കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ വാണിഭത്തിനു വഴങ്ങിയില്ല... അവര്‍ ചെയ്തത്, മലയാളി യുവതിയുടെ നടുക്കുന്ന വെളിപ്പടുത്തല്‍

സംഘത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളി യുവതിയാണ് ഇക്കാര്യം പറഞ്ഞത്

  • By Sooraj
Google Oneindia Malayalam News

Recommended Video

cmsvideo
ദുബായ് പെണ്‍വാണിഭം, മലയാളി യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Oneindia Malayalam

കൊച്ചി: പെണ്‍വാണിഭ റാക്കറ്റുകള്‍ രാജ്യത്തിനകത്തും പുറത്തും കൂടുതല്‍ കരുത്താര്‍ജിക്കവെ ഇത്തരമൊരു റാക്കറ്റില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍.

വെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചു

ദുബായിലെ പെണ്‍വാണിഭ സംഘത്തില്‍ പെട്ടുപോയ മലയാളി യുവതിയാണ് മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പൂവ്വത്തൂര്‍ സ്വദേശി

പൂവ്വത്തൂര്‍ സ്വദേശി

ദുബായിലെ പെണ്‍വാണിഭ റാക്കറ്റില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട പൂവ്വത്തൂര്‍ സ്വദേശിയായ യുവതിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കുഴിച്ചുമൂടാന്‍ ശ്രമിച്ചു

കുഴിച്ചുമൂടാന്‍ ശ്രമിച്ചു

പെണ്‍വാണിഭ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങാന്‍ തയ്യാറാവാത്ത പെണ്‍കുട്ടികളെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമം നടന്നുവെന്ന് യുവതി വെളിപ്പെടുത്തി.

വീട്ടുജോലിക്കു പോയി

വീട്ടുജോലിക്കു പോയി

വീട്ടുജോലിക്കായാണ് താന്‍ ദുബായിലേക്ക് പോയത്. എന്നാല്‍ അവിടെത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്. മനുഷ്യക്കടത്ത് സംഘം തന്നെ പെണ്‍വാണിഭ സംഘത്തിനു കൈമാറുകായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഭക്ഷണം നല്‍കാതെ മുറിയില്‍ അടച്ചു

ഭക്ഷണം നല്‍കാതെ മുറിയില്‍ അടച്ചു

അവരുടെ ആവശ്യങ്ങള്‍ക്കു വഴങ്ങാതിരുന്നതോടെ തന്നെ മുറിയില്‍ അടച്ചുപൂട്ടി. മൂന്നു ദിവസം ഭക്ഷണം പോലും നല്‍കിയില്ല. ഇടപാടുകളിലൊരാള്‍ മുറിയിലേക്ക് വന്നപ്പോള്‍ താന്‍ കാല്‍ പിടിച്ചു അപേക്ഷിച്ചപ്പോള്‍ അയാള്‍ ഉപദ്രവിക്കാതെ പുറത്തുപോയതായും യുവതി മൊഴി നല്‍കി.

അയാള്‍ കയര്‍ത്തു സംസാരിച്ചു

അയാള്‍ കയര്‍ത്തു സംസാരിച്ചു

തന്റെ അപേക്ഷയെ തുടര്‍ന്ന് മുറി വിട്ടുപോയ ഇടപാടുകാരന്‍ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ടവരോട് കയര്‍ത്തു സംസാരിച്ചു. തുടര്‍ന്നാണ് തന്നെ മരുഭീമിയില്‍ കുഴിച്ചു മൂടാന്‍ അവര്‍ ഒരുങ്ങിയതെന്നും യുവതി പറഞ്ഞു.

പിന്നീട് വഴങ്ങി

പിന്നീട് വഴങ്ങി

മരണഭയത്താല്‍ പിന്നീട് അവരുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്നു യുവതി പറയുന്നു. ഈ കേസില്‍ സിബിഐയുടെ പ്രധാന സാക്ഷി കൂടിയാണ് യുവതി.

മറ്റൊരു യുവതിയുടെ പരാതി

മറ്റൊരു യുവതിയുടെ പരാതി

മനുഷ്യക്കടത്ത് റാക്കറ്റിന്റെ പിടിയില്‍ പെട്ടതായി 2012ല്‍ തിരുവനന്തപുരം കളക്കൂട്ടം സ്വദേശിയായ മറ്റൊരു യുവതിയും നോര്‍ക്കയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്കു അവിടെ നിന്നും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് യുവതി പറയുന്നത്.

മോചനദ്രവ്യം

മോചനദ്രവ്യം

റാക്കറ്റില്‍ കുടുങ്ങിയ യുവതിയെ മോചിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് മനുഷ്യക്കടത്ത് റാക്കറ്റ് ഇവരുടെ സഹോദരിയോട് ആവശ്യപ്പെട്ടത്. നോര്‍ക്കയില്‍ വിവരം നല്‍കിയ ശേഷം പോലീസിനും പരാതി നല്‍കിയതിനെ തുടര്‍ന്നു വിമാനടിക്കറ്റിനുള്ള 25,000 രൂപ നല്‍കിയാല്‍ മതിയെന്നായി. ഒടുവില്‍ സ്വര്‍ണമാല വിറ്റ് പണം കൈമാറിയപ്പോള്‍ യുവതിയെ മോചിപ്പിക്കുകയായിരുന്നു.

യുവതി അറസ്റ്റില്‍

യുവതി അറസ്റ്റില്‍

യുവതിയെ മോചിപ്പിച്ചു റാക്കറ്റ് മുംബൈയ്ക്കു വിമാനം കയറ്റി വിട്ടു. എന്നാല്‍ യുവതിയുടെ പക്കലുള്ളത് വ്യാജ പാസ്‌പോര്‍ട്ടാണെന്ന് റാക്കറ്റില്‍പ്പെട്ടവര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നു യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
Malayalee woman's revealation who escaped from dubai sex racket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X