കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ആസിഡ് ഒഴിക്കുകയോ ബലാല്‍സംഗം ചെയ്യുകയോ ചെയ്‌തേനെ... സ്റ്റാക്കിങിനെതിരെ പാര്‍വതി

Google Oneindia Malayalam News

പല രീതിയിലുള്ള ജീവിത സാഹചര്യങ്ങളിലൂടെ ഓരോ വ്യക്തിക്കും കടന്നുപോകേണ്ടി വരും. ചിലതെല്ലാം നാം മറക്കും. എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ എത്രകാലം പിന്നിട്ടാലും ഓര്‍മയില്‍ തങ്ങിനില്‍ക്കും. പേടിപ്പെടുത്തുന്നതായിരിക്കും ആ ഓര്‍മകള്‍. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചിലര്‍ പിന്തുടരുന്ന സാഹചര്യമുണ്ടായാല്‍ എന്തായിരിക്കും അവസ്ഥ.

ഭയം വിട്ടുമാറിയ സമയമുണ്ടാകില്ല. പുറത്തിറങ്ങാന്‍ പോലും മടിക്കും. ഉള്‍വലിയുന്നതിലേക്ക് മാറും. ഇത്തരമൊരു അനുഭവമാണ് നടി പാര്‍വതി തിരുവോത്ത് പങ്കുവയ്ക്കുന്നത്. ന്യൂസ്മിനുട്ടിന് വേണ്ടിയുള്ള ചിന്മയിയുടെ ഷോയിലായിന്നു പാര്‍വതിയുടെ പ്രതികരണം...

1

ചില വ്യക്തികള്‍ തന്നെ പിന്തുടര്‍ന്നിരുന്നു എന്നാണ് പാര്‍വതി തിരുവോത്ത് പറയുന്നത്. താമസ സ്ഥലത്തും ജോലി സ്ഥലത്തുമെല്ലാം എത്തും. അപായപ്പെടുത്തുക എന്നതായിരിക്കും ലക്ഷ്യം. മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കും. അവരുമായി പ്രണയത്തിലാണ് എന്നുവരെ പ്രചരിപ്പിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ലെന്നും പാര്‍വതി പറയുന്നു.

2

രണ്ടു വര്‍ഷം മുമ്പ് ഇതേ പറ്റി സംസാരിക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. ഭയന്നാണ് ജീവിച്ചിരുന്നത്. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്താണ് ഇതാരംഭിച്ചത്. രണ്ടു പേര്‍ തന്റെ മേല്‍വിലാസം അന്വേഷിച്ച വരും. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കും. വലിയ അപകടത്തില്‍ ചെന്ന് അവസാനിച്ചേനെ എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നുവെന്നും പാര്‍വതി പറയുന്നു.

3

അവര്‍ എന്നെ കൊല്ലുകയോ ബലാല്‍സംഗം ചെയ്യുകയോ ആസിഡ് ഒഴിക്കുകയോ ഒക്കെ ചെയ്‌തേനെ. എന്റെ ഭാഗ്യത്താല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. എന്റെ കുടുംബത്തെ കുറിച്ച് മോശം പറയുക. സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രചരിപ്പിക്കുക. വീട് തേടിയെത്തുക... തുടങ്ങി നിരന്തരം ശല്യം ചെയ്യുന്ന അവസ്ഥയായിരുന്നുവെന്ന് പാര്‍വതി ഓര്‍ത്തെടുക്കുന്നു.

4

സോഷ്യല്‍ മീഡിയയില്‍ പലവിധ പ്രചാരണങ്ങളും നടത്തും. ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നു. എവിടെ പോകുന്നുവെന്ന് അവര്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യും. താമസിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കി. പുറത്തിറങ്ങാന്‍ പേടിയാകുന്ന സാഹചര്യവുമുണ്ടായിരുന്നുവെന്ന് പാര്‍വതി പറയുന്നു.

5

ഓരോ വ്യക്തിക്കും അവരുടെ അവകാശങ്ങളെ കുറിച്ചുള്ള ബോധം വേണം. ഇത്തരം അനുഭവങ്ങളുണ്ടായാല്‍ പോലീസില്‍ പരാതിപ്പെടണം. അതില്‍ കാര്യമുണ്ടോ ഇല്ലയോ എന്നല്ല. പരാതിപ്പെടാതിരിക്കരുത്. ഇത്തരം വ്യക്തികളെ തടയുന്നതിന് നമ്മുടെ ഭാഗത്ത് നിന്ന് ചെറിയ ശ്രമങ്ങളുണ്ടാകണം. അതിന്റെ ഭാഗമാണ് പോലീസില്‍ പരാതിപ്പെടല്‍ എന്നും പാര്‍വതി ഉണര്‍ത്തുന്നു.

ഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴ

6

നമുക്കെതിരെ എന്തെങ്കിലും അനാവശ്യ നീക്കങ്ങള്‍ നടന്നാല്‍ പോലീസില്‍ പരാതിപ്പെടണം. പരാതിയില്‍ പോലീസ് നടത്തുന്ന അന്വേഷണം എവിടെ എത്തി എന്ന് പരിശോധിക്കണം. അന്വേഷണ പുരോഗതിയെ കുറിച്ച് ചോദിച്ചറിയണം. അതിന് നമുക്ക് അവകാശമുണ്ട്. നിങ്ങള്‍ക്ക് പോരാടാന്‍ നിങ്ങള്‍ മാത്രമേ കാണൂ എന്ന തിരിച്ചറിവാണ് പ്രധാനമെന്നും പാര്‍വതി എടുത്തു പറയുന്നു.

7

ഒട്ടേറെ ഹിറ്റ് സിനമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച യുവനടിയാണ് പാര്‍വതി തിരുവോത്ത്. സാമൂഹിക വിഷയങ്ങളില്‍ തന്റെതായ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള നടി കൂടിയാണ്. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ അവര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്, സിനിമാ രംഗത്തെ വനിതകള്‍ നേരിടുന്ന വിഷയങ്ങള്‍ എന്നിവയിലെല്ലാം വ്യക്തമായ നിലപാട് സ്വീകരിച്ച നടി കൂടിയാണ് പാര്‍വതി തിരുവോത്ത്.

ബിജെപിക്ക് വെല്ലുവിളി; ബിഹാറില്‍ മുഖ്യമന്ത്രി മാറും... ആര്‍ജെഡി-ജെഡിയു ലയനം ഉടന്‍ എന്ന് റിപ്പോര്‍ട്ട്ബിജെപിക്ക് വെല്ലുവിളി; ബിഹാറില്‍ മുഖ്യമന്ത്രി മാറും... ആര്‍ജെഡി-ജെഡിയു ലയനം ഉടന്‍ എന്ന് റിപ്പോര്‍ട്ട്

English summary
Actress Parvathy Thiruvothu Open Up About Stalking and Women Should Be Know Their Rights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X