
പ്രവാസികള്‍ക്ക് ഗുണകരം... ഇന്‍ഷുറന്‍സ് തുക വഹിക്കേണ്ടത് സ്‌പോണ്‍സര്‍; മാറ്റവുമായി ദുബായ്
ദുബായ്: ദുബായിലെ തൊഴിലാളികളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക സ്‌പോണ്‍സര്‍ വഹിക്കണം എന്ന് ഉത്തരവ്. കമ്പനി അടച്ച് പൂട്ടുന്ന സാഹചര്യത്തിലും തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ ഇന്‍ഷൂറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇത് പ്രകാരം 20000 ദിര്‍ഹം വരെ ആണ് ഇന്‍ഷുറന്‍സ് ഇനത്തില്‍ സ്‌പോണ്‍സര്‍ വഹിക്കേണ്ടി വരിക.
നേരത്തെ കമ്പനി അടച്ച് പൂട്ടുകയോ പാപ്പരാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നാണ് ഇതുവരെ തൊഴിലാളികള്‍ക്കുള്ള പണം ഈടാക്കി വന്നിരുന്നത്. ഇപ്പോള്‍ ഇതിന് പകരമായാണ് 20000 ദിര്‍ഹം വരെ ഉള്ള ഇന്‍ഷുറന്‍സ് സ്‌പോണ്‍സര്‍മാര്‍ വഹിക്കണം എന്ന് നിര്‍ബന്ധമാക്കിയത്.

ഈ തുക അടക്കാന്‍ സാധിക്കാത്ത തൊഴിലുടമകള്‍ക്ക് 3000 ദിര്‍ഹം സെക്യൂരിറ്റി ഡെപ്പോസിറ്റ് സംവിധാനം തുടരാം. ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം പുതിയ ഇന്‍ഷുറന്‍സ് പദ്ധതി തൊഴിലാളിയുടെ വിസ പുതുക്കുന്ന അവസരത്തില്‍ മാത്രം സ്‌പോണ്‍സര്‍മാര്‍തെരഞ്ഞെടുത്താല്‍ മതി എന്നും നിര്‍ദേശമുണ്ട്.
ആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനി

കമ്പനി പൂട്ടുകയോ തൊഴിലാളികള്‍ക്ക് അര്‍ഹമായ തുക നല്‍കാന്‍ സ്‌പോണ്‍സര്‍ക്ക് ശേഷി ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആണ് ഇന്‍ഷുറന്‍സ് തുക വിനിയോഗിക്കുന്നത്. ഇന്‍ഷുറന്‍സ് തുക അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളുടെ പേരിലുള്ള 3000 ദിര്‍ഹം ബാങ്ക് ഗാരന്റി തിരിച്ച് നല്‍കുകയും ചെയ്യും.
ആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിം

തൊഴിലാളികളുടെ അവകാശങ്ങള്‍ നല്‍കിയെന്ന് ഉറപ്പാക്കിയ ശേഷമാകും വിസ റദ്ദാക്കുന്ന തൊഴിലാളിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തിരിച്ച് നല്‍കുക എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കായാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി യു എ ഇ ആവിഷ്‌കരിച്ചത്.

തൊഴില്‍ നഷ്ടത്തിനെതിരെ ഇന്‍ഷുര്‍ ചെയ്തവര്‍ക്കു മറ്റൊരു തൊഴിലവസരം ലഭിക്കുന്നതുവരെ നിശ്ചിത സമയത്തേക്ക് ഒരു തുക നഷ്ടപരിഹാരമായി നല്‍കുന്നതാണ് പദ്ധതി. യു എ ഇ പൗരന്മാരും പ്രവാസികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. തൊഴിലാളിയുടെ ശമ്പളത്തിന്റെ 60 ശതമാനം കണക്കാക്കിയാണ് മാസം പരമാവധി 20000 ദിര്‍ഹം നഷ്ടപരിഹാരമായി ലഭിക്കുന്നത്.