കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഭരണം തലമുറ മാറുന്നു; അര്‍ധരാത്രി നടക്കുന്നതിന്റെ രഹസ്യം!! സുപ്രധാന മൂന്ന് തീരുമാനങ്ങള്‍

അമേരിക്കന്‍ പര്യടനത്തിനിടെ അഞ്ച് നഗരങ്ങള്‍ ബിന്‍ സല്‍മാന്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ പല കാര്യങ്ങളും ആഗോള തലത്തില്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ഗൗരവമേറിയ പല നടപടികളും രാജ്യത്ത് സ്വീകരിക്കുന്നത് രാത്രിയിലാണ്. കഴിഞ്ഞദിവസം നടന്ന കൂട്ടപ്പിരിച്ചുവിടല്‍ സംഭവവും അര്‍ധരാത്രി തന്നെ. സൗദിയെയും ചിലപ്പോള്‍ അന്താരാഷ്ട്ര തലത്തിലും ഞെട്ടലുണ്ടാക്കിയ പല നടപടികള്‍ക്കും സൗദി ഭരണകൂടം അടുത്തിടെ സാക്ഷിയായിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മൂന്ന് കാര്യങ്ങളാണ് സൗദി പ്രഖ്യാപിച്ചത്. അതിലൊന്നായിരുന്നു കൂട്ടപ്പിരിച്ചുവിടല്‍. പകരം നിയമനവും ഉടനുണ്ടായി. പക്ഷേ അതിലാരും പ്രായം കൂടിയവരായിരുന്നില്ല. എല്ലാം യുവത്വത്തിന്റെ ചുറുക്കുള്ളവരായിരുന്നു. ഇതിന്റെ കാരണങ്ങള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത് ഇങ്ങനെ...

സൈനിക മേധാവികളെ

സൈനിക മേധാവികളെ

സൈനിക മേധാവികളെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഒരുരാജ്യത്തിനും ഇങ്ങനെ ചെയ്യാന്‍ ധൈര്യമുണ്ടാകില്ല. സൈന്യത്തിനെതിരേ ഭരണകൂടം നീങ്ങിയാല്‍ രാജ്യത്ത് വന്‍ അട്ടിമറിക്ക് തന്നെ സാധ്യതയുണ്ട് എന്നതാണ് എല്ലാ ഭരണാധികാരികളെയും അലട്ടുന്ന ഭയം.

ഒരു ഉത്തരവ് മാത്രം

ഒരു ഉത്തരവ് മാത്രം

പക്ഷേ, സൗദിയുടെ കാര്യത്തില്‍ മറിച്ചാണ് എല്ലാം. ഭരണകൂടം അത്രമേല്‍ ശക്തമാണ്. കര, നാവിക, വ്യോമ സേനയുട മുതിര്‍ന്ന കമാന്റര്‍മാരെയാണ് ഒരു ഉത്തരവിലൂടെ പുറത്താക്കിയത്. ഈ ഉത്തരവ് ദിവസങ്ങള്‍ക്ക് മമ്പ് രാത്രിയായിരുന്നു.

ഒഴിവാക്കിയത് ചില്ലറക്കാരെയല്ല

ഒഴിവാക്കിയത് ചില്ലറക്കാരെയല്ല

സൈനിക കമാന്റര്‍മാരെ മാത്രമല്ല, നിരവധി സൈനിക ഉദ്യോഗസ്ഥരെയും മാറ്റി. പ്രതിരോധ മന്ത്രാലയത്തിലെ പ്രധാന പദവികള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെയും ഒഴിവാക്കി. മറ്റൊരു രാജ്യത്തും ഞൊടിയിടയില്‍ ഇങ്ങനെ ഒരുമാറ്റം സാധ്യമല്ല.

യുവരക്തം നിറയ്ക്കുന്നു

യുവരക്തം നിറയ്ക്കുന്നു

പ്രായം കൂടിയ വ്യക്തികളെയാണ് മാറ്റിയതില്‍ കൂടുതലും. പകരം നിയമിച്ചവരുടെ പേരും കഴിഞ്ഞ രാത്രി സല്‍മാന്‍ രാജാവ് ഇറക്കിയ ഉത്തരവിലുണ്ടായിരുന്നു. എല്ലാം യുവത്വത്തിന്റെ പ്രസരിപ്പുള്ളവര്‍.

എന്തുകൊണ്ടാണ് അടിമുടി?

എന്തുകൊണ്ടാണ് അടിമുടി?

സൈനിക തലത്തില്‍ തലമുറ മാറ്റമാണ് സംഭവിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. എന്തുകൊണ്ടാണ് സൈന്യത്തില്‍ അടിമുടി മാറ്റം വരുത്തിയത്. അതും ഒരു ഉത്തരവിലൂടെ കൂട്ടത്തോടെ മാറ്റിയത്.

ചൂണ്ടിക്കാട്ടുന്നത് ഇതാണ്

ചൂണ്ടിക്കാട്ടുന്നത് ഇതാണ്

യമനിലെ സ്ഥിതിഗതികളാണ് ഇതിന് കാരണമെന്ന് നിരീക്ഷകര്‍ പറയന്നു. കാരണം മൂന്ന് വര്‍ഷത്തിലധികമായി സൗദി സൈന്യം യമനില്‍ ഇടപെടുന്നു. കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

മറ്റൊരു പ്രധാന തീരുമാനം

മറ്റൊരു പ്രധാന തീരുമാനം

ഈ സാഹചര്യത്തില്‍ പല വിമര്‍ശനങ്ങളും സൗദി സൈന്യത്തിനെതിരേ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. ചരിത്രത്തില്‍ ആദ്യമായി സ്ത്രീകളെ സൈന്യത്തിലെടുക്കാനും സൗദി ഭരണകൂടം തീരുമനിച്ചതും ഉത്തരവിറക്കിയതും രണ്ടുദിവസം മുമ്പ് രാത്രിയായിരുന്നു.

നേരത്തെയുണ്ടായിരുന്നത്

നേരത്തെയുണ്ടായിരുന്നത്

സ്ത്രീകള്‍ക്ക് സൈന്യത്തില്‍ അര്‍ഹമായ പരിഗണന കൊടുക്കാനാണ് തീരുമാനം. നേരത്തെ ചില സ്ത്രീകള്‍ സൈന്യത്തിന്റെ ഭാഗമായുണ്ടെങ്കിലും യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്നില്ല. ഓഫീസ് ജോലികളാണ് ചെയ്തിരുന്നത്.

കൗണ്‍സിലിന്റെ തീരുമാനം

കൗണ്‍സിലിന്റെ തീരുമാനം

ഇനി അങ്ങനെ ആകില്ല. യുദ്ധമുഖങ്ങളില്‍ വിന്യസിക്കാനും കഴിയുന്ന വിധത്തില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും. രാജ്യത്തെ എല്ലാ വിഭവവും രാജ്യപുരോഗതിക്കും സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കണമെന്നാണ് ശൂറാ കൗണ്‍സിലില്‍ ഉയര്‍ന്ന വികാരം.

ചരിത്രമാണിത് സൗദിക്ക്

ചരിത്രമാണിത് സൗദിക്ക്

സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ സൗദി ഭരണകൂടം തീരുമനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് തൊഴില്‍ വകുപ്പില്‍ സഹമന്ത്രിയായി വനിതയെ നിയോഗിച്ചത്. സൗദി ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും ഉന്നത മന്ത്രിപദവിയില്‍ വനിത എത്തുന്നത്.

കൂട്ട അറസ്റ്റും രാത്രിയില്‍

കൂട്ട അറസ്റ്റും രാത്രിയില്‍

ഇത്തരം ഗൗരവകരമായ തീരുമാനങ്ങളെല്ലാം സൗദി അറേബ്യ തീരുമാനിക്കുന്നത് അര്‍ധരാത്രിയാണെന്നതാണ് പ്രത്യേകത. അതിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് അറിയില്ലെന്ന് നിരീക്ഷകരും പ്രതികരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രമുഖരുടെ കൂട്ട അറസ്റ്റ് നടന്നതും ഒരു അര്‍ധരാത്രിയായിരുന്നു.

മൂന്ന് മാസം കഴിഞ്ഞാണ്

മൂന്ന് മാസം കഴിഞ്ഞാണ്

നേരം വെളുത്തപ്പോഴാണ് സൗദിയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പരന്നത്. ലോകത്തെ സമ്പന്നരായ വ്യക്തികള്‍ വരെ സൗദിയില്‍ അഴിമതിയുടെ പേരില്‍ അറസ്റ്റിലായിരിക്കുന്നു. പിന്നീട് മൂന്ന് മാസത്തിന് ശേഷമാണ് അവരെ വിട്ടയച്ചത്.

ജിസിസി വിറച്ചതും രാത്രി

ജിസിസി വിറച്ചതും രാത്രി

ഖത്തറിനെതിരേ സൗദി ഉപരോധം പ്രഖ്യാപിച്ചതും ഒരു അര്‍ധരാത്രിയായിരുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ചിന് രാത്രി. സൗദിയുടെ രാജകല്‍പ്പന വന്നതിന് പിന്നാലെ ബഹ്‌റൈനും യുഎഇയും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു.

തലമുറ മാറ്റത്തിന് പിന്നില്‍

തലമുറ മാറ്റത്തിന് പിന്നില്‍

പുതിയ പശ്ചാത്തലത്തില്‍ സൗദിയിലെ ഭരണചക്രം തിരിക്കുന്നത് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യത്തിലും തലമുറ മാറ്റം കൊണ്ടുവന്നത് ഇദ്ദേഹത്തിന്റെ തീരുമാനമാണത്രെ.

ഭരണതലത്തില്‍ മാറ്റം

ഭരണതലത്തില്‍ മാറ്റം

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഉദ്യോഗസ്ഥരെ മാറ്റികൊണ്ടിരിക്കുകയാണ്. വിദേശകാര്യ, പ്രതിരോധ വകുപ്പുകളില്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. യുവജനങ്ങളുടെ കൈയ്യടി നേടുന്നനതാണ് രാജകുമാരന്റെ ഓരോ നീക്കങ്ങളും.

വ്യത്യസ്തമാണിത്

വ്യത്യസ്തമാണിത്

സാധാരണ സൗദി ഭരണകൂടത്തില്‍ പ്രായമേറിയ വ്യക്തികളാണ് ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നതും അവരുടെ തീരുമാനങ്ങള്‍ക്കാണ് മേല്‍ക്കോയ്മ ലഭിക്കാറും. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാര്യങ്ങള്‍ തിരിച്ചാണ്. പ്രതിരോധ വകുപ്പില്‍ സമൂലമായ മാറ്റം നിര്‍ദേശിച്ചത് ബിന്‍ സല്‍മാനാണ്. അതിന് കാരണവുമുണ്ട്.

മുഖം നോക്കാതെ

മുഖം നോക്കാതെ

നേരത്തെ പ്രതിരോധ മന്ത്രി പദവി വഹിച്ചിരുന്ന വ്യക്തിയാണ് ബിന്‍ സല്‍മാന്‍. അദ്ദേഹത്തിന് വകുപ്പിലെ കാര്യങ്ങള്‍ നന്നായറിയാം. അതുകൊണ്ടാണ് ചിലരെ മുഖം നോക്കാതെ പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശ പര്യടനം

വിദേശ പര്യടനം

മാത്രമല്ല, സൈനിക കരാറുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ സൗദി വരുത്താന്‍ ആലോചിക്കുന്നുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ബിന്‍ സല്‍മാന്‍ ഉടന്‍ യാത്ര തിരിക്കുമെന്നാണ് വിവരം. അതിന് പുറമെ സൗദിയില്‍ തന്നെ ആയുധങ്ങള്‍ നിര്‍മിക്കുക എന്ന തീരുമാനവും ഉടനുണ്ടാകും.

സൗദിയില്‍ തന്നെ എല്ലാം

സൗദിയില്‍ തന്നെ എല്ലാം

കോടികളുടെ ആയുധങ്ങളാണ് സൗദി അറേബ്യ മൂന്ന് രാജ്യങ്ങളില്‍ നിന്നായി വാങ്ങിയത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു ഈ കരാറുകള്‍. പുതിയ പശ്ചാത്തലത്തില്‍ സൗദിയില്‍ തന്നെ ആയുധങ്ങള്‍ നിര്‍മിക്കാനും ബിന്‍ സല്‍മാന് പദ്ധതിയുണ്ടെന്ന് പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ പശ്ചിമേഷ്യന്‍ നിരീക്ഷകനായ ബര്‍ണാഡ് ഹൈക്കല്‍ പറയുന്നത്.

അഞ്ച് നഗരങ്ങള്‍

അഞ്ച് നഗരങ്ങള്‍

അമേരിക്കന്‍ പര്യടനത്തിനിടെ അഞ്ച് നഗരങ്ങള്‍ ബിന്‍ സല്‍മാന്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. രാജ്യത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വാഷിങ്ടണിലെ ഗള്‍ഫ് സ്റ്റേറ്റ് അനലിറ്റിക്‌സിലെ പ്രമുഖനായ തിയഡോര്‍ കറാസിക് പറയുന്നു. പക്ഷേ ചില തിരിച്ചടികള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനയും വരുന്നുണ്ട്.

സൗദിയില്‍ നടന്നത് വന്‍ കൊള്ള; എന്തുവില കൊടുത്തും പിടിക്കുമെന്ന് എംബിഎസ്, ഷോക്ക് തെറാപ്പിസൗദിയില്‍ നടന്നത് വന്‍ കൊള്ള; എന്തുവില കൊടുത്തും പിടിക്കുമെന്ന് എംബിഎസ്, ഷോക്ക് തെറാപ്പി

ശ്രീദേവി മരിച്ചില്ലേ, എന്നെ എന്തിന് പിന്തുടരുന്നു, കൂടെ അഭിനയിച്ചതോ തെറ്റ്, പൊട്ടിത്തെറിച്ച് നടന്‍ശ്രീദേവി മരിച്ചില്ലേ, എന്നെ എന്തിന് പിന്തുടരുന്നു, കൂടെ അഭിനയിച്ചതോ തെറ്റ്, പൊട്ടിത്തെറിച്ച് നടന്‍

സൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! ഞെട്ടലോടെ സൈന്യം, ഇനി വനിതാ മന്ത്രിയുംസൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! ഞെട്ടലോടെ സൈന്യം, ഇനി വനിതാ മന്ത്രിയും

English summary
Why Saudi Arabia Is Suddenly Shaking Up Its Military
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X