കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബമ്പര്‍ ലോട്ടറി ഫിലിപ്പൈന്‍സിലുമുണ്ട്: 400 പേര്‍ ഭാഗ്യവാന്‍; ഫലത്തിന് പിന്നാലെ വന്‍ ട്വിസ്റ്റ്!!

Google Oneindia Malayalam News

മനില: കേരളത്തില്‍ ഓണം ബംപര്‍ അടിച്ചതിന്റെ ആവേശം ഇതുവരെ അവസാനിച്ചിട്ടില്ല. 25 കോടിയായിരുന്നു ഇതിന്റെ സമ്മാനത്തുക. ഇപ്പോഴിതാ പൂജാ ബംപറും വരുന്നുണ്ട്. എന്നാല്‍ ലോട്ടറി ആവേശം ഇങ്ങ് കൊച്ചു കേരളത്തില്‍ മാത്രമല്ല ഉള്ളത്. ഇവിടെ ഉണ്ടാക്കിയത് പോലൊരു ആവേശം ലോട്ടറി കൊണ്ട് ഫിലിപ്പൈന്‍സിലുമുണ്ടായിരിക്കുകയാണ്.

വന്‍ തുക സമ്മാനമുള്ള ഒരു ലോട്ടറിയാണ് ഫിലിപ്പൈന്‍സ് സര്‍ക്കാരിനെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. 236 മില്യണ്‍ ഫിലിപ്പൈന്‍സ് പെസോയാണ് ഈ ലോട്ടറിയുടെ സമ്മാനത്തുക. നാല് മില്യണ്‍ ഡോളര്‍ വരുമിത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഫിലിഫൈന്‍സ് സെനറ്റിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. നാനൂറില്‍ അധികം പേരാണ് ഇത്തവണ ലോട്ടറി നറുക്കെടുപ്പില്‍ വിജയിച്ചത്. ഫലത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും, അന്വേഷിക്കേണ്ടതുണ്ടെന്നും ഫിലിപ്പൈന്‍സ് സെനറ്റില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന ഗ്രാന്‍ഡ് ലോട്ടോയുടെ ജേതാക്കളുടെ എണ്ണമാണ് എല്ലാവരെയും അമ്പരപ്പിച്ചത്. ഇതുവരെ 433 പേരാണ് ലോട്ടറി അടിച്ചതായി പറഞ്ഞത്. ഓരോ നമ്പറും ഒന്‍പതിന്റെ ഗുണിതങ്ങളാണ്. 18, 27, 36, 45, 54 എന്നിങ്ങനെയാണ് നമ്പറുകള്‍ വരുന്നത്.

2

ഗ്രാന്‍ഡ് ലോട്ടോയില്‍ കൃത്രിമം നടന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സര്‍ക്കാരിനും രാജ്യത്തെ സമ്പദ് ഘടനയ്ക്കും ഒരുപാട് പണം നല്‍കുന്നത് ലോട്ടറിയില്‍ നിന്നാണ്. ഇതിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ജനപ്രതിനിധികള്‍ പറയുന്നു. ഫിലിപ്പൈന്‍സ് സഭയില്‍ പാര്‍ലമെന്റിലെ ന്യൂനപക്ഷ നേതാവ് മാര്‍സലീനോ നോനോയ് ലൈബാനന്‍ ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ലോട്ടറിയിലൂടെ പണം നേടി ജീവിതം മെച്ചപ്പെടുത്താമെന്ന് കരുതുന്ന സാധാരണക്കാരുടെ സ്വപ്‌നങ്ങളെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

3

ഇത്രയും പേര്‍ എങ്ങനെയാണ് ലോട്ടറി ജേതാവായത് എന്നാണ് ചോദ്യം. ഫിലിപ്പൈന്‍സ് ചാരിറ്റി സ്വീപ് സ്റ്റേക്‌സ് ഓഫീസാണ് ലോട്ടറിയുടെ നടത്തിപ്പുകാര്‍. ഇത് സര്‍ക്കാര്‍ ഏജന്‍സിയാണ്. പ്രസിഡന്റിന്റെ ഓഫീസിന് കീഴിലാണ് ഈ സ്ഥാപനം വരിക. ഒരേ നമ്പറില്‍ പന്തയം വരികയും അത് നിരവധി പേര്‍ക്ക് ലഭിക്കുകയും ചെയ്യുന്നത് സാധാരണമാണെന്ന് ഗ്രാന്‍ഡ് ലോട്ടോ ജനറല്‍ മാനേജര്‍ മെല്‍ റോബിള്‍സ് പറയുന്നു. യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്നാണ് റോബിള്‍സ് പറഞ്ഞത്.

4

ഫിലിപ്പൈന്‍സില്‍ ചൂതാട്ടം നിയമവിധേയമായ കാര്യമാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ഇവിടെ ചൂതാട്ടം നടക്കുന്നത്. ഏഷ്യയിലെ തന്നെ വന്‍ ചൂതാട്ട ഹബ്ബുകളിലൊന്നാണ് ഫിലിപ്പൈന്‍സ്. മനിലയിലെ ഗ്ലിറ്റ്‌സി കസിനോസ് വളരെ പേരുകേട്ട ചൂതാട്ട കേന്ദ്രമാണ്. ആറ് നമ്പര്‍ ഒരാള്‍ക്ക് തിരഞ്ഞെടുക്കാം. ഒന്ന് മുതല്‍ 55 വരെയുള്ള നമ്പറില്‍ നിന്നാണിത്. ഈ ആറ് നമ്പറും ലോട്ടറി ഓപ്പറേറ്ററുടെ ആറ് നമ്പറും ഒന്നാണെങ്കില്‍ ജാക്‌പോട്ട് അടിക്കും. ഒരേ നമ്പര്‍ പലര്‍ക്കും വരാനുള്ള സാധ്യതയും ഇതിലുണ്ട്.

English summary
400 people won grand lotto jackpot in philippines, lawmakers suspects foul play
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X