
പ്രവാസികള്‍ക്ക് ഒരു ബോട്ടില്‍ വെള്ളം വാങ്ങിയാല്‍ കിട്ടുന്നത് ലക്ഷങ്ങള്‍...!! ഒപ്പം ഭാഗ്യവും വേണം
ദുബായ്: യുഎഇയിലെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പ്രവാസികള്‍ തിളങ്ങുന്നു. ഒന്നിന് പിറകെ ഒന്നായി പ്രവാസികള്‍ക്ക് നറുക്ക് വീഴുകയാണ്. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പാണിത്. ഇത്തവണ ഇന്ത്യക്കാരന് മാത്രമല്ല, പാകിസ്താന്‍കാരനും ഫിലിപ്പീന്‍കാരനും നറുക്ക് വീണിട്ടുണ്ട്. കഴിഞ്ഞാഴ്ച മുഹമ്മദ് ഷുഹൈബ് എന്ന മലയാളിക്ക് നറുക്ക് വീണിരുന്നു.
ദിവസങ്ങള്‍ക്കകമാണ് പലരും ലക്ഷപ്രഭുക്കളായി മാറുന്നത്. ഏറ്റവും ഒടുവില്‍ നടന്ന നറുക്കെടുപ്പിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൂടുതല്‍ പ്രവാസികള്‍ മഹ്‌സൂസ് നറുക്കെടുപ്പിലേക്ക് ആകര്‍ഷിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

മഹ്‌സൂസിന്റെ 104ാം നറുക്കെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ ആഴ്ച്ചയിലും ശനിയാഴ്ചയാണ് നറുക്കെടുപ്പ് നടത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ വെള്ളിയാഴ്ചത്തേക്കും നറുക്കെടുപ്പ് നീട്ടി. ഇതോടെ ആഴ്ചയില്‍ രണ്ടു നറുക്കെടുപ്പുകളാണുള്ളത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ മൂന്ന് പ്രവാസികള്‍ക്കാണ് ഗ്രാന്റ് പ്രൈസ് അടിച്ചത്.

ഇന്ത്യക്കാരനായ ദേവ സജയ, പാകിസ്താനിയായ ഷെഹ്‌സാദ്, ഫിലിപ്പീന്‍സ് സ്വദേശി റയ്മുണ്ടോ എന്നിവര്‍ക്കാണ് നറുക്ക് വീണത്. മൂന്ന് പേര്‍ക്കും ഒരു ലക്ഷം ദിര്‍ഹം വീതം ലഭിക്കും. അതായത്, 22 ലക്ഷത്തിലധികം രൂപ. ഇവരെടുത്ത ആറില്‍ അഞ്ച് നമ്പറുകളും മാച്ചായിരുന്നു. നവംബര്‍ 26ലെ നറുക്കെടുപ്പ് വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

104ാം മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒമ്പത് പേര്‍ക്ക് പ്രൈസ് മണി ലഭിച്ചു. ഇവര്‍ക്ക് മൊത്തം രണ്ടു കോടി ഇരുപത്തിരണ്ട് ലക്ഷത്തിലധികം രൂപയാണ് കിട്ടുക. ഒരോരുത്തര്‍ക്ക് 24 ലക്ഷം രൂപയും. ഓരോ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പ് ആയതിനാല്‍ കൂടുതല്‍ പേര്‍ മഹ്‌സൂസിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. നേരത്തെ നറുക്ക് വീണ വ്യക്തിക്ക് വീണ്ടും ലഭിച്ച വാര്‍ത്തകളും യുഎഇയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ ശനിയാഴ്ചകളില്‍ മാത്രമാണ് മഹ്‌സൂസ് നറുക്കെടുപ്പ് നടന്നിരുന്നത്. ഇപ്പോള്‍ വെള്ളിയാഴ്ചയും നടക്കുന്നുണ്ട്. 39ല്‍ ആറ് നമ്പറുകള്‍ മാച്ചായാല്‍ ഭാഗ്യം വീഴും. ഒരു കോടി ദിര്‍ഹമാണ് സമ്മാനം. അതേസമയം, ശനിയാഴ്ചകളിലെ നറുക്കെടുപ്പില്‍ 49ല്‍ അഞ്ച് നമ്പറുകളാണ് മാച്ചാവേണ്ടത്. ഇവര്‍ക്കും ടോപ്പ് പ്രൈസ് ഒരു കോടി ദിര്‍ഹമാണ്.

നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആദ്യം ചെയ്യേണ്ടത് മഹ്‌സൂസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. കൂടാതെ ഒരു ബോട്ടില്‍ വെള്ളം വാങ്ങുകയും വേണം. 35 ദിര്‍ഹമാണ് ഒരു ബോട്ടില്‍ വെള്ളത്തിന് ചെലവ്. അതായത് 778 രൂപ. ഈ രണ്ട് നടപടികളും തീര്‍ന്നാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കുന്ന നറുക്കെടുപ്പില്‍ ഭാഗമാകാം.

93ാം മഹ്‌സൂസ് നറുക്കെടുപ്പിലാണ് മുഹമ്മദ് ഷുഹൈബിന് ഭാഗ്യം തെളിഞ്ഞത്. 28കാരനായ ഷുഹൈബ് യുഎഇയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. മുഹമ്മദ് ഷുഹൈബ് അബ്ദുള്ളക്കുഞ്ഞി എന്നാണ് മുഴുവന്‍ പേര്. ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎഇയിലാണ് ഷുഹൈബ്. സമ്മാനമായി ലഭിച്ച തുക കുടുംബത്തിന് വേണ്ടി ചെലവഴിക്കാനാണ് തീരുമാനമെന്ന് ഷുഹൈബ് പറഞ്ഞു.
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇ ഗോള്‍ഡന്‍ വിസ ഇനി സുലഭം, ശമ്പള പരിധി കുറച്ചു

രണ്ടു വര്‍ഷത്തിനിടെ മഹ്‌സൂസ് നറുക്കെടുപ്പിലൂടെ നിരവധി പേരാണ് ലക്ഷപ്രഭുക്കളായത്. കൂടുതലും പ്രവാസികളാണ്. ഇന്ത്യയില്‍ നിന്നുള്ള 50000ത്തിലധികം പേര്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നറുക്കെടുപ്പ് നടക്കുന്ന ദിവസം രാത്രി ഒമ്പത് മണിക്കാണ് തല്‍സമയ സംപ്രേഷണം. മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് മഹ്‌സൂസ് നറുക്കെടുപ്പ്.
സൗദിയില്‍ കൂറ്റന്‍ വിമാനത്താവളം വരുന്നു; ഒരു ലക്ഷം പേര്‍ക്ക് ജോലി... പ്രഖ്യാപിച്ച് ബിന്‍ സല്മാന്