കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ 'നിറഞ്ഞൊഴുകി' ഇന്ത്യന്‍ ചായ!! സിഐഎസ്സിന് തൊട്ടുപിന്നില്‍... ഇറാന്‍, ഇറാഖ് വീണു

Google Oneindia Malayalam News

ന്യൂഡല്‍ഹി/ദുബായ്: ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്നവരാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും. പ്രത്യേകിച്ച് യുഎഇ. ഇന്ത്യയും യുഎഇയും തമ്മില്‍ പുതിയ വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുമുണ്ട്. യുഎഇയില്‍ നിന്ന് ഇന്ത്യ എണ്ണ ഉള്‍പ്പെടെയുള്ള ഊര്‍ജ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ ആ രാജ്യത്തേക്ക് കയറ്റി അയക്കുന്നു.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്നുള്ള തേയില ഇറക്കുമതിയില്‍ വന്‍ വര്‍ധനവാണ് യുഎഇ നടത്തിയിരിക്കുന്നത്. ഇടപാടില്‍ കൃത്യത പാലിക്കുന്നതിനാല്‍ ഇന്ത്യയിലെ കയറ്റുമതി കമ്പനികള്‍ക്ക് യുഎഇയിലേക്ക് തേയില അയക്കാന്‍ പ്രത്യേക താല്‍പ്പര്യവുമാണ്. രസകരമായ വിവരങ്ങള്‍ ഇങ്ങനെ...

1

ഇന്ത്യയില്‍ നിന്ന് തേയില ഏറ്റവും കൂടുതല്‍ ഇറക്കുന്നത് സിഐഎസ് എന്ന കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്റന്റ് സ്റ്റേറ്റുകളാണ്. ഒരുകൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. രണ്ടാം സ്ഥാനമാണ് യുഎഇക്കുള്ളത്. ഒരു രാജ്യം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തേയില ഇറക്കുന്നത് യുഎഇ ആണ് എന്ന് ചുരുക്കം. ടീ ബോര്‍ഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്.

2

കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് യുഎഇ ഇറക്കിയ തേയിലയുടെ കണക്ക് 28.58 ദശലക്ഷം കിലോഗ്രാമാണ്. 2021ല്‍ ഇതേ കാലയളവില്‍ ഇറക്കിയതുമായി താരതമ്യം ചെയ്യുമ്പോള്‍ 159 ശതമാനം കൂടുതലാണ് ഈ വര്‍ഷം. സിഐഎസ് രാജ്യങ്ങള്‍ 38.06 ദശലക്ഷം കിലോഗ്രാം ഇറക്കുമതി ചെയ്തു. നേരത്തെ ഇവര്‍ ഇറക്കിയിരുന്നത് 33.34 ദശലക്ഷം കിലോഗ്രാമായിരുന്നു.

3

ഇറാഖിലേക്കും ഇറാനിലേക്കുമുള്ള തേയില കയറ്റുമതി കുറയ്ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ആലോചിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങളില്‍ നിന്നും കൃത്യസമയത്ത് പണം അടയ്ക്കുന്നില്ല. അമേരിക്കന്‍ ഉപരോധം കാരണമാണ് ഇറാന്‍ പ്രതിസന്ധിയിലായിരിക്കുന്നത്. യുദ്ധ കെടുതിയില്‍ നിന്ന് മുക്തമായി കരകയറി വരുന്നേയുള്ളൂ ഇറാഖ്. ഈ രണ്ട് രാജ്യങ്ങള്‍ക്ക് പകരം മറ്റു രാജ്യങ്ങളെ ഇന്ത്യന്‍ കമ്പനികള്‍ തേടുന്നുണ്ട്.

4

ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നും കൃത്യമായി പണം അടയ്ക്കാത്തതില്‍ ആശയക്കുഴപ്പത്തിലായിരിക്കെയാണ് യുഎഇയില്‍ നിന്ന് ആവശ്യം വര്‍ധിച്ചിരിക്കുന്നത്. ഇന്ത്യന്‍ തേയില കയറ്റുമതിക്കാര്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ് യുഎഇയുടെ ഇടപാട്. യുഎഇയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ മല്‍സരിക്കുകയാണ്.

5

സിഐഎസ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും തിരിച്ചടിയാകുമോ എന്ന് ഇന്ത്യന്‍ തേയില കമ്പനികള്‍ക്ക് ആശങ്കയുണ്ട്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം കാരണം കയറ്റുമതിയില്‍ ചില പ്രതിസന്ധികള്‍ നേരിടുകയാണ്. ഇതുവരെയുള്ള മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കയറ്റുമതി ഇന്ത്യന്‍ തേയില കമ്പനികള്‍ നടത്തിക്കഴിഞ്ഞു.

എന്‍സിപിയിലേക്ക് ക്ഷണിച്ച പിസി ചാക്കോയ്ക്ക് ചുട്ട മറുപടിയുമായി ശശി തരൂര്‍; ഞാന്‍ പോകുന്നുണ്ടങ്കിലല്ലേ...എന്‍സിപിയിലേക്ക് ക്ഷണിച്ച പിസി ചാക്കോയ്ക്ക് ചുട്ട മറുപടിയുമായി ശശി തരൂര്‍; ഞാന്‍ പോകുന്നുണ്ടങ്കിലല്ലേ...

6

ചൈനീസ് മാര്‍ക്കറ്റ് പിടിക്കാനും ചില നീക്കങ്ങള്‍ ഇന്ത്യന്‍ തേയില കമ്പനികള്‍ നടത്തുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യയിലെയും യൂറോപ്പിലേയും മറ്റു വിപണികളും. കിഴക്കന്‍ യൂറോപ്പ്, സെന്‍ട്രല്‍ ഏഷ്യ, നോര്‍ത്ത് ഏഷ്യ, വെസ്‌റ്റേണ്‍ ഏഷ്യ എന്നിവിടങ്ങളിലുള്ള രാജ്യങ്ങളാണ് സിഐഎസ്സിലുള്ളത്. 1991ല്‍ സോവിയേറ്റ് യൂണിയന്‍ പിരിച്ചുവിട്ട വേളയിലാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്. ബെലാറസിലെ മിന്‍സ്‌ക് ആസ്ഥാനമായിട്ടാണ് സിഐഎസ് പ്രവര്‍ത്തിക്കുന്നത്.

ഒടുവില്‍ ഗോള്‍ഡ് എടിഎം വരെ വന്നു!! കാര്‍ഡിട്ടാല്‍ സ്വര്‍ണം വരും... സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നുഒടുവില്‍ ഗോള്‍ഡ് എടിഎം വരെ വന്നു!! കാര്‍ഡിട്ടാല്‍ സ്വര്‍ണം വരും... സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നു

English summary
UAE imports Highest Level Tea from India This Year After CIS Countries; Trending News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X