കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 യൂറോ കിട്ടിയാല്‍ ഈ യുവാവ് എന്തും ചെയ്യും; പക്ഷേ പണി പാളി, കുടുങ്ങിയത് മറ്റൊരാള്‍, സംഭവം ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: അര്‍മീനിയന്‍ യുവാവിന്റെ ഭൂലോക തട്ടിപ്പില്‍ ഞെട്ടി പോലീസുകാര്‍. മറ്റുള്ളവരുടെ കേസുകള്‍ പണം വാങ്ങി ഏറ്റെടുക്കുന്നയാളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇതോടെ പുറം ലോകം അറിഞ്ഞത്. ഇയാള്‍ ചെയ്ത കാര്യങ്ങള്‍ ഒടുവില്‍ പോലീസ് തന്നെ പൊക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ കേസ് ഏറ്റെടുത്തതിലൂടെ പണി കിട്ടിയത് മറ്റൊരു യുവാവിനാണ്.

പോലീസ് തെളിവ് സഹിതം ഇയാളെ അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ചായിരുന്നു പോലീസ് വലിയൊരു ക്രിമിനലിനെ കുടുക്കിയത്. വിശദമായ വിവരങ്ങളിലേക്ക്....

1

നൂറോളം പേര്‍ ഡ്രൈവിംഗിനിടെ കാണിച്ച നിയമലംഘനങ്ങളാണ് യുവാവ് ഏറ്റെടുത്തത്. പണം വാങ്ങിയാണ് ഈ യുവാവ് ഇതെല്ലാം ചെയ്തത്. അര്‍മേനിയക്കാരനായ യുവാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തനിക്ക് പരിചിതരല്ലാത്ത ആളുകളുടെ കേസുകള്‍ ഇയാള്‍ താന്‍ ചെയ്തതാണെന്ന് ഏറ്റെടുക്കുകയാണ് പതിവ്. ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. അതേസമയം യഥാര്‍ത്ഥ പ്രതികള്‍ക്ക് ഇതിലൂടെ സ്വന്തം പേരില്‍ കേസില്ലാതിരിക്കാന്‍ ലൈസന്‍സ് നഷ്ടമാകാതിരിക്കാനും ഇത് സഹായിക്കും.

2

ഈ ചിത്രത്തിലൊരു സ്വപ്‌ന സുന്ദരി ഒളിഞ്ഞിരിപ്പുണ്ട്; തലപുകച്ചാല്‍ കണ്ടെത്താം, 9 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു സ്വപ്‌ന സുന്ദരി ഒളിഞ്ഞിരിപ്പുണ്ട്; തലപുകച്ചാല്‍ കണ്ടെത്താം, 9 സെക്കന്‍ഡ് തരാം

75 മുതല്‍ 200 യൂറോ വരെയാണ് ഇതിനായി ഈ യുവാവ് ഈടാക്കിയിരുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം നോക്കിയാല്‍ ആറായിരം മുതല്‍ പതിനയ്യായിരം രൂപ വരെ ഇയാള്‍ ഈടാക്കിയിരുന്നു. ഇത് ഏത് തരം കുറ്റകൃത്യമാണെന്ന് നോക്കിയിട്ടായിരുന്നു പണം വാങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് ഈ വിഷയം പുറം ലോകമറിഞ്ഞത്. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാനായുള്ള പരിശോധനയ്ക്കിടെ പോലീസുകാരന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അതിന് വഴങ്ങാതെ ഒരു യുവാവ് ബൈക്കോടിച്ച് പോവുകയായിരുന്നു.

3

ചാള്‍സിന്റെ കിരീടധാരണം നടക്കില്ല, ഗ്രഹസ്ഥാനങ്ങളില്‍ മാറ്റം; സംഭവിക്കുക ഇക്കാര്യങ്ങളെന്ന് ജ്യോതിഷിചാള്‍സിന്റെ കിരീടധാരണം നടക്കില്ല, ഗ്രഹസ്ഥാനങ്ങളില്‍ മാറ്റം; സംഭവിക്കുക ഇക്കാര്യങ്ങളെന്ന് ജ്യോതിഷി

പോലീസുകാരന്‍ ഇയാളുടെ വാഹനത്തിന്റെ നമ്പറുകള്‍ കുറിച്ച് വെച്ചിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ച സമയത്താണ്, താനാണ് കുറ്റവാളിയെന്ന് പറഞ്ഞ് ഒരു അര്‍മേനിയക്കാരന്‍ രംഗത്ത് വരുന്നത്. എന്നാല്‍ പോലീസ് ഇയാളെ കുറിച്ച് വിശദമായി ഒന്ന് അന്വേഷിച്ചു. ഇയാള്‍ക്ക് ബൈക്ക് പോലുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ ആ പ്രദേശത്ത് പോലുമില്ലായിരുന്നു. ഇയാളുടെ ലൈസന്‍സിന്റെ പോയിന്റ് പോലും നഷ്ടമായതായിരുന്നു.

4

ഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കുംഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കും

പിന്നീടുള്ള അന്വേഷണത്തില്‍ ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ നിരവധി ഇയാള്‍ ചെയ്തതായി പോലീസ് കണ്ടെത്തി. കുറ്റം ചെയ്യുന്നതിനായി ഉപയോഗിച്ച വാഹനം ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നില്ല. അര്‍മേനിയക്കാരന്റെ ലൈസന്‍സ് പോലും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായിരുന്നു. ഒരേ ദിവസം രണ്ട് കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി കണ്ടെത്തി. രണ്ടും തമ്മില്‍ 800 കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്. അതും അര മണിക്കൂറിന്റെ ഗ്യാപ്പില്‍ ഇയാള്‍ ചെയ്തതാണ്. ഇതില്‍ നിന്ന് തന്നെ കള്ളം പൊളിയുകയായിരുന്നു. രണ്ടിടത്തും അരമണിക്കൂര്‍ കൊണ്ട് എത്താനാവില്ല. തന്നെ ബലിയാടാക്കി പലര്‍ക്കും രക്ഷപ്പെടാന്‍ ഇയാള്‍ അവസരമൊരുക്കിയെന്നാണ് പോലീസ് പറയുന്നത്.

English summary
armenian man who helps people to retain license gets caught, here is how police trap him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X