കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ മാനിയ്ക്കുന്നതില്‍ യുഎഇ ഒന്നാമത്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: സ്ത്രീകള്‍ക്ക് ഏറ്റവും അധികം ബഹുമാനവും മാന്യതയും ഉറപ്പാക്കുന്ന രാജ്യമെന്ന പദവി യുഎഇയ്ക്ക് സ്വന്തം. ലോകത്ത് സ്ത്രീകള്‍ ഏറ്റവും അധികം ബഹുമാനിയ്ക്കപ്പെടുന്ന രാജ്യമെന്ന ഖ്യാതിയാണ് യുഎഇയെ തേടിയെത്തിയത്. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുുന്നത് യുഎഇയില സ്ത്രീകളെ ബഹുമാനിയ്ക്കുന്ന ലോകത്തെ ഒന്നാമത്തെ രാജ്യമായി പ്രഖ്യാപിച്ചത്. 132 ഓളം രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, മതപരം എന്നിങ്ങനെ 54 ഓളം ഘടകങ്ങള്‍ പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്തിന്റെ പാരമ്പര്യത്തിലും സംസക്കാരത്തിലും സ്ത്രീകള്‍ക്ക് തങ്ങള്‍ നല്‍കുന്ന മാന്യതയും ബഹുമാനവും പ്രകടമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

Burka

സ്ത്രീകളുടെ സഹനത്തിനും പങ്കാളിയോടും കുടുംബത്തിനോടും അവര്‍ കാട്ടുന്ന ആത്മാര്‍ത്ഥതയ്ക്കും അവരെ തങ്ങള്‍ ബഹുമാനിയ്ക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലമേഘലകളിലും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ പുരുഷന്‍മാരോടൊപ്പം സ്ത്രീകളും പ്രയത്‌നിച്ചിട്ടുണ്ട്.

ലോകത്ത് തന്നെ ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങില്‍ ഒന്നാണ് യുഎഇ. മികച്ച ജീവിത നിലവാരവും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ ഭരണാധികാരികള്‍ എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കുറവാണ്.ഇങ്ങനെ പോകുന്ന റാഷിദിന്റെ വാക്കുകള്‍.

English summary
UAE ranks first globally for treating women with respect: WEF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X