അനസ്തീഷ്യ ടേബിളില്‍ വച്ച് കുട്ടി ഖത്തര്‍ അമീറിനെ തിരക്കി; പിന്നീട് സംഭവിച്ചത്...

  • Posted By:
Subscribe to Oneindia Malayalam

അനസ്തീഷ്യയുടെ ആലസ്യത്തില്‍ അമീറിനെ തിരക്കിയ പിഞ്ചു കുട്ടിക്ക് ഖത്തര്‍ ഭരണാധികാരി കൊട്ടാരത്തിലൊരുക്കിയത് രാജകീയ സ്വീകരണം. ചികില്‍സയുടെ ഭാഗമായി ആശുപത്രിയിലെത്തിയ ഖത്തറിലെ സാധാരണ കുടുംബത്തില്‍പ്പെട്ട കുട്ടിയെ അനസ്തീഷ്യക്ക് വിധേയമാക്കിയപ്പോള്‍ കുട്ടിയുടെ ചുണ്ടുകള്‍ ചലിക്കുന്നത് മാതാവ് ശ്രദ്ധിച്ചു- വെയ്ന്‍ ശെയ്ഖ് തമീം... വെയ്ന്‍ ശെയ്ഖ് തമീം... (ശെയ്ഖ് തമീം എവിടെ?). കുട്ടിയുടെ അസാധാരണമായ ചോദ്യം കേട്ട ആരോ ഇത് മൊബൈലില്‍ പകര്‍ത്തി.

താമസിയാതെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ഖത്തര്‍ ഭരണാധികാരി ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി കുട്ടിയെ കുറിച്ചന്വേഷിക്കുകയായിരുന്നു. അസുഖം ഭേദമായ ഉടനെ കുട്ടിയെ നേരെ കൊണ്ടുപോയത് റോയല്‍ പാലസിലേക്കായിരുന്നു.

അബോധാവസ്ഥയില്‍ തന്നെക്കുറിച്ചന്വേഷിച്ച കുട്ടിയോട് ശെയ്ഖ് തമീം കുശലാന്വേഷണങ്ങള്‍ നടത്തുന്നതും കുട്ടിയെ ലാളിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും പുറത്തെത്തിയതോടെ വന്‍ പ്രതികരണമാണ് അവയ്ക്ക് ലഭിച്ചത്. ഭരണാധികാരിയുടെ മകള്‍ ശെയ്ഖ അല്‍ മയാസയാണ് പിതാവിനൊപ്പമുള്ള കുട്ടിയുടെ ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.കുട്ടി എന്ത് അസുഖത്തിനാണ് അനസ്തീഷ്യക്ക് വിധേയമായതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.


English summary
Sick little girl asks about the Emir, ends up meeting him
Please Wait while comments are loading...