കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികള്‍ക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശം നടപ്പിലാക്കാന്‍ യ.എ.ഇ ഒരുങ്ങുന്നു.

Google Oneindia Malayalam News

ദുബായ് :നിലവില്‍ ഫ്രീസോണുകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം ലഭിച്ച് കൊണ്ടിരുന്ന നൂറു ശതമാന ഉടമസ്ഥാവകാശം യു.എ.ഇ ലെ മുഴുവന്‍ സംരംഭകര്‍ക്കും നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്ന് യു.എ.ഇ സാമ്പത്തീക കാര്യ മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി അറിയിച്ചു.

ആരോഗ്യ,വിദ്യാഭ്യാസ മേഖലകളിലായിരിക്കും ആനുകൂല്യം ആദ്യം അനുവദിക്കുക. നീതിന്യായ മന്ത്രാലയം അംഗീകരിക്കുന്ന ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുന്നതോടെ നിലവില്‍ വരും. വിദേശ നിക്ഷേപകരെ യു.എ.ഇ ലേക്ക് കൂടുതല്‍ ആകര്‍ഷിക്കുവാനും നിലവിലുള്ളവരുടെ നിക്ഷേപം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പുതിയ തീരുമാനം വഴിയൊരുക്കും.

UAE Economy Ministry

ലോകത്തില്‍ ഏറ്റവും മികച്ച വ്യാപാരം നടക്കുന്ന ആദ്യ പത്തു രാജ്യങ്ങളില്‍ ഒന്നു യുഎഇയാണ്. വര്‍ഷം കൂടുംതോറും രാജ്യത്ത്‌ എത്തുന്ന വിദേശ നിക്ഷേപത്തിലുള്ള വളര്‍ച്ചയാണ് പുതിയ തീരുമാനത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Plans for a law to allow full foreign ownership of companies outside free zones in strategic sectors are at an advanced stage, the UAE Minister of Economy said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X