കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുട്ടികളുടെ തീരാ തലവേദന!

Google Oneindia Malayalam News

ഖത്തര്‍: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനുള്ള നടപടികള്‍ ആലോചിക്കുകയാണ് ഖത്തറിലെ സ്‌കൂളുകള്‍. അമിത ഭാരം കുട്ടികളെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ക്ക് പുറമെ ഇപ്പോള്‍ രക്ഷിതാക്കള്‍ കൂടി ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയ സാഹചര്യത്തില്‍ ഏത് രീതിയില്‍ ഇതു പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്ന ചിന്തയിലാണ് ഒട്ടുമിക്ക സ്‌കൂളുകളും.

bags

പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഒഴിച്ചുള്ളവ ക്ലാസ് മുറികളില്‍ തന്നെ സൂക്ഷിക്കുക എന്നതായിരിക്കും പ്രയോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമെന്നാണ് രക്ഷിതാക്കള്‍ അഭിപ്രയാപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുന്ന പുസ്തകങ്ങളുടെ സുരക്ഷ സ്‌കൂള്‍ അധിക്രതര്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല.

വിപണിയില്‍ ലഭ്യമായിട്ടുള്ള ഭാരം കുറഞ്ഞ ബാഗുകള്‍ ഒരുപോംവഴിയാണെങ്കിലും അത്കൊണ്ട് വലിയ ഭാരക്കുറവു വരുത്താന്‍ സാധിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏതായാലും കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതു കാരണം ഏതാനും ദിവസത്തിനകം തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അന്ത്യമുണ്ടാകുമെന്നാണ് കുട്ടികളുടെ പ്രതീക്ഷ.

English summary
Weight of school bags is a head ache for children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X