കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റ് ഇട്ടില്ലെങ്കില്‍ തെളിവ് കാണിക്ക്, യുവാവിന് പോലീസിന്റെ മറുപടി വൈറല്‍

Google Oneindia Malayalam News

ബെംഗളൂരു: ട്രാഫിക് ലംഘനങ്ങള്‍ നമ്മുടെ നാട്ടിലെ നിത്യ സംഭവമാണ്. വാഹനം അശ്രദ്ധമായി ഓടിക്കുന്നത് മുതല്‍ അമിത വേഗം വരെ നമ്മുടെ കണ്‍മുന്നില്‍ തന്നെ നടക്കാറുണ്ട്. അതുകൊണ്ട് ഇവയെല്ലാം പോലീസിന് വന്‍ തലവേദനയാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ട്രാഫിക് പോലീസ് കടുത്ത നടപടികള്‍ തന്നെ സ്വീകരിച്ച് വരുന്നുണ്ട്.

എന്നാല്‍ പോലീസിനെ ഇക്കാര്യത്തില്‍ കുടുക്കാന്‍ നോക്കുന്നവരുമുണ്ട്. ചിലപ്പോള്‍ ഇത് വലിയ പ്രശ്‌നത്തിലേക്ക് നയിക്കാറുണ്ട്. അതുപോലെ പോലീസിനെ ഞെട്ടിച്ച് രക്ഷപ്പെടാന്‍ നോക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. വലിയ വിവാദമാകാന്‍ നോക്കിയ യുവാവാണ് കുടുങ്ങിയത്. വിശദമായ വിവരങ്ങളിലേക്ക്....

1

ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവിന് അടുത്തിടെ ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ ഒരു ചലാന്‍ ഓണ്‍ലൈനായി കിട്ടിയിരുന്നു. ഇയാള്‍ തിരക്കറേിയ തെരുവിലൂടെ ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടി ഓടിച്ചു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ കുറ്റം സമ്മതിക്കുന്നതിന് പകരം ട്രാഫിക് വിഭാഗത്തെ ഞെട്ടിക്കാനായിരുന്നു യുവാവിന്റെ ശ്രമം. താനൊരിക്കലും നിയമം ലംഘിക്കില്ലെന്നും, ഈ ചലാന്‍ പ്രകാരമുള്ള കുറ്റം താന്‍ ചെയ്തിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. താന്‍ ട്രാഫിക് നിയമം ലംഘിച്ചുവെങ്കില്‍ ട്രാഫിക് പോലീസിനോട് അതിന്റെ തെളിവ് കാണിക്കാനും യുവാവ് വെല്ലുവിളിച്ചു.

2

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്

അതേസമയം ട്രാഫിക് പോലീസ് ഹൈടെക്ക് ആണെന്ന കാര്യം മറന്നായിരുന്നു യുവാവിന്റെ വെല്ലുവിളി. ചലാന്‍ അയക്കുന്നത് തന്നെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടാണെന്ന് ഇയാള്‍ ഓര്‍ത്തിരുന്നില്ല. ഫെലിക്‌സ് രാജ് എന്ന യുവാവാണ് ഈ പ്രശ്‌നം ഇത്രത്തോളം വിവാദമാകാന്‍ കാരണം. ഇയാള്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്, താന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്നതിന് യാതൊരു തെളിവുമില്ലെന്ന് യുവാവ് പറഞ്ഞു. ഞാന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ അതിന്റെ ചിത്രം കാണിക്കൂ. അതല്ലെങ്കില്‍ കേസ് പിന്‍വലിക്കൂ എന്നും യുവാവ് ട്വീറ്റ് ചെയ്തു.

3

image credit:bengalurutrafficpolice

ഈ ചിത്രത്തിലൊരു വരനും വധുവുമുണ്ട്; ഇവരുടെ വിവാഹ മോതിരം കാണാനില്ല, 9 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു വരനും വധുവുമുണ്ട്; ഇവരുടെ വിവാഹ മോതിരം കാണാനില്ല, 9 സെക്കന്‍ഡില്‍ കണ്ടെത്തണം

തനിക്ക് മുമ്പും ഇത്തരത്തില്‍ ചലാന്‍ വന്നിരുന്നുവെന്നും, എന്നാല്‍ കേസ് തെറ്റായിട്ടും പിഴ അടയ്‌ക്കേണ്ടി വന്നുവെന്നും യുവാവ് ട്വീറ്റില്‍ പറഞ്ഞു. ഇനിയും പിഴ അടയ്ക്കാന്‍ പറ്റില്ലെന്നും യുവാവ് പറഞ്ഞു. എന്നാല്‍ ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് മറുപടിയില്‍ ഇയാളുടെ എല്ലാ വാദങ്ങളും പൊളിഞ്ഞു. യുവാവിന്റെ ഫോട്ടോ അടക്കമായിരുന്നു മറുപടി. ഇയാള്‍ ഹെല്‍മെറ്റില്ലാതെ തിരക്കേറിയ റോഡില്‍ വാഹനമോടിക്കുന്നത് കൃത്യമായി ഈ ചിത്രത്തില്‍ നിന്ന് കാണാം. തലയിലൊരു ഹെഡ് ഫോണും ഇയാള്‍ വെച്ചിട്ടുണ്ട്.

4

ഇനി നീ പഠിക്കേണ്ട; മകളുടെ പെരുമാറ്റം മോശമായപ്പോള്‍ പിതാവ് നല്‍കിയത് വിചിത്രമായ ശിക്ഷഇനി നീ പഠിക്കേണ്ട; മകളുടെ പെരുമാറ്റം മോശമായപ്പോള്‍ പിതാവ് നല്‍കിയത് വിചിത്രമായ ശിക്ഷ

ഹെല്‍മെറ്റിനേക്കാള്‍ യുവാവിന് മുഖ്യം ഹെഡ് ഫോണാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ഈ ചിത്രം ഏത് ദിവസം, ഏത് സമയത്ത് എടുത്തതാണെന്ന് കൃത്യമായി പറയുന്നുണ്ട്. അതേസമയം ഫെലിക്‌സ് രാജ് ബെംഗളൂരു പോലീസിന് നന്ദി പറഞ്ഞു. തെളിവ് നല്‍കിയതിന് ട്രാഫിക് പോലീസിനോട് നന്ദിയുണ്ട്. പിഴ തീര്‍ച്ചയായും അടയ്ക്കുമെന്നും ഇയാള്‍ പറഞ്ഞു. സാധാരണക്കാരന്‍ എ ന്ന നിലയില്‍ ഇത് ചോദിക്കാനുള്ള അവകാശമുണ്ട്. ഇതില്‍ വ്യക്തത വരുത്തിയതില്‍ പോലീസിന് നന്ദി. ട്രോളുകാര്‍ക്ക് അഭിനന്ദനമെന്നും ഫെലിക്‌സ് രാജ് കുറിച്ചു. ബെംഗളൂരു ട്രാഫിക് പോലീസിന്റെ മറുപടി ഇതിനോടകം വൈറലായിട്ടുണ്ട്.

English summary
a bengaluru youth asks why he gets challan on traffic violation, traffic police epic reply goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X