ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

പുതുവല്‍സര സമ്മാനമായി ഷാര്‍ജ സര്‍ക്കാര്‍ സര്‍വീസില്‍ ശമ്പളം കൂട്ടി; പക്ഷെ സ്വദേശികള്‍ക്ക് മാത്രം

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ സര്‍വീസിലെ സ്വദേശികളായ ജീവനക്കാര്‍ക്ക് പുതുവല്‍സരസമ്മാനമായി ശമ്പളം വര്‍ധിപ്പിക്കാന്‍ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. പുതുവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ ഷാര്‍ജയില്‍ പുതുക്കിയ നിരക്കില്‍ ശമ്പളം ലഭിക്കും. ഇതുപ്രകാരം ഇനി മുതല്‍ അടിസ്ഥാന ശമ്പളം 18500 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 17,500 ദിര്‍ഹമായിരുന്നു.

  ദുബായ് ഫ്രെയിമിലൂടെ ഇനി ദുബായിയെ മനസ്സിലാക്കാം

  ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനായി മാറ്റിവയക്കുന്ന തുകയില്‍ 600 ദശലക്ഷം ദിര്‍ഹമിന്റെ വര്‍ധനവാണുണ്ടാവുക. എട്ടാം ഗ്രേഡിനു താഴെ വരുന്ന ശമ്പളക്കാര്‍ക്ക് പുതിയ ശമ്പള കേഡര്‍ ബാധകമായിരിക്കില്ല. ഇനിമുതല്‍ ഗ്രേഡ് എട്ടുവരെ അടിസ്ഥാനശമ്പളത്തില്‍ മാറ്റമുണ്ടാവില്ല. ജീവനക്കാര്‍ ഒരേ തസ്തികയില്‍ ആറുവര്‍ഷം പൂര്‍ത്തിയായാല്‍ ഗ്രേഡ് മാറ്റിനല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എട്ടുവര്‍ഷത്തിനു താഴെയുള്ള എല്ലാ ഗ്രേഡുകളും റദ്ദാക്കപ്പെട്ടെങ്കിലും ഒരു ജീവനക്കാരന് പരമാവധി ആറു വര്‍ഷത്തേക്ക് ഒരേ ഗ്രേഡില്‍ തന്നെ തുടരാം. 

  sharjah

  ആദ്യ ഗ്രേഡിലുള്ളവര്‍ക്ക് 30,500 ദിര്‍ഹം ശമ്പളം ലഭിക്കും. അതില്‍ 21,375 അടിസ്ഥാന ശമ്പളവും 7,125 ദിര്‍ഹം ജീവനക്കാര്‍ക്കുള്ള അലവന്‍സുമായിരിക്കും. ഫസ്റ്റ് ഗ്രേഡില്‍ തുടരുന്ന ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. 2,000 ദിര്‍ഹം സാമൂഹ്യ ഇന്‍ക്രിമെന്റും 600 രൂപ ശിശു അലവന്‍സും 300 ദിര്‍ഹം വാര്‍ഷിക ഇന്‍ക്രിമെന്റും അധികമായി ലഭിക്കും. രണ്ടാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് 25,500 ദിര്‍ഹം, മൂന്നാം ഗ്രേഡ് ജീവനക്കാര്‍ക്ക് 26,500, നാലാം ഗ്രേഡിന് 25000, അഞ്ചാം ഗ്രേഡിന് 21,500, ആറാം ഗ്രേഡിന് 19,500, ഏഴാം ഗ്രേഡിന് 18,500, എട്ടാ ംഗ്രേഡിന് 17,500 ദിര്‍ഹം എന്നിങ്ങനെയാണ് ശമ്പള നിരക്ക്. ശമ്പളവര്‍ധനവിന് ആനുപാതികമായി സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തവരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും ഡോ. ശൈഖ് സുല്‍ത്താന്റെ ഉത്തരവില്‍ വ്യക്തമാക്കിയതായി ഷാര്‍ജ മാനവവിഭവശേഷി വകുപ്പ് ചെയര്‍മാന്‍ ഡോ. താരിഖ് ബിന്‍ ഖാദിം അറിയിച്ചു.

  English summary
  His Highness Dr Sheikh Sultan bin Mohammed Al Qasimi, Member of the Supreme Council and Ruler of Sharjah, on Thursday ordered a Dh600 million increase in the salaries of the emirate's government employees

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more