ഒരു വര്‍ഷം നീണ്ട പ്രണയം, ഒരുമിച്ച് താമസം; കാമുകന് ആരാണെന്ന് അറിഞ്ഞ് ഞെട്ടി യുവതി
ലണ്ടന്‍: ലിവിങ് ടുഗതറില്‍ ആണും പെണ്ണും ഒരുമിച്ച് താമസിക്കുന്നത് സര്‍വ സാധാരണമാണ്. വിദേശ രാജ്യങ്ങളില്‍ ചിലപ്പോള്‍ ഐഡന്റിന്റി പോലും അറിയാതെയായിരിക്കും ഇതൊക്കെ ചെയ്യുന്നത്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു യുവതി ഒരു വര്‍ഷത്തോളം കാമുകനൊപ്പം അയാളുടെ യഥാര്‍ത്ഥ വ്യക്തിത്വം അറിയാതെ ചെലവിട്ടു.

എന്നാല്‍ ഇവര്‍ പിന്നീട് കാമുകനെ കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ അടിമുടി ഭയപ്പെടുത്തുന്നതായിരുന്നു. യുവതി താന്‍ വലിയൊരു കുടുക്കില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. പക്ഷേ ഇതെങ്ങനെ സംഭവിച്ചു എന്ന് ആലോചിക്കുകയാണ് യുവതി. വിശദമായ വിവരങ്ങളിലേക്ക്....

സ്റ്റെല്ല പാരീസ് എന്ന മുപ്പത്തഞ്ചുകാരി സുന്ദരനായ ഒരാളെ പ്രണയിച്ചതാണ് സംഭവം. ക്രിസ്റ്റഫര്‍ ഗസ്റ്റ് മോറെ എന്നയാളെയാണ് സ്റ്റെല്ല പ്രണയിച്ചത്. 2012ല്‍ ഇരുവരും മാള്‍ട്ട സ്ട്രിപ്പ് ക്ലബ്ബില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. എന്നാല്‍ ഇയാളൊരു ക്രിമിനലായിരുന്നു. യുകെയിലെ ഏറ്റവും വലിയ പിടികിടാപ്പുള്ളികളിലൊരാളായിരുന്നു മോറെ. 2003ല്‍ ബ്രയാന്‍ വാട്ടേഴ്സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. അതും ക്രൂര കൃത്യമാണ് ഇയാള്‍ നടത്തിയത്. വാട്ടേഴ്സിനെ അയാളുടെ കുട്ടികളുടെ മുന്നില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നത്.

ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ആന്‍ഡ്രൂ ലാമ്പ് എന്ന മറ്റൊരു പേരും സ്വീകരിച്ചു. മാള്‍ട്ടയിലേക്ക് താമസം മാറുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇയാള്‍ ഒളിച്ചോടുകയായിരുന്നു. അവിടെ വെച്ചാണ് സ്റ്റെല്ലയെ ഇയാള്‍ പരിയപ്പെടുന്നത്. ഒരുപാട് പണം ആന്ഡ്രുവിനുണ്ടായിരുന്നു. അതുകൊണ്ടാണ് സ്റ്റൈല്ല പാരിസ് ഇയാളെ ഇഷ്ടപ്പെട്ടത്. എന്നാല്‍ പതിയെ ശക്തമായൊരു ബന്ധത്തിലേക്ക് ഇത് മാറുകയായിരുന്നു. വളരെ പ്രചോദിപ്പിക്കുന്ന, പോസിറ്റീവായി ചിന്തിക്കുന്നയാളാണ് ആന്ഡ്രുവെന്ന് സ്റ്റെല്ല ഇയാളെ വിശേഷിപ്പിച്ചിരുന്നു.

നല്ല രീതിയില്‍ ബിസിനസിനെ കുറിച്ചും പണമുണ്ടാക്കുന്നതിനെ കുറിച്ചുമാണ് ആന്‍ഡ്രൂ ചിന്തിച്ചിരുന്നതെന്ന് സ്റ്റെല്ല പറഞ്ഞു. എന്നാല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു പിന്നീട്. ആന്‍ഡ്രൂവിന് ദുസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്ന ശീലമുണ്ടായിരുന്നു. ഇതിലാണ് ആദ്യ സൂചനകള്‍ ലഭിച്ചത്. സ്റ്റെല്ല ഇയാളെ പിന്തുണച്ചിരുന്നു. എന്തൊക്കെയോ ശരിയല്ലാത്ത കാര്യം ആന്‍ഡ്രൂവില്‍ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ അവനൊരു ക്രിമിനലായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സ്റ്റെല്ല വ്യക്തമാക്കി.

പിന്നീട് ശാന്ത സ്വഭാവമായിരുന്നു ആന്‍ഡ്രൂ പ്രകടിപ്പിച്ചത്. എന്നാല്‍ ഒരുമിച്ചുള്ള ഫോട്ടോ എടുക്കാന്‍ അദ്ദേഹം സമ്മതിച്ചില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും അനുവാദമില്ലായിരുന്നു. വീട്ടില്‍ ഇരിക്കുമ്പോള്‍ ആന്‍ഡ്രൂ മുടികെട്ടാറുണ്ടായിരുന്നു. എന്നാല്‍ പുറത്തുപോകുമ്പോള്‍ അഴിച്ചിട്ടും. എന്തുകൊണ്ടാണ് ഫോട്ടോ എടുക്കാതിരിക്കുന്നത്, തന്റെ പശ്ചാത്തലം അവനെ നാണിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. മറുപടിയൊന്നും ലഭിച്ചില്ല. ഒരിക്കല്‍ താനുണ്ടാക്കിയ പുഴുങ്ങിയ മുട്ട തനിക്ക് നേരെ അവന് എറിഞ്ഞുവെന്നും സ്റ്റെല്ല പറഞ്ഞു.

അതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. അമ്മയുടെ വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ എന്നെ ആക്രമിച്ച് പിടിച്ച് വലിച്ച് താഴെയിടുക വരെ ചെയ്തു. ഒരുവിധത്തിലാണ് അവനില്‍ നിന്ന് രക്ഷപ്പെട്ടത്. 2013ലാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് സ്റ്റെല്ല വെളിപ്പെടുത്തി. താന്‍ ലണ്ടനിലേക്ക് താമസം മാറി. ആറ് വര്‍ഷത്തിന് ശേഷം എന്റെ അമ്മയാണ് അവന് കൊലയാളിയാണെന്ന് പറഞ്ഞ് തരുന്നത്. ഒരു പത്രത്തില്‍ അവനെ കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. അത് തന്നെ തകര്‍ത്തു കളഞ്ഞു. അവന് എന്നെ ഉപദ്രവിച്ചത് വല്ലാത്ത അനുഭവമായിരുന്നു. പക്ഷേ ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്റ്റെല്ല പറഞ്ഞു. അതേസമയം ഗസ്റ്റ് മോറെ 2019ല്‍ അറസ്റ്റിലായി. 24 വര്‍ഷത്തെ ശിക്ഷയാണ് ഇയാള്‍ അനുഭവിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications