ആപ്പുണ്ടാക്കി ആപ്പിളിനെ ഞെട്ടിച്ച് 8 വയസുകാരി മലയാളി കുട്ടി..ആപ്പിള്‍ പറഞ്ഞത് ഇങ്ങനെ
ആപ്പിൾ കമ്പനിയെ ഞെട്ടിക്കാൻ പറ്റമോ നിങ്ങൾക്ക് അതും എട്ടാം വയസ്സിൽ. എന്നാൽ അങ്ങനെ ഒരു മിടുക്കി ഉണ്ട്..ഒരു മലയാളി കുട്ടി. ആപ്പിൾ ഈ കുട്ടിക്ക് മുന്നിൽ അന്തംവിട്ട് നിന്നുപോയി. എട്ടാം വയസ്സിൽ ഒരു കുട്ടിക്ക് ഇങ്ങനൊക്കെ ചെയ്യാൻ പറ്റുമോ എന്നാണ് ആപ്പിളിന്റെ ചോദ്യം....ഇനി എന്താണ് ഈ എട്ടുവയസ്സുകാരി മിടുക്കി കുട്ടി ചെയ്തതെന്നല്ലേ...
സ്വന്തമായൊരു ആപ്പ് നിർമിച്ചു. ഈ ആപ്പ് കണ്ടാണ് ആപ്പിൾ അന്തംവിട്ടത്. കൂടാതെ ആപ്പിൾ ഈ മിടുക്കിയെ അഭിനന്ദിക്കുകയും ചെയ്തു. ആപ്പിളല്ല ആരായലും ഈ കുട്ടിയെ അബിനന്ദിക്കാതെ പോകില്ല. ദുബായിലെ മലയാളി വിദ്യാര്‍ത്ഥിയായ ഹന മുഹമ്മദ് ഈ മിടുക്കി.

ഈ മിടുക്കിയുടെ മിടുക്ക് കാണാതെ പോകാൻ ആപ്പിൾ ടീമിന് കഴിഞ്ഞില്ല. ആപ്പിള്‍ സിഇഒ ടിം കുക്ക് ആണ് അഭിനന്ദനം അറിയിച്ച് എത്തിയത്. ടിം കുക്ക് അഭിനന്ദന സന്ദേശം അയയ്ക്കുകയായിരുന്നു. കുട്ടിക്കഥകള്‍ റെക്കോര്‍ഡ് ചെയ്യാനാകുന്ന സ്‌റ്റോറി ടെല്ലിംഗ് ആപ്പാണ് ഈ മിടുക്കി സ്വന്തമായി നിര്‍മിച്ചത്.

കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയാണ് ഹന. ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ആപ്പ് ഡവലപ്പര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഹന എഴുതിയ കത്തിന് ടിം കുക്ക് മറുപടി അയയ്ക്കുകയായിരുന്നു. ഇത്ര ചെറുപ്രായത്തില്‍ ഇത്രയും വലിയ നേട്ടമുണ്ടാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നാണ് കുക്ക് ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞത്.

ഭാവിയില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കട്ടേയെന്നും കുക്ക് ആശംസിച്ചു.
എന്തായാലും ഇപ്പോൾ താരമാണ് ഈ മിടുക്കി. ആപ്പിൾ പറഞ്ഞതുപോലെ ഭാവിയിൽ ഈ കൊച്ചുമിടുക്കിക്ക് അത്ഭുതം കാണിക്കാൻ കഴിയട്ടേ എന്നാണ് എല്ലാവരും പറയുന്നത്.

സ്‌റ്റോറി ടെല്ലിംഗ് ആപ്പിനായി 10,000-ത്തോളം കോഡുകളാണ് ഹന സ്വന്തം കൈകൊണ്ട് എഴുതിയത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്ന ഒരു ഡോക്യുമെന്ററി കണ്ടതില്‍ നിന്നാണ് തനിക്ക് ഇത്തരമൊരു ആശയം തോന്നിയതെന്ന് ഹന പറയുന്നു. മാതാപിതാക്കള്‍ തിരക്കിലായാലും ഈ ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ക്ക് അവരുടെ ശബ്ദത്തില്‍ കഥകള്‍ കേട്ടുറങ്ങാമെന്ന് ഈ കുട്ടി ഡെവലപ്പര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications