• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: പ്രണയത്തിന് വേണ്ടി നമ്മള്‍ എന്തൊക്കെ ത്യജിക്കും. എന്തും ചെയ്യും എന്നല്ലേ. എങ്കില്‍ അങ്ങനൊരു പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു യുവാവിനോടുള്ള പ്രണയത്താല്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി അറുപതുകാരി മറ്റൊരു രാജ്യത്തെത്തിയിരിക്കുകയാണ്.

ഇനി തന്റെ ജീവിതം ഇയാള്‍ക്കൊപ്പമാണെന്ന് ഇവര്‍ പറയുന്നു. എങ്ങനെയാണ് ഇവര്‍ കണ്ടുമുട്ടിയത് എന്നെല്ലാം വലിയൊരു കഥയാണ്. മക്കള്‍ക്കൊപ്പം യാത്രയ്ക്കായി എത്തിയതാണ് ഈ യുവതി. അങ്ങനെയാണ് യുവാവിനെ ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: swns youtube channel

ഈ അറുപതുകാരി 14400 കിലോമീറ്ററുകള്‍ താണ്ടിയാണ് തന്റെ പ്രിയതമനെ കാണാനെത്തിയത്. കേട്ടിട്ട് തന്നെ ഒരു പ്രണയകാവ്യം പോലെ തോന്നുന്നുണ്ട് അല്ലേ., ഒരു മസായ് ആദിവാസി വിഭാഗത്തിലെ യുവാവിനെ കാണാനും വിവാഹം കഴിക്കാനുമാണ് ഇവര്‍ എത്തിയത്. ടാന്‍സാനിയയിലേക്കായിരുന്നു യാത്ര. യുവാവ് ഇവരേക്കാള്‍ മുപ്പത് വയസ്സ് കുറവാണ്. പ്രണയം തീവ്രമാണെങ്കില്‍ പ്രായവും, ദേശവുമൊന്നും കാര്യമല്ലെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.

2

image credit: swns youtube channel

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം

ദെബോറ ബാബു എന്ന അറുപതുകാരിയാണ് സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുന്നത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു യുവാവുമായുള്ള ബന്ധത്തില്‍ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഒരുപാട് വരുന്നുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും ദെബോറ പറയുന്നു. തന്റെ പ്രിയതമനായ സൈതോട്ടി ബാബുവിനെ ടാന്‍സാനിയയില്‍ ഒരു യാത്രയ്ക്കിടെയാണ് ദെബോറ കണ്ടുമുട്ടുന്നത്. 2017 ഒക്ടോബര്‍ തന്റെ മകളുമൊത്തായിരുന്നു ടാന്‍സാനിയയിലൂടെ യാത്ര ചെയ്തിരുന്നതെന്നും ദെബോറ പറഞ്ഞു.

3

image credit: swns youtube channel

മക്‌ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവമക്‌ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവ

സാന്‍സിബാറിലെ ഒരു ബീച്ചിലൂടെ നടക്കുമ്പോള്‍ യാദൃശ്ചികമായിട്ടാണ് സൈതോട്ടിയെ കാണുന്നത്. സൈതോട്ടിയും ഒപ്പമുള്ള മറ്റുള്ളവരും ഇവര്‍ക്കായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വേണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു ദെബോറ. എന്നാല്‍ തങ്ങള്‍ക്കൊപ്പം ഒരു ഫോട്ടോ എടുക്കുമോ എന്ന് ദെബോറ ചോദിച്ചു. അങ്ങനെയാണ് സൈതോട്ടിയും ദെബോറയും തമ്മിലുള്ള സുഹൃദ്ബന്ധം ശക്തമായത്. ഇത് പിന്നീട് പ്രണയബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു.

4

image credit: swns youtube channel

ഇവര്‍ അടുത്തതായി പോകുന്ന ഇടം വരെ സൈതോട്ടി ദെബോറയെ അനുഗമിക്കുകയും ചെയ്തു. എന്നാല്‍ യാത്രയെല്ലാം കഴിഞ്ഞ് അമേരിക്കയിലേക്ക് ദെബോറ മടങ്ങിപോകാന്‍ നേരത്താണ് വിവാഹത്തിന്റെ കാര്യങ്ങള്‍ ഉയര്‍ന്ന് വന്നത്. സൈതോട്ടി തന്നെ വിവാഹം കഴിക്കാമോ എന്ന് ദെബോറയോട് ചോദിക്കുകയായിരുന്നു. മക്കളില്‍ നിന്ന് പ്രചോദനം കിട്ടിയതോടെ ദെബോറ നേരെ ടാന്‍സാനിയയിലേക്ക് മടങ്ങി പോകുകയായിരുന്നു. ഡിസംബറിലാണ് ദെബോറ ടാന്‍സാനിയയിലെത്തിയത്. ഇവിടെ വെച്ചാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

5

image credit: swns youtube channel

സൂര്യനില്‍ ഭയപ്പെടുത്തുന്ന സ്‌ഫോടനം; 2 ലക്ഷം കിലോമീറ്ററില്‍ തീജ്വാല, ഭൂമിക്ക് ഭയം ഇക്കാര്യങ്ങളെസൂര്യനില്‍ ഭയപ്പെടുത്തുന്ന സ്‌ഫോടനം; 2 ലക്ഷം കിലോമീറ്ററില്‍ തീജ്വാല, ഭൂമിക്ക് ഭയം ഇക്കാര്യങ്ങളെ

ഇരുവരും 2018 ജൂണിലാണ് വിവാഹം കഴിച്ചത്. മസായ് ആചാര പ്രകാരമായിരുന്നു വിവാഹം. എന്നാല്‍ ഇവരുടെ വിവാഹം നിയമപരമായത് ഈ വര്‍ഷമായിരുന്നു. ഒരു ഭര്‍ത്താവിനെ കണ്ടെത്താമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതുപോലെ തന്നെ പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും കരുണയുള്ളവനാണ് സൈതോട്ടി. എപ്പോഴും എന്നെ കുറിച്ച് ചിന്തിക്കുകയും തന്നെ കെയര്‍ ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ്. താന്‍ അവനെ ദത്തെടുത്തതാണോ, അല്ലെങ്കില്‍ താന്‍ അവന്റെ മുത്തശ്ശിയാണോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. ഇത് സൈതോട്ടിയെ വിഷമിപ്പിക്കുന്നുണ്ടെന്നും ദെബോറ പറഞ്ഞു.

English summary
an american women flies 14400 km to met his boyfriend and marry him, incident viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X