കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന്; ദസറ ആഘോഷങ്ങള്‍ക്കൊരുങ്ങി പ്രവാസികളും

Google Oneindia Malayalam News

അബുദാബി: ദുബായ് ജബല്‍ അലിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഇന്ന് വിശ്വാസികള്‍ക്കായി ഔദ്യോഗികമായി തുറന്ന് കൊടുക്കും. യു എ ഇയുടെയും ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനാല്‍ ചൊവ്വാഴ്ച പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റി അറിയിച്ചു.

ചടങ്ങില്‍ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മുഖ്യാതിഥിയും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഞ്ജയ് സുധീര്‍ വിശിഷ്ടാതിഥിയും ആയിരിക്കും. സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനാലാണ് പൊതുജനങ്ങളെ പ്രവേശിപ്പിക്കാത്തത് എന്നും ബുധനാഴ്ച മുതല്‍ ദസറ ആഘോഷങ്ങള്‍ക്കായി ക്ഷേത്രം തുറക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

നിരവധി പള്ളികളും ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയും ഉള്‍ക്കൊള്ളുന്ന ജബല്‍ അലിയിലെ 'ആരാധന ഗ്രാമം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് പുതിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബര്‍ 1 ന് തന്നെ ക്ഷേത്രത്തില്‍ വിശ്വാസികളെ പ്രവേശിപ്പിച്ചിരുന്നു. എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുള്ള ക്ഷേത്രത്തില്‍ 16 ദേവതകള്‍, ഗുരു ഗ്രന്ഥ സാഹിബ്, സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം, മറ്റ് ഇന്റീരിയര്‍ വര്‍ക്കുകള്‍ എന്നിവ കാണുന്നതിന് അനുവാദം നല്‍കിയിരുന്നു.

'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി

2

ഒരു മാസത്തിനിടെ പതിനായിരക്കണക്കിന് യു എ ഇ നിവാസികള്‍ ക്ഷേത്രത്തില്‍ ഇതുവരെ സന്ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ട്. രാവിലെ 6.30 മുതല്‍ എട്ട് വരെയാണ് ക്ഷേത്രത്തില്‍ പ്രവേശനമുള്ളത്. ഇതുവരെ ഒക്ടോബര്‍ അവസാനം വരെയുള്ള മിക്ക വാരാന്ത്യങ്ങളിലേയും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

നിതീഷും ലാലുവും മുലായവും ദേവഗൗഡയും ഒറ്റ പാര്‍ട്ടിയാകും? ശേഷം കോണ്‍ഗ്രസുമായി സഖ്യം; തന്ത്രം മെനഞ്ഞ് നിതീഷ്നിതീഷും ലാലുവും മുലായവും ദേവഗൗഡയും ഒറ്റ പാര്‍ട്ടിയാകും? ശേഷം കോണ്‍ഗ്രസുമായി സഖ്യം; തന്ത്രം മെനഞ്ഞ് നിതീഷ്

3

ഒക്ടോബര്‍ അവസാനം വരെ മാത്രമെ ബുക്കിംഗ് സംവിധാനമുണ്ടായിരിക്കൂ. അതിനുശേഷം പൊതുജനങ്ങള്‍ക്ക് ക്ഷേത്രം തുറക്കുന്ന സമയങ്ങളില്‍ എപ്പോള്‍ വേണം എങ്കിലും സന്ദര്‍ശിക്കാം എന്ന് ഭാരവാഹികള്‍ അറിയിച്ചു. എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ഇതിന്റെ നിര്‍മാണം മൂന്ന് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

4

ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ഈ ക്ഷേത്രത്തിന് സ്വന്തമാണ്. ശിവന്‍, അയ്യപ്പന്‍, ഗുരുവായൂരപ്പന്‍, കൃഷ്ണന്‍, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാന്‍, ഷിര്‍ദി സായി ബാബ തുടങ്ങിയ പ്രതിഷ്ഠകളുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് കാണാന്‍ മാത്രം ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

English summary
The first Hindu temple in Dubai's Jebel Ali will be opened today, read full details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X