കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയെഴുതിയ 17കാരി ഓക്സിജന്‍ കിട്ടാതെ മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: പന്ത്രണ്ടാം ക്ളാസ് പരീക്ഷയെഴുതി മടങ്ങിയെത്തിയ 17 കാരി തലച്ചോറില്‍ ഓക്‌സിജന്‍ കുറഞ്ഞതിനെത്തുടര്‍ന്ന് മരിച്ചു. ഷാര്‍ജയിലാണ് സംഭവം. ഫാത്തിമ മുറാദ് അല്‍ ബലൗഷി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ പെട്ടന്നുള്ള മരണത്തില്‍ ആകെ ദുഖിതരാണ് ബന്ധുക്കളും സഹപാഠികളും.

നല്ല രീതിയില്‍ പരീക്ഷയെഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫാത്തിമ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയത്. അമ്മയോടും സഹോദരിയോടും സംസരിച്ചിരിയ്ക്കുകയായരുന്ന പെണ്‍കുട്ടി പെട്ടന്നാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചു.

Sharjah

തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടി പുലര്‍ച്ചെ മരിച്ചു. തലച്ചോറിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞത് മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും പെണ്‍കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല.

പരീക്ഷയെഴുതി മടങ്ങിയ കുട്ടി താന്‍ പന്ത്രണ്ടാം തരം പരീക്ഷ നല്ല രീതിയില്‍ എഴുതിയെന്നും ഇനി തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിലേയ്ക്ക് കടക്കുകയാണെന്നും ട്വീറ്റ് ചെയ്തിരുന്നതായി അടുത്ത ബന്ധു പറയുന്നു. എമറാത്ത് അല്‍യൂം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
Tragedy at Khorfakkan school: Girl dies after exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X