കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ വേസ്റ്റ് ബോക്‌സ് നല്‍കും ഫ്രീ വൈഫൈ!!!

Google Oneindia Malayalam News

ഷാര്‍ജ: മനുഷ്യന് ഭൂമിയില്‍ ജീവിക്കാന്‍ വെള്ളവും വായുവും അത്യാവശ്യമാണ്. എന്നാല്‍ പുതിയ തലമുറയോട് ഇക്കാര്യം ചോദിച്ചാല്‍ വായുവും വെള്ളവും കൂടാതെ ഫ്രീ വൈഫൈ കൂടി ഉണ്ടെങ്കിലെ ജീവിക്കാന്‍ പറ്റുള്ളൂ എന്നായിരിക്കും മറുപടി. ഇവര്‍ നല്‍കുന്ന ഉത്തരം ശരിവെക്കുന്ന രീതിയിലാണ് ലോകത്ത് പല വസ്തുക്കളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നത്.

ഇപ്പോള്‍ ഇതാ ഷാര്‍ജ എമിറേറ്റിലെ തെരുവുകളില്‍ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബോക്‌സ് വഴി 40 മീറ്റര്‍ പരിധിയില്‍ ഫ്രീ വൈഫൈ സംവിധാനം ഒരുക്കിയിരിക്കുകയാണ് മിഡ്ഡിലീസ്റ്റിലെ ഏറ്റവും വലിയ മാലിന്യ നിര്‍മ്മാര്‍ജന മാനേജ്‌മെന്റ് കമ്പനിയായ ബീയ്. ഷാര്‍ജ കോര്‍ണിഷ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി ബീയ് ഗ്രൂപ്പ് സിഇഒ ഖാലിദ് അല്‍ ഉറൈമല്‍ തന്റെ മൊബൈലില്‍ ബിന്നില്‍ നിന്നുളള ഫ്രീ വൈഫൈ കണക്ട് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

wifi

ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വേസ്റ്റ് ബിന്‍ സ്ഥാപിക്കുന്നത്. വെറും ഫ്രീ വൈഫൈ മാത്രമല്ല ഈ സ്മാര്‍ട്ട് വേസ്റ്റ് ബിന്നിന്റെ പ്രത്യേകത. സാധാരണ വേസ്റ്റി ബിന്നില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ നാലിരട്ടി വേസ്റ്റുകള്‍ ബിന്‍ ക്രത്യമായി അകത്തോട്ട് സ്വീകരിക്കും. ബോക്‌സിന്റെ അകത്ത് ഘടിപ്പിച്ചിട്ടുളള പ്രത്യേക പ്രസ്സിംങ് സംവിധാനം ഉപയോഗിച്ച് ബോക്‌സിലേക്ക് എത്തുന്ന പാഴ് വസ്തുക്കളെ പ്രത്യേക രീതിയില്‍ ഒതുക്കിയാണ് ഇത് സാധ്യമാക്കുന്നത്. കൂടാതെ ജീവനക്കാര്‍ക്ക് ദിവസവും വന്ന് വേസ്റ്റ് ബോക്‌സ് നിറഞ്ഞോ എന്ന് പരിശോധിക്കേണ്ട ആവശ്യവുമില്ല.

wifi-1

ബോക്‌സില്‍ നിറയുന്ന മാലിന്യം 80 ശതമാനത്തിന് മുകളിലുളള പരിധിലെത്തുന്നതോട് വേസ്റ്റ് ബോക്‌സില്‍ നിന്നും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് മെസ്സേജ് പ്രവഹിക്കും. തുടക്കത്തില്‍ ഷാര്‍ജ കോര്‍ണിഷില്‍ 10 ഇടങ്ങളിലാണ് ബിന്‍ സ്ഥാപിക്കുന്നത്. പിന്നീട് എമിറേറ്റിലെ മറ്റ് ഭാഗങ്ങളിലും രാജ്യത്തുടനീളവും ഇത്തരത്തിലുളള ബിന്‍ സ്ഥാപിക്കുമെന്ന് ബീയ് ഗ്രൂപ്പ് സിഇഒ ഖാലിദ് അല്‍ ഉറൈമല്‍ വ്യക്തമാക്കി.

wifi-2

രാജ്യത്തെ പ്രധാന ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കായ ഡുവിന്റെ സഹായത്തോടെയാണ് വേസ്റ്റ് ബോക്‌സില്‍ ഫ്രീ വൈഫൈ സംവിധാനം ഒരുക്കിയിട്ടുളളത്. സിസ്റ്റം പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം ബോക്‌സിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള സോളാര്‍ പാനലിന്റെ സഹായത്തോടെ ലഭ്യമാകും.

പാര്‍ക്കുകളിലും മറ്റും വിശ്രമിക്കാന്‍ ഇരിക്കുന്നവര്‍ക്ക് തണലിനു വേണ്ടി രൂപപ്പെടുത്തിയിട്ടുളള കൃത്രിമ പനകളില്‍ മൊബൈല്‍ റീചാര്‍ജിങ്ങിനുള്ള സൗകര്യവും വൈഫൈ സംവിധാനവും ഒരുക്കി ശ്രദ്ദ പിടിച്ച് പറ്റിയ രാജ്യമാണ് യുഎഇ. ഏറ്റവും ഒടുവില്‍ മാലിന്യം നിക്ഷേപിക്കുന്ന ബോക്‌സില്‍ നിന്നും ഫ്രീ വൈഫൈ സംവിധാനം ഒരുക്കുന്നതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ സ്മാര്‍ട്ടാകുന്ന രാജ്യമെന്ന് പദവിയും യുഎഇ ക്ക് സ്വന്തമാകും.

English summary
Sharjah introduces Wi-Fi enabled 'smart bins'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X