Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാര്‍വാര്‍ഡില്‍ പഠനം, 230 കോടി ആസ്തി, ആനന്ദ് മഹീന്ദ്ര വളര്‍ന്നത് ഇങ്ങനെ, സമാന നേട്ടം ഇവര്‍ക്കും

ആനന്ദ് മഹീന്ദ്ര, ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഏറ്റവും ശക്തമായ ശബ്ദമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അദ്ദേഹം. മഹീന്ദ്രയുടെ ബിസിനസ് വളര്‍ച്ചയെ കുറിച്ച് എത്ര പേര്‍ക്കറിയാം. അദ്ദേഹം ഒരു ദിവസം കൊണ്ട് നേടിയതല്ല ഇന്ന് കാണുന്നതൊന്നും. ആനന്ദിനെ പോലെ മറ്റ് നാല് പേരും ഇതേ നേട്ടം സ്വന്തമാക്കിയവരുണ്ട്.

ഹാര്‍വാര്‍ഡില്‍ നിന്ന് പഠിച്ച് തുടങ്ങിയതാണ് ആനന്ദ് മഹീന്ദ്രയുടെ കരിയര്‍. പിന്നീട് അങ്ങോട്ട് ജീവിതത്തില്‍ വലിയ വിജയങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്. ആ നേട്ടം വന്ന വഴികള്‍ ഒന്ന് പരിശോധിക്കാം.

anand-mahindra

ആനന്ദ് മഹീന്ദ്രയുടെ കരിയര്‍

ആനന്ദ് മഹീന്ദ്രയുടെ കരിയര്‍ 1981ലാണ് ആരംഭിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പില്‍ നിന്നായിരുന്നു തുടക്കം. കമ്പനിയില്‍ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡില്‍ നിന്ന് ഫിലിം മേക്കിംഗിലും, ആര്‍ക്കിടെക്ച്ചറിലും അദ്ദേഹം ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.

എംബിഎ ബിരുദവും അദ്ദേഹത്തിനുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും പ്രമുഖ വിദ്യാര്‍ത്ഥി കൂടിയാണ് അദ്ദേഹം.

വളര്‍ച്ച ഇങ്ങനെ

1991ലാണ് അദ്ദേഹം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രസിഡന്റും, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായി നിയമിതനായി. അതിന് ശേഷമാണ് മഹീന്ദ്ര വന്‍ വളര്‍ച്ച നേടിയത്. 1997ല്‍ അദ്ദേഹം കമ്പനിയുടെ എംഡിയായി നിയമിക്കപ്പെട്ടു. ആനന്ദിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കളില്‍ മഹീന്ദ്ര ഉയരങ്ങളിലെത്തിയത്.

2003ല്‍ കമ്പനിയുടെ വൈസ് ചെയര്‍മാനായും ആനന്ദ് മഹീന്ദ്ര നിയമിതനായി. എയറോസ്പേസ്, ഹോസ്പിറ്റാലിറ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ എന്നിവയിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതിന് ശേഷമാണ്. 2012ലാണ് ആനന്ദ് മഹീന്ദ്ര കമ്പനിയുടെ ചെയര്‍മാനാവുന്നത്. ഇന്ന് 230 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ഹാര്‍വാര്‍ഡിലെ മറ്റ് ഇന്ത്യക്കാര്‍

ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനായ രാഹുല്‍ ബജാജ് ഹാര്‍വാര്‍ഡിലെ മുന്‍ വിദ്യാര്‍ത്ഥിയാണ്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ബിരുദ പഠനത്തിന് ശേഷമാണ് അദ്ദേഹം അമേരിക്കയിലേക്ക് എംബിഎ പഠിക്കാനായി പോയത്. അതിന് ശേഷമാണ് ബജാജ് കമ്പനി വളര്‍ന്നത്.

7.5 കോടി ആസ്തിയില്‍ നിന്ന് 12000 കോടിയിലേക്കാണ് കമ്പനിയെ രാഹുല്‍ ഉയര്‍ത്തിയത്. ബജാജിന്റെ ചേതക് സ്‌കൂട്ടര്‍ വമ്പന്‍ ഹിറ്റാവുകയും ചെയ്തു. 2022ല്‍ അദ്ദേഹം മരിക്കുമ്പോള്‍ 8.2 ബില്യണിന്റെ ആസ്തി അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രത്തന്‍ ടാറ്റ മുതല്‍ ചിദംബരം വരെ

ടാറ്റയുടെ തന്നെ മുന്‍ ചെയര്‍മാനായ രത്തന്‍ ടാറ്റയും കുടുംബ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ്. ഹാര്‍വാര്‍ഡില്‍ നിന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമിലാണ് അദ്ദേഹം ബിരുദമെടുത്തത്. കോര്‍ണല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ആര്‍ക്കിടെക്ച്ചറില്‍ ബിരുദവും അദ്ദേഹത്തിനുണ്ട്.

ടാറ്റാ ഗ്രൂപ്പിന് 26.4 ബില്യണിന്റെ ആസ്തിയാണ് ഉള്ളത്. മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, പി ചിദംബരം എന്നിവരും ഹാര്‍വാര്‍ഡില്‍ പഠിച്ചവരാണ്. ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയും ഹാര്‍വാര്‍ഡില്‍ പഠിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+