കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ വീടുകളിലും കെട്ടിടങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കുന്നു

Google Oneindia Malayalam News

ഷാര്‍ജ: വൈദ്യുതി ജല ഉപയോഗത്തില്‍ ഗണ്യമായ മാറ്റം വരുത്തി ലോകത്തിന് മാത്യകയാവാനുള്ള ശ്രമത്തിലാണ് ഷാര്‍ജ വാട്ടര്‍ ആന്റ് ഇലക്ട്രസിറ്റി വിഭാഗം. പദ്ധതിയുടെ ഭാഗമായി എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങളിലും സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കുമെന്ന് സേവ ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം പറഞ്ഞു.

വെള്ളവും ഊര്‍ജവും അമിതമായി പാഴാകുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തി അത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കുവാനുള്ള മാര്‍ഗ നിര്‍ദേശം വീടുകളെയും വിദ്യാലയങ്ങളെയും സ്ഥാപനങ്ങളെയും ബോധ്യപ്പെടുത്താനാണ് വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായാണ് എമിറേറ്റില്‍ പുതിയ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നത്.

Abu Dhabi

ഉപഭോക്താക്കള്‍ക്ക് ദിവസവും മീറ്ററില്‍ രേഖപ്പെടുത്തുന്ന ഇന്‍ഡക്‌സിന്റെ സഹായത്താല്‍ പാഴാകുന്ന വെള്ളത്തിന്റെയും,വൈദ്യുതിയുടെയും,ഗ്യാസിന്റെയും തോത് അറിയാന്‍ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ എമിറേറ്റിലെ ചില ഭാഗങ്ങളില്‍ വകുപ്പ് മീറ്റര്‍ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം മേഖലകളിലുള്ള വൈദ്യുതി, ജല ഉപയോഗത്തില്‍ ഗണ്യമായ മാറ്റം പ്രകടമായതിനെ തുടര്‍ന്നാണ് മീറ്റര്‍ എല്ലാ വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

മിറ്റര്‍ സൗജന്യമായി സ്ഥാപിക്കുമെന്നും പദ്ധതിയുമായി മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പള്ളികളില്‍ സ്ഥാപിക്കുന്ന അത്യാധുനിക സംവിധാനത്തിലുള്ള മീറ്റര്‍ കെട്ടിടത്തിലെ ജല-വൈദ്യുതി ഉപയോഗം നിയന്ത്രിക്കും. നമസ്‌കാര സമയത്തിനു ശേഷം അധിക സ്ഥലങ്ങളിലെ വിളക്കുകളുടെയും ശീതീകരണ സംവിധാനത്തിന്റെയും പ്രവര്‍ത്തനം മീറ്റര്‍ നിയന്ത്രിക്കും.

രാജ്യാന്തര തലത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനം മാത്യകയാക്കാവുന്ന തരത്തിലുള്ള നിരവധി പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. താമസിയാതെ എമിറേറ്റിലെ തെരുവു വിളക്കുകള്‍ എല്‍.ഇ.ഡി യിലേക്ക് മാറ്റപ്പെടുമെന്നും ഡോ. റാഷിദ് അല്‍ ലീം പറഞ്ഞു.

English summary
Smart meters to be piloted in Abu Dhabi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X