
28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍
ഇസ്ലാമാബാദ്: ഒരു പ്രണയത്തിന് വേണ്ടി നിങ്ങള്‍ എന്തൊക്കെ ത്യജിക്കും. ഒരുപാട് കാര്യങ്ങളുണ്ടാവും അല്ലേ. എന്നാല്‍ കടല്‍ കടന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമോ? അതും എവിടെയോ നിന്നുള്ള ഒരാളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ വേണ്ടി. അതൊക്കെ നടക്കുമെന്നാണ് ഒരു സംഭവം തെളിയിക്കുന്നത്.
ഒരു യുവാവിനെ വിവാഹം കഴിക്കാനായി സര്‍വ സുഖങ്ങളും ത്യജിച്ച്് കടല്‍ കടന്ന് പാകിസ്താനിലെത്തിയിരിക്കുകയാണ് ഒരു സ്ത്രീ. പോളണ്ടില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവരുടെ തീവ്ര പ്രണയത്തിന് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കൈയ്യടിരിക്കുകയാണ്. ഇങ്ങനൊന്നും ആരും ചെയ്യില്ലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

image courtesy: daily pakistan
യുവാവും ഈ വയോധികയും തമ്മിലുള്ള പ്രായവ്യത്യാസമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. 28 വയസാണ് ഇവരുടെ കാമുകന്‍ ഹാഫിസ് മുഹമ്മദ് നദീമിനുള്ളത്. എന്നാല്‍ ബ്രോമ എന്ന ഈ വയോധികയ്ക്ക് പ്രായം 83 ആണ്. ഈ പ്രണയകഥയെ വ്യത്യസ്തമാക്കുന്നതും ഈ പ്രായ വ്യത്യാസമാണ്. പ്രണയത്തിന് പ്രായവും നിറവും, രാജ്യവും ഒന്നും വിഷയമല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇവര്‍ പോളണ്ടില്‍ നിന്ന് പാകിസ്താനിലേക്ക് യുവാവിനെ കാണാനും, വിവാഹം കഴിക്കാനുമായിട്ടാണ് എത്തിയത്. ഡെയ്‌ലി പാകിസ്താനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഗര്ഭിണിയായിരിക്കുമ്പോള് പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍
ബ്രോമ പാകിസ്താനിലെ ഹഫീസാബാദിലേക്കാണ് എത്തിയത്. ഹാഫിസ് മുഹമ്മദ് നദീമുമായി ദീര്‍ഘനാളത്തെ പ്രണയമാണ് ബ്രോമയ്ക്കുള്ളത്. ഹാഫിസ് ഒരു ഓട്ടോ മെക്കാനിക്കാണ്. ആറ് വര്‍ഷം മുമ്പ് മൊട്ടിട്ട പ്രണയമാണിത്. താന്‍ ആദ്യമായി ബ്രോമയോട് സംസാരിക്കുന്നതും ആറ് വര്‍ഷം മുമ്പാണെന്ന് നദീം പറയുന്നു. ആദ്യ സംസാരത്തില്‍ ഇരുവരും പരസ്പരം ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. എന്നാല്‍ ഇതൊരു സൗഹൃദത്തിലേക്കാണ് വഴിമാറിയത്. എന്നാല്‍ അധിക കാലം സൗഹൃദം മാത്രമായി ഈ ബന്ധം തുടര്‍ന്നില്ല. ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു.

ആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര് ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്; പ്രവചനം
അതേസമയം ഇത്രയൊക്കെ തീവ്ര പ്രണയമായിരുന്നെങ്കിലും ബ്രോമ ഒരിക്കല്‍ പോലും നദീമിനെ കണ്ടിരുന്നില്ല. വിവാഹത്തിന്റെ അന്നാണ് ഇരുവരും കാണുന്നത്. ട്രഡീഷണല്‍ വസ്ത്രമണിഞ്ഞാണ് വിവാഹത്തിനായി ബ്രോമ എത്തിയത്. ചുവന്ന വസ്ത്രമായിരുന്നു ഇത്. കൈയ്യില്‍ മൈലാഞ്ചി അണിഞ്ഞിരുന്നു. ഇസ്ലാമിക നിയമപ്രകാരമുള്ള ഹഖ് മെഹറും ഇവര്‍ നല്‍കിയിരുന്നു. നദീം ഇവരുടെ ബന്ധുവായ യുവതിയെയായിരുന്നു വിവാഹം കഴിക്കേണ്ടിയിരുന്നത്. ബന്ധുക്കളും നാട്ടുകാരുമെല്ലാം അതിനായുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് നദീമിന് പോളിഷ് യുവതിയുമായുള്ള പ്രണയം അറിയുന്നതും, എല്ലാവരും വിവാഹത്തിന് സമ്മതിക്കുന്നതും.

അതേസമയം ഇത്രയും പ്രായവ്യത്യാസമുള്ള വിവാഹത്തിന്റെ കഥകള്‍ ഇത് ആദ്യമായിട്ടല്ല പുറത്തുവരുന്നത്. നേരത്തെ ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു 78കാരന്‍ പതിനെട്ടുകാരിയെ വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇയാളൊരു കര്‍ഷകനാണ്. കഗായന്‍ പ്രവിശ്യയില്‍ വെച്ച് നടന്ന ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ വെച്ചാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടിയത്. പതിനെട്ടുകാരിയായ ഹാലിമ അബ്ദുള്ളയെ വിവാഹം കഴിക്കാന്‍ റഷാദ് മങ്കാകോപ് എന്ന 78കാരന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യമായി കണ്ടുമുട്ടുമ്പോള്‍ വെറും 15 വയസ്സായിരുന്നു ഹാലിമയ്ക്ക്. റഷാദാണെങ്കില്‍ ഇതിന് മുമ്പ് വിവാഹം കഴിക്കുകയോ, അതല്ലെങ്കില്‍ കാമുകി ഉണ്ടാവുകയോ ചെയ്തിരുന്നില്ല.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
മൂന്ന് വര്‍ഷത്തോളം ഹാലിമയ്‌ക്കൊപ്പം ഒരുമിച്ച് ജീവിച്ച ശേഷമാണ് റഷാദ് ഇവരെ വിവാഹം കഴിച്ചത്. ഓഗസ്റ്റ് 25ന് ഇസ്ലാമിക രീതിയിലായിരുന്നു വിവാഹം. ഇവര്‍ തമ്മില്‍ 60 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഒക്ടോബറില്‍ ഒരു മസായ് ആദിവാസി യുവാവിനെ ഒരു മധ്യവയസ്‌ക ഇതുപോലെ വിവാഹം കഴിച്ചിരുന്നു. ഇവരേക്കാള്‍ 30 വയസ്സ് കുറവായിരുന്നു യുവാവിന്. ദേബോറ ബാബു എന്ന 60കാരിയാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. ആര് വിമര്‍ശിക്കുന്നതും കാര്യമാക്കുന്നില്ലെന്നും ദെബോറ പറഞ്ഞിരുന്നു.