യു.എ.ഇയിലെ ആദ്യ DGCX മാര്‍ക്കറ്റ് ട്രേഡിംഗ് ഫ്‌ലോറിന് ജെ.ആര്‍.ജി ഇന്റര്‍നാഷണല്‍ തുടക്കം കുറിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യാ ഗോള്‍ഡ് ക്വാണ്ടോ ഫ്യൂച്ചേഴ്‌സിനും ഇന്ത്യാ റുപ്പീ ക്വാണ്ടോ ഫ്യൂച്ചേഴ്‌സിനും സേവന സൗകര്യമൊരുക്കി യു.എ.ഇയിലെ ആദ്യ DGCX മാര്‍ക്കറ്റ് ട്രേഡിംഗ് ഫ്‌ലോറിന് ജെ.ആര്‍.ജി ഇന്റര്‍നാഷണല്‍ തുടക്കം കുറിച്ചു.

യു.എ.ഇയിലെ സാമ്പത്തിക മേഖലയില്‍ ദുബായ് ഗോള്‍ഡ് & കമ്മോഡിറ്റീസ് എക്‌സ്‌ചേഞ്ച് (ഉഏഇത) വഴി ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതല്‍ പ്രായോഗികമായി എത്തിക്കാനുതകും വിധമാണ് യു.എ.ഇയിലെ ആദ്യ DGCX മാര്‍ക്കറ്റ് ട്രേഡിംഗ് ഫ്‌ലോറിന് ജെ.ആര്‍.ജി ഇന്റര്‍നാഷണല്‍ തുടക്കം കുറിച്ചിരിക്കുന്നത്.ഈ സംവിധാനം നിലവില്‍ വന്നതോടെ DGCX മാര്‍ക്കറ്റില്‍ സ്‌പോട്ട് ട്രെയിനിംഗിനും സ്‌പോട്ട് അക്കൗണ്ട് ഓപ്പണിംഗിനും സ്‌പോട്ട് ട്രേഡിംഗിനുമുള്ള സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ലഭ്യമാകും.

jrg-1

അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ പ്രമുഖ സ്ഥാപനമായ ജെ.ആര്‍.ജി ഇന്റര്‍നാഷണല്‍, ഒരേ സമയം ദുബായിലും ഷാര്‍ജയിലും ആരംഭിച്ച ഉഏഇത മാര്‍ക്കറ്റ് ട്രേഡിംഗ് ഫ്‌ലോറിന്റെ ഉദ്ഘാടനം ഉഏഇത മീന റീജ്യണ്‍ തവലനായ മുഹമ്മദ് അല്‍ ഹമാദി നിര്‍വഹിച്ചു. ജെ.ആര്‍.ജി ഇന്റര്‍നാഷണല്‍ സി.ഇ.ഒ പി.കെ സജിത് കുമാര്‍, സി.ഇ.ഒ ക്ലബ് സി.ഇ.ഒ ഡോ. താരിഖ് നിസാമി, സിറ്റി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ എം. രവി, അലൈഡ് കംപ്ലയന്‍സ് കണ്‍സള്‍ട്ടന്റ്‌സ് സ്ഥാപകനായ ഹോസാം അബ്ദുല്‍ റഹ്മാന്‍, ജെ.ആര്‍.ജി ഇന്റര്‍നാഷണല്‍ സി.ബി.ഒ അനൂപ് പി.എസ്, മാനേജര്‍ മനോജ് ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആഗോള സാമ്പത്തികരംഗത്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ക്ലയന്റ് സെഗ്രഗേറ്റ് ബാങ്ക് അക്കൗണ്ട് സിസ്റ്റം, ഗ്ലോബല്‍ ക്യാഷ് മാനേജ്‌മെന്റ് & ട്രാന്‍സ്ഫര്‍ സിസ്റ്റം എന്നിവ ആരംഭിച്ച ജെ.ആര്‍.ജി ഇന്റര്‍നാഷണലിന്റെ ശ്രദ്ധേയമായ മറ്റൊരു തുടക്കമാണ് ഉഏഇത മാര്‍ക്കറ്റ് ട്രേഡിംഗ് ഫ്‌ലോര്‍. യു.എ.ഇയിലെ ഏറ്റവും മികച്ച കമ്പനികള്‍ക്ക് നല്‍കിവരുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബിസിനസ് അവാര്‍ഡും മികച്ച സാമൂഹിക പ്രതബദ്ധതയ്ക്കുള്ള ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സി.എസ്.ആര്‍ ലേബല്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള ഏക ഉഏഇത മെമ്പര്‍ ആണ് ജെ.ആര്‍.ജി ഇന്റര്‍നാഷണല്‍.

jrg-2

അഗോള ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാകുന്ന ഒട്ടേറെ നൂതന സേവനങ്ങളുമായി ഉഏഇത മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ ഈ സേവനങ്ങളുടെ പ്രായോഗിക ഗുണഫലങ്ങള്‍ അന്താരാഷ്ട്ര നിക്ഷേപകരില്‍ നേരിട്ടെത്തിക്കാനുതകും വിധമാണ് ഉഏഇത മാര്‍ക്കറ്റ് ട്രേഡിംഗ് ഫ്‌ലോര്‍ ദുബായിലും ഷാര്‍ജയിലും സജ്ജമാക്കിയിരിക്കുന്നതെന്ന് ജെ.ആര്‍.ജി ഇന്റര്‍നാഷണള്‍ ഡയറക്ടര്‍ & സി.ഇ.ഒ സജിത് കുമാര്‍ പി.കെ അറിയിച്ചു.

ഇന്ത്യക്ക് പുറത്ത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1.3 ബില്യണ്‍ ഡോളറിന്റെ പ്രതിദിന വ്യാപാരം നടക്കുന്ന ഉഏഇത ന്റെ എല്ലാ പ്രൊഡക്റ്റുകളിലുമുള്ള സേവനങ്ങളും ഉഏഇത മാര്‍ക്കറ്റ് ട്രേഡിംഗ് ഫ്‌ലോറില്‍ ലഭ്യമാകും. യു.എ.ഇയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഉഏഇത മാര്‍ക്കറ്റ് ട്രേഡിംഗ് ഫ്‌ലോറിന്റെ സേവനങ്ങള്‍ ദുബായിലും ഷാര്‍ജയിലും തിങ്കള്‍ മുതല്‍ വെള്ളിവരെ കാലത്ത് ഏഴ് മുതുല്‍ രാത്രി 11.30 വരെ ലഭ്യമാകും.

jrg-3

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാവും വിധം ഉഏഇത ആരംഭിച്ചിട്ടുള്ള ഇന്ത്യന്‍ റുപ്പി & ഗോള്‍ഡ് ക്വാണ്ടോ ഫ്യൂച്ചേഴ്‌സിന്റെ സേവനങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കുവാനായ് പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള പ്രത്യേക ക്ലാസുകളും ഉഏഇത മാര്‍ക്കറ്റ് ട്രേഡിംഗ് ഫ്‌ലോറില്‍ ലഭ്യമാകും. ഇന്ത്യയിലെ വിലനിലവാരത്തിലെ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യക്ക് പുറത്ത് ഇന്ത്യന്‍ രൂപയിലും സ്വര്‍ണ്ണത്തിലും പ്രവാസി ഇന്ത്യക്കാര്‍ക്ക് വ്യാപാരം നടത്താനാവുമെന്നതാണ് ക്വാണ്ടോ ഫ്യൂട്ടേഴ്‌സ് സേവനങ്ങളുടെ പ്രത്യേകതയെന്നും ലാഭത്തിന് ടാക്‌സ് ഇല്ല എന്നു മാത്രമല്ല ഇന്ത്യന്‍ വ്യാപാര സമയത്തിനു ശേഷവും വ്യാപാരം നടത്താനാവുമെന്നതും പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നും സജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജെ.ആര്‍.ജി ഇന്റര്‍നാഷണലിന്റെ ഈ നൂതന സംരംഭം നിക്ഷേപകര്‍ക്ക് ഏറെ ഗുണകരമാണെന്നും ഇതിനായി എല്ലാവിധ പിന്തുണകളും DGCX നല്‍കുന്നതാണെന്നും ഉഏഇത മീന റീജ്യണ്‍ ഹെഡ് മുഹമ്മദ് അല്‍ ഹമാദി അഭിപ്രായപ്പെട്ടു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
UAE's first DGCX market trading floor inaugurated by JRG International

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്