കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ.ഇ യില്‍ സെപ്റ്റംബര്‍ ഒന്‍പതിന് പത്താം തരം തുല്യതാ പരീക്ഷ നടക്കും

Google Oneindia Malayalam News

ദുബായ്: കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ യു.എ.യില്‍ സെപ്റ്റംബര്‍ ഒന്‍പതിന് ബുധനാഴ്ച ആരംഭിക്കും. സെപ്റ്റംബര്‍ പതിനേഴ് വ്യാഴാഴ്ച അവസാനിക്കുകയും ചെയ്യും. ദുബൈ ഗര്‍ഹൂദ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ആണ് പരീക്ഷ കേന്ദ്രം. പരീക്ഷ യു.എ.ഇ സമയം രാവിലെ 8.30ന് ആരംഭിക്കുകയും 11.30ന് അവസാനിക്കുകയും ചെയ്യും.

ഒന്‍പതാം തിയ്യതി ബുധനാഴ്ച മലയാളം (09/09/2015), പത്താം തിയതി വ്യാഴാഴ്ച ഇഗ്ലീഷ് (10/09/2015), പതിനൊന്നാം തിയ്യതി വെള്ളിയാഴ്ച ഹിന്ദി (11/09/2015), പതിനാലാം തിയ്യതി തിങ്കളാഴ്ച സോഷ്യല്‍ സയന്‍സ് (14/09/2015), പതിനഞ്ചാം തിയ്യതി ചൊവ്വാഴ്ച ജനറല്‍ സയന്‍സ് (15/09/2015), പതിനാറാം തിയ്യതി ബുധനാഴ്ച ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (16/09/2015), പതിനേഴാം തിയ്യതി വ്യാഴാഴ്ച ഗണിത ശാസ്ത്രം (17/09/2015) എന്നീ പ്രകാരമാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

exam

ദുബായ് കെ.എം.സി.സി (20142015) ബാച്ചിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പഠിതാക്കളും പരീക്ഷാ ഫീസ് , ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ദുബായ് കെഎം.സി.സി ഓഫീസില്‍ എത്തിക്കണമെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ആക്റ്റിംഗ് ജന:സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനെറ്റര്‍ ഷഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapareekshabhavan.com , www.keralapareekshabhavan.in എന്നീ വെബ്‌സൈറ്റിലോ അല്ലെങ്കില്‍ 04 2727773 എന്ന ദുബായ് കെ.എം.സി.സി ഓഫീസ് നമ്പറിലോ ബന്ധപെടാവുന്നതാണ്.

English summary
Dubai: SSLC equivalent exam on september 9 for Gulf Malayalees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X