കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബര്‍ വരെ കാത്തിരിക്കൂ! ദുബൈയിലെ ഓട്ടോമാറ്റിക് ഡ്രൈവിംഗ് ലൈസന്‍സ് മാന്വലിലേക്ക് മാറ്റാം

ചെറു യാത്രാവാഹനങ്ങളുടെ ഓട്ടോമാറ്റിക് ലൈസന്‍സ് മാന്വലാക്കി മാറ്റാന്‍ ഒക്ടോബര്‍ മുതല്‍ അവസരമൊരുക്കിയിരിക്കുകയാണ് ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി.

  • By Desk
Google Oneindia Malayalam News

ദുബൈ: ഗള്‍ഫ് നാടുകളില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ പൊതുവെ ഒരു ഞെട്ടലാണ്; പ്രത്യേകിച്ച് പ്രവാസികള്‍ക്ക്. ഭാരിച്ച ചെലവും അത് ലഭിക്കാനുള്ള പ്രയാസവും ശക്തമായ ട്രാഫിക് നിയമങ്ങളുമാണ് ഈ ഞെട്ടലിനു കാരണം. എന്നാല്‍ നിലവിലെ ഓട്ടോമാറ്റിക് ഡ്രൈവിംഗ് ലൈസന്‍സ് മാന്വലിലേക്ക് മാറ്റാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരുന്നാല്‍ മതി, വലിയ ബുദ്ധിമുട്ടില്ലാതെ അത് നടക്കും. ചെറു യാത്രാവാഹനങ്ങളുടെ ഓട്ടോമാറ്റിക് ലൈസന്‍സ് മാന്വലാക്കി മാറ്റാന്‍ ഒക്ടോബര്‍ മുതല്‍ അവസരമൊരുക്കിയിരിക്കുകയാണ് ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി.

അങ്ങനെ മാറ്റുമ്പോള്‍ ടെസ്റ്റിന്റെ സമയത്ത് ഡ്രൈവിംഗ് സ്‌കില്‍സില്‍ കൂടുതലായി ശ്രദ്ധിക്കില്ലെന്നതാണ് വലിയ ആശ്വാസം. വലിയ ബുദ്ധിമുട്ടില്ലാതെ ഗിയറുകള്‍ മാറ്റാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമായും ശ്രദ്ധിക്കുകയെന്ന് ആര്‍.ടി.എയുടെ ലൈസന്‍സ് വിഭാഗം ഡയരക്ടര്‍ ജമാല്‍ അല്‍ സാദ അറിയിച്ചു.

19-car-driving-1

മാന്വലിലേക്ക് മാറാന്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ആര്‍.ടി.എയുടെ പ്രത്യേക പരിശീലനമൊന്നുമുണ്ടാവില്ല. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ അനായാസേന ഗിയറുകള്‍ മാറ്റുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് സ്വന്തമായി ഗിയര്‍ മാറ്റി ശീലിച്ച ശേഷം വീണ്ടും ടെസ്റ്റിനിരിക്കാം.
English summary
shift automatic driving licence to manual in dubai without classes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X