• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പണത്തിന് പിറകെ കേരളത്തിലേക്ക് ഭക്ഷ്യ ധാന്യങ്ങളുമായി മലയാളികളുടെ സ്വന്തം ശൈഖ് മുഹമ്മദ്

  • By desk

ദുബായ്: ലോകം വിറച്ചുപോയ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് താങ്ങും തണലുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിറഞ്ഞു നില്‍ക്കുന്നു. 700 കോടി രൂപയുടെ സഹായ വാഗ്ദാനത്തിന് പുറമെ, ദുരിത ക്യാമ്പുകള്‍ക്കായി 195 ടണ്‍ അരിയും 35 ടണ്‍ ധാന്യപ്പൊടികളും ശൈഖ് മുഹമ്മദിന്റെ ചാരിറ്റി ഫണ്ടില്‍ നിന്ന് അനുവദിച്ചിരിക്കുകയാണിപ്പോള്‍.

ഈ മഹാമനസ്‌കതക്ക് മുന്നില്‍ നമിക്കുകയാണ് കേരളം. കേരളക്കരയൊന്നാകെ ശൈഖ് മുഹമ്മദിനെയും യുഎഇയെയും നിറഞ്ഞ കൃതാര്‍ത്ഥതയോടെ നെഞ്ചേറ്റുകയാണ്. അരിയുടെയും ധാന്യപ്പൊടികളുടെയും ആദ്യ ഘട്ട വിതരണം ഇന്നലെ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നടന്നു. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ക്യാമ്പുകളെയാണ് പ്രാരംഭ ഘട്ടത്തില്‍ പരിഗണിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ 12,000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ എത്തിച്ച് വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കുമെന്ന് തണല്‍ കല്‍പ്പകഞ്ചേരി ചെയര്‍മാന്‍ എ.പി അബ്ദുസ്സമദും റീജന്‍സി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീനും അറിയിച്ചു. കെഎന്‍എമ്മിന് കീഴിലുള്ള ഐഎസ്എം, എംഎസ്എം വളണ്ടിയര്‍മാര്‍ ഇതിന്റെ സേവന രംഗത്തുണ്ട്. കള്ളിയത്ത് നൂരിഷ, ഫാറൂഖ് ആലപ്പുഴ, അബ്ദുന്നാസര്‍ പൂനൂര്‍, മാഹിന്‍ ആലുവ, ഷുക്കൂര്‍ സ്വലാഹി, അഹ്മദ് അനസ് മൗലവി, ഹാഷിം ആലപ്പുഴ, ജമാല്‍ കൈപ്പമംഗലം, അബ്ദുല്‍ ഹസീബ് മദനി, ജാഫര്‍ കൈപ്പമംഗലം തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഈ മഹത്തായ സേവനം നിര്‍വഹിച്ചതിന് ശൈഖ് മുഹമ്മദ് ബിന്‍ ബിന്‍ റാഷിദ് ഹ്യുമാനിറ്റേറിയന്‍ ആന്റ് ചാരിറ്റബ്ള്‍ എസ്റ്റാബ്ളിഷ്മെന്റ് ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹക്ക് കേരള ജനതയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഇന്ത്യയിലെങ്ങുമുള്ള നിരാശ്രയരും നിലാരംബരുമായ പട്ടിണിപ്പാവങ്ങള്‍ക്ക് നിരവധി വര്‍ഷങ്ങളായി കൈത്താങ്ങായി പ്രവര്‍ത്തിച്ചു വരികയാണ് തണല്‍ കല്‍പ്പകഞ്ചേരി. തണലിന്റെ അവസരോചിതമായ ഇടപെടലാണ് ദുരിത ക്യാമ്പുകളില്‍ ഇത്ര പെട്ടെന്ന് സഹായമെത്താന്‍ കാരണമായത്. മുഹമ്മദ് ബിന്‍ റാഷിദ് ഗ്ളോബല്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് ഈ ഫണ്ട് അനുവദിച്ചിട്ടുള്ളത്.

പാവങ്ങളുടെ അത്താണിയെന്ന് ലോകം വിശേഷിപ്പിക്കുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇന്ത്യയുമായുള്ള ഈടുറ്റ സൗഹൃദവും ചരിത്രത്തില്‍ ഇടം നേടിയ ഇന്ത്യാ-യുഎഇ ബന്ധവും അഭിമാനകരമാണെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കൂട്ടുകെട്ടില്‍ അനിഷേധ്യമായ നാഴികക്കല്ലാണ് ശൈഖ് മുഹമ്മദിന്റെ ദൂരിത മുഖത്തെ സാന്നിധ്യമെന്നുംയുഎഇ കെഎംസിസി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാനും ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റിലും അഭിപ്രായപ്പെട്ടു.

lok-sabha-home

English summary
sheik muhammed send food grain to kerala after flood.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more