കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യമായി ലോട്ടറിയെടുത്തു; അടിച്ചത് ഒന്നര കോടി ദിര്‍ഹം!! 2023ല്‍ യുഎഇയിലെ ആദ്യ ഭാഗ്യവാന്‍ ഇതാണ്

കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനാണ് റസലിന്റെ തീരുമാനം. ഓട്ടേറെ ആഗ്രഹങ്ങളുണ്ടെന്നും എല്ലാം നിറവേറ്റണമെന്നും അദ്ദേഹം പ്രതികരിച്ചു.

Google Oneindia Malayalam News

ദുബായ്: യുഎഇയിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതമാണ് എമിറേറ്റ്‌സ് ഡ്രോ. ഒട്ടേറെ പ്രവാസി ഇന്ത്യക്കാരാണ് ഈ ലോട്ടറി വഴി കോടീശ്വരന്മാരായത്. 2023ലെ ആദ്യ നറുക്കെടുപ്പ് ഈ മാസം 13നായിരുന്നു. പിന്നാലെ റസല്‍ റയസിന് മെയില്‍ വന്നു. ഫോണ്‍ കോളും. പക്ഷേ, തനിക്കാണ് കോടികളുടെ ഭാഗ്യം ലഭിച്ചിരിക്കുന്നതെന്ന് ഇദ്ദേഹത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എമിറേറ്റ്‌സ് ഡ്രോയുടെ ഈസി 6ലൂടെയാണ് റസല്‍ കോടീശ്വരനായിരിക്കുന്നത്.

ജീവിതത്തില്‍ ആദ്യമായിട്ടാണ് റസല്‍ ലോട്ടറി എടുക്കുന്നത്. സഹോദരനാണ് എമിറേറ്റ്‌സ് ഡ്രോ സംബന്ധിച്ച് റസലിനോട് പറഞ്ഞത്. ആദ്യ ലോട്ടറിയില്‍ തന്നെ കോടികള്‍ ലഭിച്ചുവെന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. ഒന്നര കോടി ദിര്‍ഹം പ്രാദേശിക കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ രണ്ടേകാല്‍ കോടിയോളം വരും. യുഎഇയിലെ ഈ വര്‍ഷത്തെ ആദ്യ ഭാഗ്യവാനെ കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ....

മുടക്കിയത് 15 ദിര്‍ഹം മാത്രം

മുടക്കിയത് 15 ദിര്‍ഹം മാത്രം

15 ദിര്‍ഹം മാത്രം മുടക്കി 1.5 കോടി ദിര്‍ഹത്തിന് ഉടമയായിരിക്കുകയാണ് റസല്‍. ഇദ്ദേഹം ഫിലിപ്പീന്‍സുകാരനാണ്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയില്‍ വിവിധ ജോലികള്‍ ചെയ്യുകയാണ് റസല്‍. ആദ്യമായിട്ടാണ് ലോട്ടറി എടുക്കുന്നത്. ആദ്യ ടിക്കറ്റില്‍ തന്നെ ഭാഗ്യം വീണു എന്നതാണ് ഏറെ രസകരം. 15 എന്നത് എന്റെ ജീവിതത്തില്‍ ഏറെ ഭാഗ്യമുള്ള നമ്പറാണെന്ന് റസല്‍ പറയുന്നു.

കോഫി ഷോപ്പില്‍ സ്റ്റോര്‍ മാനേജര്‍

കോഫി ഷോപ്പില്‍ സ്റ്റോര്‍ മാനേജര്‍

തനിക്കാണ് ലോട്ടറി അടിച്ചത് എന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് റസല്‍ പറയുന്നു. ഈ നേട്ടം ലഭിച്ചതോടെ തന്റെ ജീവിതത്തിലെ സാമ്പത്തികമായ എല്ലാ പ്രതിസന്ധിയും തീര്‍ന്നുവെന്നും റസല്‍ പ്രതികരിച്ചു. ദെയ്‌റ സിറ്റി സെന്ററിലെ കോഫി ഷോപ്പില്‍ സ്റ്റോര്‍ മാനേജറായി ജോലി ചെയ്യുകയാണ് റസല്‍. അദ്ദേഹത്തിന്റെ സഹോദരനാണ് എമിറേറ്റ്‌സ് ഡ്രോ സംബന്ധിച്ച് റസലിനോട് പറഞ്ഞത്.

സഹോദരന്റെ പ്രതികരണം

സഹോദരന്റെ പ്രതികരണം

ഡ്രോയില്‍ എപ്പോഴും പങ്കെടുക്കുന്ന വ്യക്തിയാണ് റസലിന്റെ സഹോദരന്‍. ലോട്ടറി അടിച്ച സന്തോഷം സഹോദരനുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹം വിശ്വസിച്ചില്ലത്രെ. ആദ്യമായി ലോട്ടറി എടുത്ത ഞാന്‍ അവനെ കളിയാക്കുകയാണ് എന്നാണ് സഹോദരന്‍ കരുതിയത്. എന്നാല്‍ വൈകാതെ അവന്‍ സത്യം അറിഞ്ഞുവെന്നും റസല്‍ പറയുന്നു.

മണിക്കൂറുകള്‍ക്കകം ജീവിതം മാറിമറിഞ്ഞു

മണിക്കൂറുകള്‍ക്കകം ജീവിതം മാറിമറിഞ്ഞു

ജനുവരി 13നാണ് ഓണ്‍ലൈന്‍ വഴി എമിറേറ്റ്‌സ് ഡ്രോയുടെ ടിക്കറ്റെടുത്തത് എന്ന് റസല്‍ പറയുന്നു. രാവിലെ 7.22നാണ് ടിക്കറ്റെടുത്തത്. ജനുവരി 14ന് പുലര്‍ച്ചെ 12.45ന് ഫോണ്‍ കോള്‍ വന്നു. അന്ന് രാത്രി മൊത്തം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. നേരം വെളുക്കാന്‍ ഒരുപാട് സമയമുള്ള പോലെ തോന്നി. തന്റെ ജീവിതത്തിലെ എല്ലാ ഭാഗ്യ നമ്പറും ചേര്‍ത്താണ് ടിക്കറ്റെടുത്തതെന്നും റസല്‍ പറയുന്നു.

നമ്പര്‍ തിരഞ്ഞെടുത്തത് ഇങ്ങനെ

നമ്പര്‍ തിരഞ്ഞെടുത്തത് ഇങ്ങനെ

താന്‍ ജനിച്ച മാസം ആറ് ആണ്. ദിവസം 29ഉം. ഇപ്പോള്‍ 34 വയസായി. മകന്റെ ജന്മദിനം 17 ആണ്. സഹോദരിയുടെ ജന്മദിനം 25 ആണ്. മാതാവിന്റെ ജന്മദിനം 22 ഉം. ഇതെല്ലാം നോക്കിയാണ് ടിക്കറ്റെടുത്തത്. അതിന് തന്നെ നറുക്ക് വീണുവെന്ന് റസല്‍ പറയുന്നു.

പണം സൂക്ഷിച്ച് ചെലവഴിക്കും

പണം സൂക്ഷിച്ച് ചെലവഴിക്കും

എമിറേറ്റ്‌സ് ഡ്രോയില്‍ പങ്കെടുക്കാന്‍ ഏറെ ആലോചിച്ച ശേഷമാണ് തീരുമാനിച്ചത്. താന്‍ എന്ത് ആവശ്യത്തിന് പണം ചെലവഴിക്കുമ്പോഴും ആലോചിച്ചേ തീരുമാനത്തിലെത്തൂ. സൂക്ഷിച്ചാണ് ഇന്നോളം പണം ചെലവഴിച്ചിട്ടുള്ളത്. എല്ലാ വശങ്ങളും പരിശോധിക്കും. ഇതെല്ലാം എന്റെ ജീവിതത്തില്‍ പുലര്‍ത്തുന്ന രീതികളാണ്. ലോട്ടറി എടുക്കുന്ന വേളയിലും ഇതെല്ലാം പരിശോധിച്ചിരുന്നുവെന്നും റസല്‍ പറയുന്നു.

ഇനിയുള്ള മോഹം ഇതാണ്

ഇനിയുള്ള മോഹം ഇതാണ്

ലോട്ടറി അടിച്ച കാര്യം ആദ്യം ഭാര്യയെ ആണ് അറിയിച്ചത്. അവള്‍ വിശ്വസിച്ചില്ല. എന്നാല്‍ പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോഴാണ് അവള്‍ വിശ്വസിച്ചത്. കുടുംബത്തെ വൈകാതെ യുഎഇയില്‍ കൊണ്ടുവരുമെന്നാണ് ആഗ്രഹമെന്ന് റസല്‍ പറഞ്ഞു. ഒട്ടേറെ പദ്ധതികളുണ്ട്. ഘട്ടങ്ങളായി ഓരോ ആഗ്രഹങ്ങളും നിറവേറ്റണം. വളരെ സന്തോഷവാനാണ് എന്നും റസല്‍ പറഞ്ഞു.

സ്വര്‍ണാഭരണം വിട്ടേക്ക്!! സ്വര്‍ണ നിക്ഷേപം ആയാലോ?... അമളി പറ്റാതിരിക്കാന്‍ ചില കാര്യങ്ങള്‍സ്വര്‍ണാഭരണം വിട്ടേക്ക്!! സ്വര്‍ണ നിക്ഷേപം ആയാലോ?... അമളി പറ്റാതിരിക്കാന്‍ ചില കാര്യങ്ങള്‍

English summary
This Is First Fortunate Person 2023 in UAE; He Won 1.5 Million Dirham At His First Lottery; Trending News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X