കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ഇന്ത്യക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി, ചൂഷണം

Google Oneindia Malayalam News

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനനിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. പല ഗള്‍ഫ് രാജ്യങ്ങളും ഏപ്രില്‍ 30 മുതല്‍ അഞ്ച് മുതല്‍ ഏഴ് വരെ ഈദ് അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത്. റംസാന്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് പറന്ന് പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങിയ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ ആര്‍ ഐ) വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതിനാല്‍ വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

air india

ഈദ് അവധി പ്രമാണിച്ച് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ പ്രവാസി ഇന്ത്യക്കാരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്തുണ്ടായ നഷ്ടം നികത്താനാണ് വിമാനക്കാമ്പനികള്‍ ഇപ്പോള്‍ നിരക്കുകള്‍ ഉയര്‍ത്തി യാത്രക്കാരെ ചൂഷണം ചെയ്യുന്നതെന്നാണ് പ്രവാസികള്‍ പറയുന്നത്.

ദുബായ് / അബുദാബി - കൊച്ചി / കോഴിക്കോട് / തിരുവനന്തപുരം സെക്ടറുകളില്‍ വണ്‍വേ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ വില 20,000 രൂപയില്‍ താഴെയാണ് നേരത്തെ. എന്നാല്‍ ഈദ് അവധി പ്രമാണിച്ച് 40,000 രൂപയ്ക്കും 75,000 രൂപയ്ക്കും ഇടയിലാണ് ടിക്കറ്റ് വില്‍ക്കുന്നത്. ഏപ്രില്‍ 29, 30 തീയതികളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തയിരിക്കുകയാണ്. യു എ ഇയുടെ രണ്ട് ഫ്‌ലാഗ് കാരിയറുകളില്‍ ഒന്നായ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ഏപ്രില്‍ 29, 30 തീയതികളില്‍ ദുബായ്-കൊച്ചി ഇക്കണോമി ക്ലാസ് ടിക്കറ്റിന് 59,958.54 രൂപയും 72,406 രൂപയുമാണ് നിരക്ക്.

ബിസിനസ് ക്ലാസിലെ ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 95,850 രൂപയും ഫസ്റ്റ് ക്ലാസിന്റെ ടിക്കറ്റിന് 1.58 ലക്ഷം രൂപയുമാണ് ഏപ്രില്‍ 30ന്. ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ ഏപ്രില്‍ 29ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റിന് 47,376 രൂപയാണ് ഈടാക്കുന്നത്. എമിറേറ്റ്സിലെ ദുബായ്-തിരുവനന്തപുരം ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് ഏപ്രില്‍ 28 , ഏപ്രില്‍ 29 തീയതികളില്‍ യഥാക്രമം 50,829 രൂപയും 71,161 രൂപയുമാണ് .

അബുദാബി - കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസിന് 33,400 രൂപയും അതേ സെക്ടറിലെ എയര്‍ ഇന്ത്യയുടെ നിരക്ക് 40,200 രൂപയുമാണ്. വെള്ളിയാഴ്ച ദുബായില്‍ നിന്നും കോഴിക്കോടിനുമിടയില്‍ എയര്‍ ഇന്ത്യയില്‍ നേരിട്ടുള്ള വിമാനങ്ങളൊന്നും ലഭ്യമല്ല .

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
UAE- India Airlines have sharply increased fares ahead of Eid Celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X