കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി; കടകള്‍ രാത്രി 9മണിയോടെ അടയ്ക്കണം

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയിലെ കടകളുടെ പ്രവര്‍ത്തി സമയം രാത്രി ഒന്‍പത് മണിവരെയാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തൊഴില്‍ മന്ത്രാലയവും മറ്റ് വകുപ്പുകളും അംഗീകരിച്ചു. നിയമം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. ഹോട്ടലുകള്‍, ഫാര്‍മസികള്‍, പലചരക്ക് കടകള്‍ എന്നിവയൊഴികെ മറ്റെല്ലാ കടകളും ഒന്‍പത് മണിയ്ക്ക് മുന്‍പ് തന്നെ അടയ്ക്കാനാണ് തീരുമാനം.

തൊഴില്‍ മന്ത്രാലയം ഉള്‍പ്പടെ ആറ് ഏജന്‍സികളാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. റോയല്‍ കോര്‍ട്ടിന്റെ അംഗീകാരം ലഭിയ്ക്കുന്നതോടെ ഇത് സംബന്ധിച്ച് വിഞ്ജാപനം പുറത്തിറങ്ങും. ഹോട്ടലുകളും നിയമത്തില്‍ ഉള്‍പ്പെടാത്ത മറ്റ് കടകളും പതിവ് പോലെ 24മണിയ്ക്കൂറും പ്രവര്‍ത്തിയ്ക്കും.

Saudi

സാമൂഹികപരമായ പല മാറ്റങ്ങള്‍ക്കും പുതിയ നിയമത്തിലൂടെ കഴിയുമെന്ന് അധികൃതര്‍ പ്രത്യാശിയ്ക്കുന്നു. കടകള്‍ ഒന്‍പത് മണിയ്ക്ക് മുന്‍പ് അടയ്ക്കുന്നതിനാല്‍ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ സാധിയ്ക്കും. മാത്രമല്ല കടകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് കുടംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നും അധികൃതര്‍ പ്രത്യാശിയ്ക്കുന്നു.

ഏഴ് മണിയ്ക്ക് ശേഷമാണ് വിദേശികള്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങുന്നത്. ഏഴ് മണിയ്ക്കും ഒന്‍പത് മണിയ്ക്കും ഇടയില്‍ പ്രാര്‍ത്ഥനയ്ക്കായ് തന്നെ രണ്ട തവണ കടകകള്‍ അടച്ചിടും. ഒന്‍പത് മണിയ്ക്ക് ശേഷം കടകള്‍ അടച്ചിടാന്‍ തീരുമാനിയ്ക്കുന്നതോടെ ക്ച്ചവടത്തെ കാര്യമായി ബാധിയ്ക്കും. പ്രവാസികളില്‍ നിന്ന് തീരുമാനത്തെപ്പറ്റി സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്.

English summary
Shops in Saudi Arabia to close at 9 PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X