കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 മാസത്തിനിടെ സൗദിയിൽ പിടിയിലായത് 4 ലക്ഷം പേർ; ലക്ഷം പേരെ നാടു കടത്തി, ഇന്ത്യക്കാർ....

  • By Desk
Google Oneindia Malayalam News

റിയാദ്: രണ്ട് മാസത്തിനിടെ സൗദിയിൽ അറസ്റ്റിലായവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞെന്ന് റിപ്പോർട്ട്. ഇഖാമ നിയമ ലംഘനത്തിന് മാത്രംരണ്ടര ലക്ഷത്തിലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരു ലക്ഷത്തോളം പേരെ ഇതിനകം നാടു കടത്തിയിട്ടുണ്ടെന്നും പുറത്ത് വരുന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2.56000 പേരാണ് ഇഖാമ നിയമ ലംഘനത്തിന് അകത്ത്.

1,10000 പേര്‍ തൊഴില്‍ നിയമ ലംഘനത്തിനും പിടിയിലായി. അറസ്റ്റിലായവരില്‍ 1200ന് താഴെയാണ് ഇന്ത്യക്കാരുടെ എണ്ണം. നവംമ്പർ പതിനഞ്ചിന് ആരംഭിച്ചതാണ് പരിശോധന. നുഴഞ്ഞു കയറ്റത്തിനാണ് 45 000 പേരുടെ അറസ്റ്റ്. അറസ്റ്റിലായവരെ നാടു കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്. എംബസികുടെ സഹായത്തോടെ ഇവരെ നാട്ടിലേക്കയക്കും.

ഇന്ത്യക്കാർ കുറവ്

ഇന്ത്യക്കാർ കുറവ്

ലക്ഷത്തോളം പേരെയാണ് നാടു കടത്തിയത്. ഇവർക്കിനി സൗദിയിലേക്ക് മടങ്ങി പോകാനാകില്ല. 60,000 പേരുടെ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പിടിയിലായ നാല് ലക്ഷത്തില്‍ 12000ന് താഴെ മാത്രമാണ് ഇന്ത്യക്കാര്‍.

സഹായിച്ച സൗദികളും അറസ്റ്റിൽ

സഹായിച്ച സൗദികളും അറസ്റ്റിൽ

തൊഴിൽ നിയമ ലംഘനം നടത്തിയ കൂടുതൽ പേരും പിഴയടച്ച് പുറത്തിറങ്ങിയിട്ടുണ്ട്. പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്തിയതാണ് ഇന്ത്യക്കാര്‍ക്ക് ഗുണകരമായത്. നിയമ ലംഘകരെ സഹായിച്ച 132 സൌദികളടക്കം 842 പേരും അറസ്റ്റിലായി പിഴയടച്ചു.

നിതാഖത്ത് പദ്ധതി

നിതാഖത്ത് പദ്ധതി

അതേസമയം സ്വദേശികളെയെല്ലാം തൊഴിൽ മേഖലയിൽ വിന്യസിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ‘വിഷൻ 2030'-തിലൂടെ സൗദി അറേബ്യ നടപ്പാക്കി വരികയാണ്. സൗദി അറേബ്യ മൂന്നുവർഷമായി തുടരുന്ന ‘നിതാഖാത്' പദ്ധതി തൊഴിൽ നിയമങ്ങളും മേഖലകളും ക്രമപ്പെടുത്തുന്നതിനുള്ള ആദ്യപടിയായിരുന്നു.

വിദേശികൾക്ക് ജോലി നഷ്ടപ്പെടുന്നു

വിദേശികൾക്ക് ജോലി നഷ്ടപ്പെടുന്നു

ഓരോമാസവും ശരാശരി 20,000 വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2017-ന്റെ ആദ്യപാദത്തിൽ 1.085 കോടി വിദേശികളാണ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നത്. രണ്ടാം പാദത്തിൽ ഇത് 1.079 കോടിയായി കുറഞ്ഞു.

എണ്ണയുടെ നല്ല കാലം കഴിഞ്ഞു

എണ്ണയുടെ നല്ല കാലം കഴിഞ്ഞു

എണ്ണയുടെ നല്ലകാലം കഴിഞ്ഞെന്ന് എല്ലാ ഗൾഫ് രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെലവ് ചുരുക്കൽ, സബ്‌സിഡി എടുത്തുകളയൽ, ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കൽ എന്നിങ്ങനെയുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. പുതിയ കാലത്തിനനുസരിച്ച തൊഴിലുകളേ ഇനി ഗൾഫ് നാടുകളിൽ പ്രതീക്ഷിക്കേണ്ടതുള്ളൂ.

English summary
Within 2 months, 4 lakhs people were arrested in Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X