യുഎഇ.എക്സ്ചേഞ്ച് - ചിരന്തന പിവി.വിവേകാനന്ദ് സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വം ശശികുമാർ

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യു.എ.ഇ. എക്സ്ചേഞ്ചും ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് യശഃശരീരനായ പത്രപ്രവർത്തകൻ പി.വി.വിവേകാനന്ദന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വപുരസ്കാരത്തിന് ലോകപ്രശസ്തനായ ഇന്ത്യൻ മാധ്യമപ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം, മീഡിയ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനും ചലച്ചിത്രകാരനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാർ തിരഞ്ഞെടുക്കപ്പെട്ടു.

പലസ്തീന്‍ കര്‍ഷകനെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധം

ഒപ്പം ഗൾഫിലെ മികച്ച മാധ്യമപ്രവർത്തനത്തിനുള്ള പതിനാറാമത് യു.എ.ഇ.എക്സ്ചേഞ്ച് - ചിരന്തന മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ യുഎഇ ബ്യൂറോ ചീഫ് ജയ്‌മോൻ ജോർജ്, ഗൾഫ് ന്യൂസ് ചീഫ് റിപ്പോർട്ടർ സജിലാ ശശീന്ദ്രൻ (പത്രം), മാതൃഭൂമി ന്യൂസ് ബ്യൂറോ ചീഫ് ഐപ്പ് വള്ളിക്കാടൻ, ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് കെ.ആർ.അരുൺകുമാർ (ടെലിവിഷൻ), ഗോൾഡ് എഫ്.എം. ന്യൂസ് പ്രെസെന്റർ താൻസി ഹാഷിർ, പ്രവാസി ഭാരതി റേഡിയോ ന്യൂസ് ചീഫ് മിനീഷ് കുമാർ (റേഡിയോ) എന്നിവരെ തിരഞ്ഞെടുത്തതായി യുഎഇ എക്സ്ചേഞ്ച് മീഡിയ ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ, ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി എന്നിവർ ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 

whatsappimage2017

ജനാധിപത്യത്തിന്റെ നാലാം തൂണായി കരുതപ്പെടുന്ന മാധ്യമപ്രവർത്തനത്തിനു ജനപക്ഷ മുഖം നൽകുന്നതിനും ദിശാവ്യക്തതയുള്ള മാധ്യമ അധ്യാപനത്തിലൂടെ പുതു മാധ്യമ പ്രവർത്തകരെ വളർത്തിയെടുക്കുന്നതിനും ഇന്ത്യക്കകത്തും പുറത്തും അനുഷ്ഠിച്ച സുദീർഘ സേവനങ്ങളാണ്  ശശികുമാറിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. തങ്ങൾ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ ജീവത് പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാര ഹേതുവാകുകയും ചെയ്തതാണ് ഗൾഫ് മാധ്യമ പ്രവർത്തകരുടെ പുരസ്‌കാര നേട്ടത്തിന് പരിഗണനയായതെന്നും ജൂറി വിശദീകരിച്ചു.

whatsappimage2017

പിവി വിവേകാനന്ദ് അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും ഗൾഫ് അവാർഡ് ജേതാക്കൾക്ക് യുഎഇ എക്സ്ചേഞ്ച് സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും സമ്മാനിക്കും. ഡിസംബർ 13 ന് ദുബായിൽ ഒരുക്കുന്ന പുരസ്കാരദാന ചടങ്ങിൽ എൻ എം സി - യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സാരഥി പത്മശ്രീ ഡോ. ബി.ആർ. ഷെട്ടി, എൻ.എം.സി. ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് മങ്ങാട്ട്, യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. ചടങ്ങിന് മുന്നോടിയായി ശശികുമാർ നയിക്കുന്ന മാധ്യമ സംവാദവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചിരന്തന ജനറൽ സെക്രട്ടറി ഫിറോസ് തമന്ന, ട്രഷറർ ടി.പി. അഷ്‌റഫ് ചിരന്തന വൈസ് പ്രസിഡണ്ട് പുന്നക്കൻ ബീരാൻഎന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English summary
UAE exchange- ''chiranthana PV Vivekanandh Smaraka madhyama awards"

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്