്‍ജ പോലീസിന്റെ 901 എന്ന നമ്പറിലേക്കോ 065632222 എന്ന നമ്പറിലേക്കോ വിവരം അറിയിക്കാവുന്നതാണ്.












Click it and Unblock the Notifications