സാൻഡ്‌വിച്ച് തുറന്നപ്പോള്‍ പാക്കറ്റില്‍ പച്ചത്തെറി; കലിപിടിച്ച് യുവതി; കാരണം കേട്ട് കിളിപോയി
നിങ്ങൾ വളരെ ആഗ്രഹിച്ച് ഭക്ഷണം ഓർഡർ ചെയ്യുകയാണ്. അങ്ങനെ കാത്തിരുന്നു കിട്ടിയ ഭക്ഷണം തുറന്നുനോക്കുമ്പോൾ നല്ല പച്ചത്തെറിയാണ് എഴുതിയിരിക്കുന്നതെങ്കിൽ എന്താണ് തോന്നുക. ഇത് വെറുതേ പറയുന്നതല്ല സംഭവം നടന്നതാണ് ഒരു യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ആഗ്രഹിച്ചുവാങ്ങിയ സാൻഡ് വിച്ച് പാക്കറ്റ് തുറന്നപ്പോഴാണ് ഈ പച്ചത്തെറി കണ്ടത്.
ധാരാളം ഭക്ഷണശാലകൾ സാൻഡ്‌വിച്ചുകളിലും കോഫി കപ്പുകളിലും ഉപഭോക്താക്കളുടെ പേരുകൾ എഴുതി നൽകാറുണ്ട്. ചിലപ്പോഴൊക്കെ മാറിപ്പോകാറുമുണ്ട്..പക്ഷേ ഇതുപോലെ തെറി എഴുതികൊടുക്കില്ലല്ലോ.. തെറി കണ്ടതോടെ യുവതി ആകെ ദേഷ്യത്തിലായി അവർ ഉടൻ മാനേജരെ വിളിച്ച് സംസാരിക്കുകയും സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. എന്നാൽ മാനേജരുടെ വിശദീകരണം വിചിത്രം ആയിരുന്നു. എന്താണെന്ന് വിശദമായി അറിയാം..

@SpookyIrishLady എന്ന ട്വിറ്റർ ഹാൻഡിൽ നിന്നാണ് സ്ത്രീ, തനിക്ക് ലഭിച്ച സാൻഡ് വിച്ചിന്റെ ഫോട്ടോ പങ്കുവെച്ചത്. സാൻഡ്‌വിച്ചിൽ ഈ വാക്ക് എഴുതിയത് എന്തുകൊണ്ടാണെന്ന് മാനേജർ വിശദീകരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. "ഞാൻ എന്റെ സാൻഡ്‌വിച്ച് ബാഗിൽ നിന്ന് പുറത്തെടുത്തു, അതിൽ തെറി എഴുതിയത് ഞാൻ ഇത് കണ്ടു! ഞാൻ തിരികെ പോയി മാനേജരോട് സംസാരിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു," അവർ പറഞ്ഞു, തന്റെ ചോദ്യം മാനേജരെ ആശയക്കുഴപ്പത്തിലാക്കിയെന്നും അവർ പറഞ്ഞു.

"അയാൾ ആശയക്കുഴപ്പത്തിലായി, അതുകൊണ്ട് ഞാൻ എഴുതിവെച്ചത് അയാൾക്ക് കാണിച്ചുകൊടുത്തു, എന്തുകൊണ്ടാണ് ഇത് എഴുതേണ്ട ആവശ്യം എന്നു ഞാൻ ചോദിച്ചു." ചോദ്യത്തിന് യുവതിക്ക് അയാൾ മറുപടിയും നൽകി. "കാരണം നിങ്ങൾ ചീസ് കൊണ്ടുള്ള ഒരു BLT ആണ് ഓർഡർ ചെയ്തത്." മാനേജരുടെ മറുപടി കേട്ട യുവതി ആകെ സംശയത്തിലായി.

BLT എന്നത് ഒരു തരം സാൻഡ്‌വിച്ച് ആണ്, അതിന്റെ പ്രാഥമിക ചേരുവകളായ ബേക്കൺ, ചീര, തക്കാളി എന്നിവയുടെ ഇനീഷ്യലുകൾ ചേർത്താണ് BLT എന്ന് പറയുന്നത്. യുവതി BLTയുടെ കൂടി ചീസ് കൂടി പറഞ്ഞിരുന്നു. അങ്ങനെയാണ് അത് രണ്ടും ചേർന്ന് തെറിയായത്...

അതേസമയം യുവതിയുടെ പോസ്റ്റ് ഇപ്പോൾ വൈറലാണ്. ചില ആളുകൾ കമന്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ ഞാൻ ഇതായിരുന്നില്ല ഓർഡർ ചെയ്ത് നട്ട്സ് ടോസ്റ്റ് കുക്കുമ്പറും ചീസുമാണ്..എന്നിട്ടും ഇങ്ങനെ തന്നെ എഴുതി, കമന്റിൽ പറഞ്ഞു. എന്തായാലും സംഭവം വൈറലായി.












Click it and Unblock the Notifications