കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ കല്യാണമൊന്ന് നടത്തി തരുമോ? സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ ചോദ്യം, പ്രതിഫലം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഒരു വിവാഹം നടത്തി കൊടുത്താല്‍ എന്ത് കിട്ടും. ധാരാളം പണം കിട്ടുമെന്നായിരുന്നു നിങ്ങളുടെ മനസ്സില്‍. എന്നാല്‍ പുണ്യം കിട്ടുമെന്ന് ഒരാള്‍ പറയുകയാണെങ്കില്‍ എന്ത് ചെയ്യും. ഒന്ന് പൊട്ടിച്ച് കൊടുക്കാന്‍ തോന്നും അല്ലേ. അങ്ങനെ ഒരു സംഭവമാണ് പറഞ്ഞ് വരുന്നത്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ തന്റെ വിവാഹം നടത്തി കൊടുക്കാനായി ഇവന്റ് നടത്തുന്നവരെ തേടുകയാണ്.

ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ പങ്കുവെക്കുകയും ചെയ്തു. എന്തൊക്കെയാണ് ഇങ്ങനൊരു പരിപാടിയില്‍ ഇയാളുടെ ഡിമാന്റുകളെന്നും ഈ പരസ്യത്തില്‍ പറഞ്ഞിരുന്നു. ഇതോടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. പരിഹാസങ്ങളും ഇതിന് പിന്നാലെ വന്നു. വിശദമായ വിവരങ്ങളിലേക്ക്.....

1

ഒരു കാമുകി-കാമുകന്‍മാരാണ് തങ്ങളുടെ വിവാഹത്തിനായി ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടത്. ഇവരുടെ ആവശ്യം എട്ട് വര്‍ഷത്തെ പരിചയം ഈ ഇവന്റ് നടത്തുന്നവര്‍ക്ക് വേണമെന്നായിരുന്നു. ഈ ഇവന്റ് എങ്ങനെ നടത്തുമെന്നും, അതിഥികള്‍ക്കുള്ള ഭക്ഷണം എങ്ങനെ നല്‍കുമെന്നുമുള്ള കാര്യങ്ങളാണ് ഇവര്‍ നനോക്കേണ്ടത്. എന്നാല്‍ ഇതിലെ പ്രധാനപ്പെട്ട പോയിന്റിലേക്ക് വരാം. ഈ ഇവന്റ് നടത്തുന്നവര്‍ക്ക് ഒറ്റ പൈസ പോലും ഇവര്‍ നല്‍കില്ല. പണമില്ലാതെ തന്നെ ഇവരെല്ലാം കാര്യവും നോക്കി നടത്തണമെന്ന നിബന്ധനയാണ് ജോബ് ഡിസ്‌ക്രിപ്ഷനില്‍ പറയുന്നത്.

2

ഹൗസ്‌ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍

വിവാഹ വേദിക്കോ ഭക്ഷണത്തിനോ പണമൊന്നും ഇവര്‍ നല്‍കില്ല. ചടങ്ങിലേക്ക് 200 അതിഥികള്‍ വരുമെന്നും ഇവര്‍ പറയുന്നുണ്ട്. ഈ പരിപാടി നടത്താനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്ലൊരു പരിചയസമ്പത്ത് ലഭിക്കും. അതാണ് ഈ ജോലിയിലൂടെ ലഭിക്കുന്ന ഗുണമെന്നും ഇവര്‍ പറയുന്നു. അത് മാത്രമല്ല, ഈ ജോലിക്കായി അപേക്ഷിക്കുന്നവര്‍ നൂറ് ഡോളര്‍ ഫീസായി നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എട്ട് വര്‍ഷത്തില്‍ അധികം പരിചയസമ്പത്തുള്ള ഒരാളെ വിവാഹം പ്ലാന്‍ ചെയ്യാനും ഭക്ഷണം വിളമ്പാനുമായി തേടി കൊണ്ടിരിക്കുകയാണ് പോസ്റ്റില്‍ പറയുന്നു.

3

2028ലാണ് ഇപ്പോഴുള്ളത്, ഭൂമിയില്‍ മനുഷ്യരേ ഉണ്ടാവില്ല; ഭാവി പ്രവചിച്ച് ടൈം ട്രാവലര്‍2028ലാണ് ഇപ്പോഴുള്ളത്, ഭൂമിയില്‍ മനുഷ്യരേ ഉണ്ടാവില്ല; ഭാവി പ്രവചിച്ച് ടൈം ട്രാവലര്‍

അതേസമയം പണിയെടുപ്പിച്ച്, പണം തരാതെ മുങ്ങാനുള്ള പരിപാടിയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഭാവിയില്‍ മികച്ച ജോലി കിട്ടാനുള്ള വഴിയായി ഈ ചടങ്ങ് ഏറ്റെടുക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് പോസ്റ്റില്‍ പറയുന്നു. ഈ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ റെഡിറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇത് തമാശയാണോ കാര്യമായിട്ടുള്ളതാണോ എന്ന് ചോദിച്ചവരുമുണ്ട്. ഇത്തരം ആളുകള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരു കാലത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഒരു യൂസറുടെ പരിഹാസം. നിരവധി പേരാണ് ഇവരെ ട്രോളി കമന്റ് ചെയ്തിരിക്കുന്നത്.

4

ധൈര്യമുണ്ടോ, എങ്കില്‍ ഭയപ്പെടുത്തുന്ന ഈ ജോലിക്ക് അപേക്ഷിക്കാം; പാസാവേണ്ടത് 4 ടെസ്റ്റുകള്‍ധൈര്യമുണ്ടോ, എങ്കില്‍ ഭയപ്പെടുത്തുന്ന ഈ ജോലിക്ക് അപേക്ഷിക്കാം; പാസാവേണ്ടത് 4 ടെസ്റ്റുകള്‍

ഇത്രയും പരിചയസമ്പത്തുള്ള ആളുകള്‍ എന്തിനാണ് നിങ്ങളുടെ പരിപാടുടെ പേരില്‍ നാലാള്‍ അറിഞ്ഞ് പുതിയൊരു ജോലി തേടുന്നതെന്നാണ് പരിഹാസം. ഇത്തരക്കാര്‍ വേറെ നല്ല ജോലി കിട്ടി പോകുമെന്നും ഇവരോട് പറഞ്ഞവരുണ്ട്. എട്ട് വേണമല്ലേ, ഏഴില്‍ കുറഞ്ഞാല്‍ ഈ പണി പറ്റില്ലായിരിക്കും അല്ലേ എന്നാണ് മറ്റൊരു ട്രോള്‍. അപേക്ഷാ ഫീസിന് പണം വാങ്ങുന്നത് നല്ലൊരു തമാശയായി പരിഗണിക്കാമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. ഈ പെണ്‍കുട്ടി വിവാഹം ഫ്രീയായി നടത്തണമെന്നാണ് കരുതുന്നത്. അതിനാണ് ഈ നാടകം എന്നും ഒരാള്‍ കുറിച്ചു.

English summary
a social media user seeking for a wedding planner but didn't give a single penny, ad goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X