തളിപ്പറമ്പ കെഎംസിസി തളിപ്പറമ്പോഝവ് സംഘടിപ്പിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തളിപ്പറമ്പോഝവ് 2017 ഏപ്രില്‍ 21 വെള്ളിയാഴ്ച്ച ഷാര്‍ജ യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മണ്ഡലം കമ്മിറ്റി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തങ്ങളോടപ്പം തന്നെ വിനോദത്തിനും വിജ്ഞാനത്തിനും ഊന്നല്‍ നല്‍കി ചെയ്ത് വരുന്ന വിവിധങ്ങളായ പരിപാടിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രാവിലെ പത്ത് മണിക്ക് യു എ ഇ ലെ തളിപ്പറമ്പ മണ്ഡലത്തിലെ മുഴുവന്‍ നേതാക്കളും ഒത്ത് ചേര്‍ന്ന നേതാക്കളോടപ്പം എന്ന പേരില്‍ സൗഹ്യദ കൂട്ടായ്മയോടെ ആരംഭിക്കുന്ന പരിപാടിയില്‍ ദഫ്മുട്ട് വട്ടപ്പാട്ട്, ഗാന വിരന്ന്, മജിക് ഷോ, കമ്പവലി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധങ്ങളായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

kmcc

മുഖ്യാതിഥിയായി തളിപ്പറമ്പ മുനിസിപ്പല്‍ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം പങ്കെടുക്കും. കെ എം സി സി കേന്ദ്ര സംസ്ഥാന നേതാക്കള്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

English summary
Thalipparamba KMCC organizing 'Thalipparambotsav'
Please Wait while comments are loading...