പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ട്വിറ്ററില്‍ എംബസിയെ അറിയിക്കണം; നിര്‍ദേശങ്ങളുമായി സുഷമാ സ്വരാജ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ ട്വീറ്റ് വഴി ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്ന് സുഷമാ സ്വരാജ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ എംബസിയ്ക്ക് അയക്കുന്ന ട്വീറ്റില്‍ തന്നെയും ടാഗ് ചെയ്യണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെടുന്നു.

നേരത്തെ സൗദി അറേബ്യയിലെ തൊഴിലാളി പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തെ സഹായിച്ചത് സുഷമാ സ്വരാജിന് ലഭിച്ച ട്വിറ്റായിരുന്നു. ഈ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

പ്രത്യേകം രേഖപ്പെടുത്തണം

ട്വീറ്റ് ചെയ്യുന്നത് അടിയന്തര പ്രാധാന്യം അര്‍ഹിയ്ക്കുന്ന കാര്യങ്ങളാണെങ്കില്‍ ട്വീറ്റില്‍ #sos എന്ന് രേഖപ്പെടുത്തണമെന്നും സുഷമാ സ്വരാജ് ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

സോഷ്യല്‍ മീഡിയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണുന്ന വിദേശ കാര്യമന്ത്രിയെന്ന നിലയില്‍ സുഷമാ സ്വരാജിനെ ട്വിറ്ററില്‍ സമീപിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്.

ട്വിറ്റര്‍ സേവ

ഇന്ത്യന്‍ പൗരന്മാരുടെ ട്വീറ്റുകള്‍ക്ക് കൃത്യമായും സുതാര്യമായും മറുപടി നല്‍കുന്നതിനായി ട്വിറ്റര്‍ സേവ എന്ന പേരില്‍ ഒരു സേവനം വിദേശകാര്യ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, ഹൈക്കമ്മീഷനുകള്‍ എന്നിവയുടെ 198 ട്വിറ്റര്‍ അക്കൗണ്ടുകളുടേയും 29 റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളുടേയും ട്വിറ്റര്‍ അക്കൗണ്ടിന്റെ വിവരങ്ങളും നല്‍കിയിരുന്നു.

 തൊഴിലാളി പ്രതിസന്ധി

തൊഴിലാളി പ്രതിസന്ധി

സൗദി അറേബ്യയിലെ തൊഴിലാളി പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ വിദേശ കാര്യമന്ത്രിയുടെ ഇടപെടലുണ്ടായത് ട്വിറ്ററിലൂടെയാണ്. ഇതിനിടെ സുഷമാ സ്വരാജിന്റെ പുതിയ പ്രഖ്യാപനവും പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

English summary
Sushama Swaraj encourage expats to report the problems face in gulf countries through twitter.
Please Wait while comments are loading...