• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഷോൺ എഡ്യൂക്കേഷൻ സെന്റർ ദുബായിയിൽ ആരംഭിച്ചു

  • By Thanveer

ദുബായ് :വിദ്യാഭ്യാസ മേഖലയിൽ ഒരു പതിറ്റാണ്ടിലേറെയായായി ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അൽ സലാമ ഷോൺ ഗ്രുപ്പിന്റെ ഒരു ട്രെയിനിംഗ് സെന്റർ ദുബായിലെ ഫ്രിസോൺ എജുക്കേഷൻ സെന്ററിലെ നോളജ് പാർക്കിൽ ആരംഭിച്ചു. എസ്.എ. പി. ബിസിനസ് വൺ ലോജിസ്റ്റിക്, എസ്. എ.പി. ബിസിനസ് വൺ അക്കൗണ്ടിംഗ്, എസ്.എ.പി. ബിസിനസ് വൺ ഇമ്പ്ലിമെന്റഷന് ആൻഡ് കസ്റ്റമൈസേഷൻ, എസ്.എ.പി ബിസിനസ് വൺ എസ്.ഡി.കെ തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്. 41 - രാജ്യങ്ങളിലായി 45000 -ൽ പരം ഉപഭോക്താക്കളുള്ള ഇ.ർ.പി രംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച സോഫ്ട്‍വെയറാണ് എസ്.എ.പി. ചെറുകിട സംരംഭങ്ങൾ മുതൽ മൾട്ടി നാഷണൽ കന്പനികൾ വരെ എസ്.എ.പി,യിലേക്ക് മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ഈ മേഖലയിലെ തൊഴിൽ സാധ്യതകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പഠിച്ചവരും, പരിചയസന്പന്നരും വളരെ കുറവായതും ഈ രംഗത്തെ തൊഴിൽ സാധ്യതകൾക്ക് ആക്കം കൂട്ടുന്നു.

എസ്.എ.പി. കോഴ്‌സുകൾക്ക് പുറമേ ഓപ്ടിക്കൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമാകുന്ന" സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഒപ്റ്റിക്കൽ സ്റ്റോർ മാനേജ്‌മെന്റ് " എന്ന കോഴ്‌സും ആരംഭിച്ചിട്ടുണ്ട്. ഒരു ഒപ്റ്റിക്കൽ ഷോപ്പ് മാനേജ്‌മെന്റിന് ആവശ്യമായ എല്ലാ അറിവുകളും എസ്.എ.പി.ട്രെയിനിങ് വരെ ഉൾപ്പെടുത്തികൊണ്ടുള്ള വിപുലമായ സിലബസാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. ഇതു കൂടാതെ വിവിധ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ കോഴ്‌സുകളും ഷോൺ എജ്യുക്കേഷൻ സെന്ററിൽ തുടങ്ങിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ട്രെയിനിംഗ് സെന്ററുകളിൽ നിന്നു പരിശീലനം നേടിയതിനു ശേഷം ദുബായിലെ ഷോൺ എജ്യുക്കേഷൻ സെന്ററിൽ വച്ചാണ് അഡ്വാൻസ്ഡ് ട്രെയ്‌നിംഗ് നൽകുക. ഇന്ത്യ ഗവർമെന്റിന്റെ ഇന്റർ നാഷണൽ സ്‌കിൽ ഡവലപ്മെന്റ് പ്രോഗ്രാമും, ദുബായ് ഗവർമെന്റിന്റെ കിഴിലുള്ള കോഴ്‌സുകളും കോർത്തിണക്കി കൊണ്ട് നടത്തനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്. വിദ്യാർ്‌തഥികളെ ദുബായിൽ എത്തിക്കുന്നതിന് ആവശ്യമായ വിസയും, ഫ്ലൈറ്റ് ടിക്കറ്റും, താമസ സൗകര്യവും ഒരുക്കുന്നത് ഇന്ത്യയിലും വിദേശത്തും നൂറോളം ബ്രാഞ്ചുകളുള്ള കോസ്മോ ട്രാവൽസ് ആണ്.

ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദുബായ് ഗവണ്മെന്റിന്റെ KHDA അംഗീകാരമുള്ള സർട്ടിഫിക്കറ്റാണ് ലഭിക്കുക. നേത്ര സംബന്ധമായ ഡി.എൻ.ബി. ഒഫ്താൽമോളജി, ബി.എസ്.സി.ഒപ്‌റ്റോമെട്രി , എം.എസ്.സി ഒപ്‌റ്റോമെട്രി , ബാച്ചിലർ ഓഫ് ആര്കിടെക്ച്ചർ , ബി.എസ്.സി ഇന്റീരിയർ ഡിസൈനിംഗ് , അക്കൗണ്ടിംഗ് കോഴ്‌സുകളായ എസ്.എ.പി ബി വൺ, എ.സി.സി.എ, സി.എം.എ, ഇന്റർ നാഷണൽ ബിസ്ക്കുളുമായി ചേർന്ന് എക്സിക്യൂട്ടീവ് എം.ബി.എ തുടങ്ങിയ കോഴ്‌സുകൾ ഇപ്പോൾ അൽ സലാമ ഗ്രുപ്പ് നടത്തിവരുന്നു.UK ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ കൗൺസിൽ ഓഫ് ഒഫ്താൽമോളജി (ICO) - എക്സാം സെന്ററായും പ്രവർത്തിക്കുന്നു. ദുബായിൽ കണ്ണാശുപത്രിയു ഒപ്‌റ്റോമെട്രി കോളേജു തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ഇതിനോടകം പൂർത്തിയായെന്ന് പത്ര സമ്മേളനത്തിൽ ഷോൺ ചെയർമാൻ അഡ്വ: എ. ശംസുദ്ദിൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക് 0524118283 എന്ന നന്പറിൽ ബന്ധെപ്പെടാവുന്നതാണ്. പത്ര സമ്മേളനത്തിൽ

അഡ്വ:എ. ശംസുദ്ദിൻ മാനേജിഗ് ഡയറക്ടർ, അൽ സലാമ ഗ്രുപ്പ് & ചെയർമാൻ, ഷോൺ ഗ്രുപ്പ് സിദ്ദിഖ് ബിൻ മുഹമ്മദ് ,ഡയക്ടർ, ഷോൺ എജുക്കേഷൻ സെന്ററർ ജമാൽ അബ്ദുൾ നാസർ ഡയറക്ടർ, അൽ സലാമ ഗ്രുപ്പ് & സി.ഇ.ഒ, കോസ്മോ ട്രാവൽസ് എന്നിവർ പങ്കെടുത്തു.

English summary
shawn education centre started in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more