കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി; സ്ത്രീ വാഹനമോടിച്ചാല്‍ അണ്ഡാശയം തകരും?

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നത് അണ്ഡാശയത്തെ തകരാറിലാക്കുമെന്നും ഗര്‍ഭധാരണ ശേഷിയെ ബാധിയ്ക്കുമെന്നും സൗദിയിലെ മതപുരോഹിതനായ ഒരു ഷെയ്ഖ് പറഞ്ഞു. ഷെയിഖ് സാലേഹ് ബിന്‍ സാദ് അല്‍ ലോഹൈദാന്‍ ആണ് sabq.org എന്ന് സൈറ്റില്‍ സെപ്റ്റംബര്‍ 27 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ വാഹമോടിയ്ക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം അറിയിച്ചത്.

Women, Driving, Car

"പയ്യന്‍ ഇവിടന്നു ചാടുന്നതിനെക്കാള്‍ അപ്പുറമായി എനിയ്ക്ക് ചാടണം. ഈ ആണ്‍കുട്ടികള്‍ പടികള്‍ ചാടിയിറങ്ങുന്നത് പോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ ഒന്നു സ്ലിപ്പ് ചെയ്ത് ബാക് ബോണ്‍ ഇടിച്ച് വീണാല്‍ നിന്റെ യൂട്രസ് സ്‌കിപ്പ് ചെയ്തുപോകും " കേരളത്തില്‍ ഡോ.രജത് കുമാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗമാണിത്. ഈ പ്രസംഗത്തെ അനുസ്മരിപ്പിയ്ക്കുന്നതാണ് ഷെയിഖിന്റെ അഭിപ്രായങ്ങള്‍.ഒക്ടോബര്‍ 26 രാജ്യത്ത് സ്ത്രീകള്‍ വാഹനമോടിച്ച് പ്രതിഷേധിയ്ക്കണമെന്ന് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടയുള്ളവര്‍ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ഷെയിഖിന്റെ പരമാമര്‍ശം.

രാജ്യത്ത് പുരുഷന്‍മാര്‍ക്ക മാത്രമാണ് വാഹനമോടിയ്ക്കാന്‍ അവകാശമുള്ളത്. ശാസ്ത്രീയവും മനശാസ്ത്രപരവുമായ കാര്യങ്ങള്‍ പറഞ്ഞാണ് സ്ത്രീകളുടെ വാഹനമോടിയ്ക്കാനുള്ള അവകാശത്തെ ഷെയിഖ് നിഷേധിയ്ക്കുന്നത്. സ്ത്രീകള്‍ വാഹനമോടിച്ചാല്‍ അവരുടെ ഇടുപ്പിനെയും, അണ്ഡാശയത്തേയും അത് ദോഷകരമായി ബാധിയ്ക്കുമെന്നാണ് ഷെയിഖ് പറയുന്നത്. മാത്രമല്ല ഭീഷണി പോലെ മറ്റൊന്ന് ഓര്‍മ്മപ്പെടുത്തുന്നത് കൂടിയുണ്ട്. വാഹനമോടിച്ചാല്‍ സ്ത്രീയുടെ ഗര്‍ഭധാരണശേഷിയെ ദോഷകരമായി ബാധിയ്ക്കുമത്രേ

ശരിഅത്ത് നിയമങ്ങള്‍ അനുസരിച്ച് സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നതിന് വിലക്കില്ല എന്നാല്‍ കൃത്യമായ ഒരു നിയമത്തിന്റെ പിന്‍ബലം ഇല്ലാതെയാണ് സ്ത്രീകളെ രാജ്യത്ത് വാഹനമോടിയ്ക്കുന്നതില്‍ നിന്ന് വിലക്കിയിരിയ്ക്കുന്നത്.

English summary
A conservative Saudi Arabian cleric has said women who drive risk damaging their ovaries and bearing children with clinical problems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X