കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദം; ഗള്‍ഫില്‍ രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ദുബായ്: ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയ രണ്ട് ഇന്ത്യക്കാരെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ നാടുകടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അബു സുഫിയന്‍ ഏലിയാസ്, സൈനുല്‍ അബിദ്ദീന്‍ എന്നിവരാണ് പിടിയിലായവര്‍. ഹൈദരാബാദ് സ്വദേശിയാണ് സൗദിയില്‍ പിടിയിലായ സുഫിയന്‍.

2011-12ല്‍ റിയാദില്‍ നടന്ന തീവ്രവാദികളുടെ ഒരു യോഗത്തില്‍ പങ്കെടുത്തയാളാണ് ഇയാളെന്ന് സൗദി പോലീസ് പറയുന്നു. ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബെംഗളുരുവില്‍ നിന്നുള്ള ചില യുവാക്കള്‍ക്കൊപ്പമായിരുന്നു യോഗം. യുവാക്കളെ പിന്നീട് പിടികൂടിയിരുന്നു. എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ ചില പ്രതികള്‍ സൗദിയിലേക്ക് കടക്കുകയായിരുന്നു.

terr

എട്ടുമാസം മുന്‍പുതന്നെ സൂഫിയന്‍ അറസ്റ്റിലായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വിവരങ്ങള്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് സൗദി കൈമാറും. ഇന്ത്യന്‍ മുജാഹിദ്ദീനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് ദുബായില്‍ പിടിയിലായ സൈനുള്‍ ആബിദ്ദീന്‍ എന്നാണ് വിവരം. ഇയാളെ ബെംഗളുരു പോലീസ് അന്വേഷിച്ചുവരികയാണ്.

പൂനെയിലെ ജര്‍മന്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തിന് സ്‌ഫോടക വസ്തുക്കള്‍ കൈമാറിയത് സൈനുള്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുപത് ദിവസം മുന്‍പാണ് ഇയാള്‍ പിടിയിലായത്. രണ്ടു തീവ്രവാദികളെയും അടുത്തയാഴ്ച ഇന്ത്യയിലേക്ക് നാടുകടത്തും. ഇന്ത്യന്‍ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ ഉടനെ ഇവരെ അറസ്റ്റ് ചെയ്യാനാണ് എന്‍ഐഎയുടെ പരിപാടി.

English summary
Terror links; Two Indians detained in Dubai and Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X