കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദൃശ്യമായി വന്നത് തലേന്ന് മരിച്ച സ്ത്രീ, വഴി കാണിച്ച് സെക്യൂരിറ്റി ഗാര്‍ഡ്..; പ്രേതബാധയോ? വൈറലായി ദൃശ്യങ്ങള്‍

  • By Desk
Google Oneindia Malayalam News

റൊസാരിയോ: സോഷ്യല്‍ മീഡിയ എപ്പോഴും കൗതുകം നിറഞ്ഞ വിവരങ്ങള്‍ പങ്കു വെക്കുന്ന ഇടമാണ്. ചിലപ്പോഴൊക്കെ തമാശകളിലൂടെ ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാറും ഭീതിപ്പെടുത്തുന്ന വീഡിയോയിലൂടെ ആളുകളെ പേടിപ്പിക്കാറും ഉണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ അര്‍ജന്റീനയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്.

അര്‍ജന്റീനയിലെ ഒരു ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡ് അദൃശ്യനായ ഒരാളോട് സംസാരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അദൃശ്യ വ്യക്തിയോട് ഇയാള്‍ സംസാരിക്കുന്നതിന്റേയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നതിന്റേയും വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയിലെ തന്നെ സി സി ടി വി ദൃശ്യമാണ് പുറത്തായിരിക്കുന്നത്.

1

Image Credit: Reddit@HighStrangeness

എന്നാല്‍ വീഡിയോയിലെവിടേയും സെക്യൂരിറ്റിക്കാരനല്ലാതെ മറ്റാരേയും കാണുന്നുമില്ല. ആശുപത്രിയുടെ ഡോര്‍ താനെ തുറക്കുന്നതും ഇയാള്‍ അദൃശ്യ വ്യക്തിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും ആണ് വീഡിയോയില്‍ ഉള്ളത്. 'പ്രേതരോഗി' എന്ന തലക്കെട്ടോടെ ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയ 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ആശുപത്രിയിലെ സി സി ടി വിയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍.

ഭര്‍ത്താവ് ഇതിനൊക്കെ സമ്മതിക്കുമെന്ന് റാഷിദ.. തട്ടിയെടുത്തത് ലക്ഷങ്ങള്‍; വ്‌ളോഗര്‍മാരുടെ ഹണിട്രാപ്പ് ഇങ്ങനെ..ഭര്‍ത്താവ് ഇതിനൊക്കെ സമ്മതിക്കുമെന്ന് റാഷിദ.. തട്ടിയെടുത്തത് ലക്ഷങ്ങള്‍; വ്‌ളോഗര്‍മാരുടെ ഹണിട്രാപ്പ് ഇങ്ങനെ..

2

Image Credit: Reddit@HighStrangeness

സി സി ടി വി പ്രകാരം നവംബര്‍ 11 ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് സി സി ടി വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ആശുപത്രിയിലെ പ്രധാന കവാടത്തിലെ സ്ലൈഡിംഗുകള്‍ താനെ തുറക്കുന്നതും ആ സമയം കസേരയില്‍ ഇരിക്കുകയായിരുന്ന സെക്യൂരിറ്റിക്കാരന്‍ എഴുന്നേറ്റ് നിന്ന് കവാടത്തിനടുത്തേക്ക് ബുക്ക് ലെറ്റുമായി പോകുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പിന്നീട് അദൃശ്യനായ വ്യക്തിയെ ഇയാള്‍ അഭിവാദ്യം ചെയ്യുന്നു.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

3

Image Credit: Reddit@HighStrangeness

പിന്നീട് ഒരാളെ അകത്തേക്ക് കടത്തിവിടുന്ന മട്ടില്‍ അദ്ദേഹം എന്‍ട്രന്‍സിലെ ബെല്‍റ്റ് നീക്കം ചെയ്യുകയും ' ആള്‍' കടന്ന് പോയ ശേഷം വീണ്ടും ബെല്‍റ്റ് തല്‍സ്ഥാനത്ത് വെക്കുകയും ചെയ്യുന്നു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, 'ആ വ്യക്തിയെ' ലോബിയിലേക്ക് വിടുന്നതിന് മുമ്പ് 'രോഗിക്ക്' സെക്യൂരിറ്റിക്കാരന്‍ വീല്‍ചെയര്‍ വാഗ്ദാനം ചെയ്യുന്നതായും വീഡിയോയില്‍ കാണാം.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

4

തുടര്‍ന്ന് അദ്ദേഹം ഡോക്ടറുടെ ഏരിയയിലേക്ക് പോകുകയും ചെയ്യുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ കൈയിലെ രജിസ്റ്റര്‍ നോക്കിയപ്പോള്‍ സി സി ടി വിയില്‍ കാണിക്കുന്ന സമയത്ത് ഒരു വൃദ്ധ ആശുപത്രിയില്‍ വന്നു എന്ന് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതേ പേരിലുള്ള ഒരു രോഗി അതിന്റെ തലേ ദിവസം മരിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

5

ഇതോടെയാണ് അന്ന് മരിച്ച സ്ത്രീയുടെ 'പ്രേതമാണ്' വന്നത് എന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ സത്യമില്ല എന്ന് കെയര്‍ സെന്റര്‍ അറിയിച്ചു. സെക്യൂരിറ്റി ഗാര്‍ഡ് തമാശ കാണിച്ചതായിരിക്കും എന്നും കെയര്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ഓട്ടോമാറ്റിക് പ്രവേശന കവാടത്തിന് തകരാര്‍ ഉണ്ടെന്നും ഇത് 10 മണിക്കൂറിനുള്ളില്‍ 28 തവണ തുറക്കുന്നതായും ആശുപത്രിയുടെ മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ ഗില്ലെര്‍മോ കപുയ പറഞ്ഞു.

English summary
Argentina: video shows a security guard at a hospital in Argentina talking to an invisible man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X