കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദമ്പതികളുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല; അടുക്കള കുഴിച്ചപ്പോള്‍ നിധി, ലേലത്തില്‍ വിറ്റത് കോടികള്‍ക്ക്

Google Oneindia Malayalam News

പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ നിധികളും സമ്പത്തുകളും ലഭിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്. കോടിക്കണക്കിന് വിലമതിക്കുന്ന രത്‌നങ്ങളും സ്വര്‍ണങ്ങളുമാണ് ഇങ്ങനെ ലഭിക്കാറുള്ളത്. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് യു കെയില്‍ നിന്നും പുറത്തുവരുന്നത്. ദമ്പതികള്‍ അടുക്കള കുഴിച്ചപ്പോള്‍ കണ്ടത് കോടിക്കണക്കിന് വിലമതിക്കുന്ന സ്വര്‍ണനാണയങ്ങളാണ്. ഈ സ്വര്‍ണ നാണയങ്ങള്‍ ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയ തുകയാണ് എല്ലാവരെയും ഞെട്ടിച്ചത്.

1

18ാം നൂറ്റാണ്ട് സമയത്തുള്ള സ്വര്‍ണനാണയങ്ങളാണ് കണ്ടെടുത്തത്. 260 ഓളം സ്വര്‍ണനാണയങ്ങളാണ് പാത്രത്തിലുണ്ടായിരുന്നത്. 1610 മുതല്‍ 1727 കാലഘട്ടത്തിലെ സ്വര്‍ണനാണയങ്ങളാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാള്‍ട്ടിക് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹള്‍ കുടുംബമായ ഫെര്‍ണ്‍ലി-മെയ്സ്റ്റേഴ്സിന്റേതായിരുന്നു ഈ സ്വര്‍ണ നാണയങ്ങള്‍.

2

അതേസമയം, ഈ നിധി കണ്ടെത്തിയ ദമ്പതികള്‍ ആരാണെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സ്പിങ്ക് ആന്‍ഡ് സണ്‍സ് ആണ് നാണയങ്ങള്‍ ലേലത്തില്‍ വിറ്റത്. 6,91,10,154.62 രൂപയ്ക്കാണ് നാണയങ്ങള്‍ വിറ്റത്. 2019 -ല്‍ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ എല്ലര്‍ബിയിലാണ് സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തിയത്.

3

'120 വര്‍ഷത്തെ ഇംഗ്ലീഷ് ചരിത്രം ഒരു സോഡ ക്യാനിന്റെ വലിപ്പത്തിലുള്ള ഒരു പാത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്നു' എന്നാണ് ലേലക്കാരനായ ഗ്രിഗറി എഡ്മണ്ട് ഈ നിധിയെ വിശേഷിപ്പിച്ചത്. നിങ്ങളുടെ വീടിന്റെ അടുക്കളയില്‍ പ്രതീക്ഷിക്കാതെ സ്വര്‍ണനാണയങ്ങല്‍ കണ്ടെടുക്കുന്ന അവസ്ഥയെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂവെന്ന് ഗ്രിഗറി കൂട്ടിച്ചേര്‍ത്തു.

4

അടുക്കള കുഴിച്ചപ്പോള്‍ ആദ്യം കരുതിയിരുന്നത് ഒരു ഇലക്ട്രിക് കേബിള്‍ ആണെന്നാണ്. എന്നാല്‍, കൂടുതല്‍ നോക്കിയപ്പോഴാണ് സ്വര്‍ണ നാണയങ്ങളാണ് എന്ന് മനസിലാവുന്നത്. കൂടുതല്‍ പരിശോധിക്കുന്തോറും കൂടുതല്‍ നാണയങ്ങള്‍ കണ്ടെത്തുകയായിരുന്നു എന്നും ഗ്രിഗറി വ്യക്തമാക്കി.

5

ലോകത്ത് ഇതാദ്യമായല്ല, ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രയേലില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അവിടെയുള്ള ഗോലാന്‍ കുന്നിന് സമീപത്തുള്ള ഒരു പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ ഖനനത്തിലാണ് പഴക്കം ചെന്ന സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തിയത്.

6

ശത്രുക്കൾ ഉണ്ട്, ചീള് ശത്രുക്കളെ ഒഴിവാക്കി കളഞ്ഞു, ഇനി കളി വേറെ ലെവൽ'; റോബിൻ രാധാകൃഷ്ണൻശത്രുക്കൾ ഉണ്ട്, ചീള് ശത്രുക്കളെ ഒഴിവാക്കി കളഞ്ഞു, ഇനി കളി വേറെ ലെവൽ'; റോബിൻ രാധാകൃഷ്ണൻ

44 ശുദ്ധ സ്വര്‍ണ നാണയങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇവ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഭാഗങ്ങല്‍ മുസ്ലീങ്ങള്‍ ആക്രമിച്ച് സ്വന്തമാക്കിയപ്പോള്‍ ഉടമ ഒളിപ്പിച്ചതാകാമെന്നാണ് കരുതുന്നത്. ഏകദേശം 170 ഗ്രാം ഭാരമുള്ള സ്വര്‍ണങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

7

ബനിയാസ് സൈറ്റില്‍ നിന്ന് കണ്ടെത്തിയ ഇവ, 635-ല്‍ മുസ്ലീ സൈനികര്‍ പ്രദേശം പിടിച്ചടക്കിയ സമയത്ത് ഒളിപ്പിച്ച് വച്ചതാകാമെന്ന് കണക്ക് കൂട്ടുന്നു. ഇവിടെ നിന്നും സ്വര്‍ണ നാണയത്തെ കൂടാതെ പുരാതന നഗരത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ജന ചാനലുകള്‍, പൈപ്പുകള്‍, വെങ്കല നാണയങ്ങള്‍ എന്നിവ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

നയൻതാരയുടെ ഇരട്ടകുട്ടികൾ; സൈബർ ലോകത്ത് വീണ്ടും 'സറോഗസി' ചർച്ച, എന്താണ് സറോഗസി? ഇന്ത്യയിലെ നിയമവും, അറിയാംനയൻതാരയുടെ ഇരട്ടകുട്ടികൾ; സൈബർ ലോകത്ത് വീണ്ടും 'സറോഗസി' ചർച്ച, എന്താണ് സറോഗസി? ഇന്ത്യയിലെ നിയമവും, അറിയാം

English summary
260 gold coins recovered from a UK couple's kitchen were sold for over 6 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X