കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യം തെളിഞ്ഞത് 33 വര്‍ഷത്തിന് ശേഷം; സഫീറിന് അടിച്ചത് 8 കോടി!! 46 വര്‍ഷം നീണ്ട യുഎഇ ജീവിതം

Google Oneindia Malayalam News

ദുബായ്: എപ്പോഴാണ് ഭാഗ്യം തെളിയുക എന്ന് പറയാനാകില്ല. എപ്പോഴെങ്കിലും ഭാഗ്യമെത്തുമെന്ന് കരുതി ലോട്ടറി എടുക്കുന്നവരെ നാം കാണാറുണ്ട്. ലോട്ടറി എടുത്ത തുക കൂട്ടിവച്ചാല്‍ തന്നെ ലക്ഷങ്ങളുണ്ടാകും. ഇതിന്റെ പേരില്‍ പരിഹാസം സഹിക്കുന്നവരും ഏറെയാകും. എന്നാല്‍ വിധിയുണ്ടെങ്കില്‍ ഭാഗ്യം തെളിയുമെന്ന് പറയുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇന്ത്യക്കാരന്‍ സഫീര്‍.

പ്രവാസ ജീവിതം അവസാനിക്കാറായ വേളയില്‍ അദ്ദേഹത്തിന് അടിച്ചിരിക്കുന്ന പ്രൈസ് എട്ട് കോടിയിലധികം രൂപ മൂല്യമുള്ളതാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് സഫീര്‍ അഹമ്മദ് എന്ന 76കാരന് ഭാഗ്യം തെളിഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഇന്ത്യക്കാരനായ സഫീര്‍ അഹമ്മദ് വര്‍ഷങ്ങളായി യുഎഇയിലാണ്. ദുബായ് കേന്ദ്രമായിട്ടാണ് അദ്ദേഹം ഏറെ കാലമായി ജോലി ചെയ്യുന്നത്. 1989 മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്നലെ ആ ദിനം വന്നെത്തി. 10 ലക്ഷം ഡോളര്‍ ആണ് സമ്മാനത്തുക. അതായത് എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ.

2

മൂന്ന് പതിറ്റാണ്ടായി ഭാഗ്യം തേടുന്ന സഫീര്‍ അഹമ്മദിന് വാര്‍ധക്യ കാലത്താണ് ഭാഗ്യമെത്തിയിരിക്കുന്നത്. 76 വയസുകാരനായ ഇദ്ദേഹം കഴിഞ്ഞ 46 വര്‍ഷമായി യുഎഇയില്‍ പ്രവാസിയാണ്. മൂന്ന് മക്കളുടെ പിതാവായ സഫീര്‍ അഹമ്മദ് അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനി നടത്തുകയാണ്. ഇപ്പോള്‍ അദ്ദേഹം ഞൊടിയിടയില്‍ കോടീശ്വരനായിരിക്കുന്നു.

3

സഫീര്‍ അഹമ്മദിന് പുറമെ മറ്റൊരു ഇന്ത്യക്കാരനും ഇതേ തുക സമ്മാനമായി ലഭിച്ചിട്ടുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ 39ാം വാര്‍ഷികത്തിലാണ് ഇവര്‍ക്കെല്ലാം സമ്മാനം ലഭിച്ചിരിക്കുന്നത്. റോയ് മിറണ്ട റോളന്റ് എന്ന മലയാളിയാണ് സമ്മാനം ലഭിച്ച മറ്റൊരു ഇന്ത്യക്കാരന്‍. നവംബര്‍ 29നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇത്.

4

ലോട്ടറി അടിച്ച വിവരം അറിയിക്കാന്‍ റോളന്റിനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. മില്ലേനിയം മില്യനയര്‍ എന്ന പ്രോഗ്രാം സംഘാടകര്‍ തുടങ്ങിയത് 1999ലാണ്. ഇതിന് ശേഷം ലോട്ടറി അടിക്കുന്ന 201, 202 സ്ഥാനങ്ങളിലുള്ള ഇന്ത്യക്കാരാണ് റോളന്റും സഫീറും. മില്ലേനിയം മില്യനയര്‍ ടിക്കറ്റ് കൂടുതല്‍ വാങ്ങുന്നത് ഇന്ത്യക്കാരാണെന്ന് സംഘാടകര്‍ സൂചിപ്പിക്കുന്നു.

5

ദുബായ് ഡ്യൂട്ടി ഫ്രീ അതിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ്. ദുബായ് വിമാനത്താവളം, അല്‍ മഖ്തൂം വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകള്‍ ഇതിന്റെ ഭാഗമായി നല്‍കുന്നുണ്ട്. ഡിസംബര്‍ 17 മുതല്‍ 20 വരെ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയുള്ള വില്‍പ്പനയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ഡിഡിഎഫ് സിഇഒ കോളം മക് ലോഗ്ലിന്‍ പറഞ്ഞു.

ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലം മുഴുവന്‍ ദാനം ചെയ്തു; കാരുണ്യദീപമായി ഹക്കീം സിയേഷ്ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലം മുഴുവന്‍ ദാനം ചെയ്തു; കാരുണ്യദീപമായി ഹക്കീം സിയേഷ്

6

മില്ലേനിയം മില്യനയര്‍ പദ്ധതിക്ക് പുറമെ നാല് ആഡംബര കാറുകളുടെ വിജയികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. റിയാദില്‍ ജോലി ചെയ്യുന്ന ദക്ഷിണാഫ്രിക്കക്കാരന്‍ കെന്നത് ഫ്രാന്‍സിസ് റോബര്‍ട്ട്‌സണ്‍ ആണ് വിജയി. ഇദ്ദേഹത്തിന് കഴിഞ്ഞ ആഗസ്റ്റിലും കാര്‍ ലഭിച്ചിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്. അന്ന് ബെന്‍സായിരുന്നു സമ്മാനം. ഇപ്പോള്‍ ഓഡി എ8എല്‍ 3.0 കാര്‍ ആണ് ലഭിച്ചിരിക്കുന്നത്. ഒരു വര്‍ഷം രണ്ടു തവണ സമ്മാനം ലഭിക്കുന്ന ഭാഗ്യം അപൂര്‍വമാണ്.

താജ്മഹലിന് നികുതി ചുമത്തി; ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പ്, ചരിത്രത്തിലാദ്യം... ഇതിമാദുദ്ദൗലക്കും നോട്ടീസ്താജ്മഹലിന് നികുതി ചുമത്തി; ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പ്, ചരിത്രത്തിലാദ്യം... ഇതിമാദുദ്ദൗലക്കും നോട്ടീസ്

English summary
UAE News: Two Indian Expats Win One Millions Dollar From Dubai Duty Free, Trending news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X